നടന് ഫഹദ് ഫാസിലുമായി വിവാഹ ശേഷവും സിനിമയില്‍ എത്തി. അഞ്ജലി മേനോന് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ കൂടെ എന്ന ചിത്രത്തില്‍ താരം അഭിനയിച്ചു.
താരം ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ച പുതിയ ഫോട്ടോയാണ് ചിരി പടര്‍ത്തുന്നത്. ക്യാമറക്ക് മുന്നില്‍ കൊഞ്ഞനം കുത്തി പോസ് ചെയ്യുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫൂള്‍ സ്ളീവ് സെല്‍വാര്‍ അണിഞ്ഞാണ് താരം ഇരിക്കുന്നത്. താരം പങ്കുവെച്ച ഫോട്ടോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
ഒരു നീണ്ട ഇടവേളക്ക് ശേഷം നസ്റിയയുടെ തിരിച്ചുവരവ് അന്‍വർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലൂടെയായായിരുന്നു. ഭര്‍ത്താവ് ഫഹദ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് തന്നെയായിരുന്നു പ്രത്യേകത.
അൽഫോൻസ് പുത്രന്റെ 'നേരം' എന്ന ചിത്രത്തിൽ നായികയായാണ് നസ്റിയ എത്തുന്നത്.മലയാളത്തിലെ മുൻനിര നായികാ പദവിയില്‍ എത്താന്‍ ഈ ഒറ്റ ചിത്രത്തിലൂടെ നസ്റിയക്ക് സാധിച്ചു.
ബാലതാരമായി സിനിമയിലെത്തിയ നസ്റിയ ചുരുക്കം ചില സിനിമകളിള്‍ മാത്രം അഭിനയിച്ചിട്ടുള്ളു. വിവാഹം കഴിഞ്ഞ നസ്റിയ സിനിമയില്‍ നിന്ന് ചെറിയ ബ്രേക്കെടുത്തിരുന്നു. എന്നാലും താരം സിനിമയില്‍ സജീവമായിരുന്നു. മധു സി. നാരായണൻ സംവിധാനം ചെയ്ത് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം നിര്‍മ്മിച്ചത് നസ്റിയായിരുന്നു.