ടെലിവിഷനിലൂടെ കടന്ന് മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ച നടിയാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെയായിരുന്നു രചനയുടെ തുടക്കം. പിന്നാലെയാണ് സിനിമയിലെത്തുന്നത്. ആമേന്‍ പോലുള്ള സിനിമകളിലെ രചനയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകയായുമെത്തിയിട്ടുണ്ട് രചന. ഇപ്പോഴിതാ രചനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.
വലിയ കണ്ണടയും സാരിയും ധരിച്ചാണ് ഫോട്ടോഷൂട്ടിൽ രചന എത്തിയിരിക്കുന്നത്. ആല ക്യാപ്ചേഴ്സാണ് ചിത്രങ്ങൾ പകർത്തിയത്.
നിരവധി കമന്റുകൾ ആണ് രചനയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നയൻതാരയെ പോലെയുണ്ട് എന്നും, ബുദ്ധിജീവി ലുക്ക് ഉണ്ടെന്നും ആരാധകർ കമന്റുകൾ നൽകുന്നുണ്ട്.
രചനയും മറുപടി നൽകുന്നുണ്ട്. നയൻതാര ലുക്കുണ്ട് എന്ന് പറയുമ്പോൾ, നയൻതാര എന്നെ പോലെയുണ്ട് എന്ന മറുപടിയാണ് രചന നൽകിയത്.
വലിയ കണ്ണട വെച്ചാൽ ബുദ്ധി ജീവിയാക്കില്ല എന്ന ഒരാളുടെ കമന്റിന് കലക്കൻ മറുപടിയും രചന നൽകി. കണ്ടു മടുത്തു കണ്ണടകൾ വേണം... കണ്ണടകൾ വേണം !" നിങ്ങളുടെ പ്രൊഫൈൽ പിക്ചറിലും കണ്ണട ഉണ്ടെന്നുള്ളതാ ആശ്വാസം എന്നും രചന പറയുന്നു.