ബാലതാരമായെത്തി തെന്നിന്ത്യയിലെ ശ്രദ്ധേയ നായികയായി ഉയർന്ന മീനയുടെ 45-ാം പിറന്നാൾ ആഘോഷമാക്കി നടിയുടെ സുഹൃത്തുക്കൾ. കനിഹ, സ്നേഹ ഉള്‍പ്പടെയായി സിനിമയ്ക്കും അകത്തും പുറത്തുമുളള മീനയുടെ സുഹൃത്തുക്കളായിരുന്നു താരത്തിന് പിറന്നാൾ സർപ്രൈസ് നൽകിയത്. ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
ഷൈനി സിൽവർ നിറത്തിലുള്ള വേഷമാണ് മീന ധരിച്ചിരുന്നത്.
കറുപ്പണിഞ്ഞാണ് കൂട്ടുകാരികൾ എത്തിയിരുന്നത്.
പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മീന തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
‘എന്റെ സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം ജന്മദിനാഘോഷത്തിന്റെ അവസാനം,’ എന്ന ക്യാപ്ഷനാണ് ചിത്രങ്ങൾക്ക് മീന നൽകിയിരിക്കുന്നത്.
അതീവ സുന്ദരിയായാണ് 45 വയസ്സ് തികയുന്ന മീന ചിത്രങ്ങളിൽ
സ്നേഹ, കനിഹ, സംഗീത, പ്രീത ഹരി തുടങ്ങിയ താരങ്ങളും സിനിമയ്ക്ക് പുറത്തുള്ള കൂട്ടുകാരും ആഘോഷ രാവിനെത്തിയിരുന്നു.
ബാലനടിയായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ലോകത്തെ എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായിട്ടുണ്ട് മീന.
മോഹൻലാലിനോടൊപ്പം ദൃശ്യം 2 ആണ് മലയാളത്തിൽ മീനയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. നിരവധി സിനിമകൾ മലയാളത്തിൽ താരം അഭിനയിച്ചിട്ടുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബ്രോ ഡാഡിയിലും മീന പ്രധാന കഥാപാത്രമായി എത്താനിരിക്കുകയാണ്.