Please enable javascript.Santhy Balachandran,ടൊവിനോയുടെ ഈ നായികയെ ഓര്‍മ്മയുണ്ടോ? ഫോട്ടോഷൂട്ടില്‍ ആരാധകരെ മയക്കി ശാന്തി ബാലചന്ദ്രന്‍, മേക്കോവര്‍ ഗംഭീരമെന്ന് സോഷ്യല്‍ മീഡിയ! - actress santhy balachandran latest hot photoshoot viral on social media - Samayam Malayalam

ടൊവിനോയുടെ ഈ നായികയെ ഓര്‍മ്മയുണ്ടോ? ഫോട്ടോഷൂട്ടില്‍ ആരാധകരെ മയക്കി ശാന്തി ബാലചന്ദ്രന്‍, മേക്കോവര്‍ ഗംഭീരമെന്ന് സോഷ്യല്‍ മീഡിയ!

Edited byറിയ തോമസ് | Samayam Malayalam 27 Feb 2023, 3:20 pm

നാടകങ്ങളിലൂടെ സിനിമയിലേയ്‌ക്കെത്തി നായികയായും സഹതാരമായുമെല്ലാം പ്രേക്ഷകര്‍ക്കിടിലേയ്ക്ക് എത്തിയ താരമാണ് ശാന്തി ബാലചന്ദ്രന്‍. നാടകങ്ങളാണ് ശാന്തിയെ സിനിമയിലേയ്ക്ക് നയിച്ചത്. നായികയായാണ് മലയാള സിനിമയിലേയ്ക്ക് ശാന്തി എത്തുന്നതെങ്കിലും പിന്നീട് സഹതാരമായുമെല്ലാമുള്ള വേഷങ്ങള്‍ താരം ചെയ്തു. ജെല്ലിക്കെട്ടിലും ആഹായിലുമെല്ലാം മികച്ച കഥാപാത്രമായാണ് ശാന്തി എത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുത്തന്‍ ചിത്രങ്ങള്‍ക്കൊണ്ട് തരംഗം തീര്‍ക്കുകയാണ് ശാന്തി.

  • ടൊവിനോയുടെ ഈ നായികയെ ഓര്‍മ്മയുണ്ടോ? ഫോട്ടോഷൂട്ടില്‍ ആരാധകരെ മയക്കി ശാന്തി ബാലചന്ദ്രന്‍, മേക്കോവര്‍ ഗംഭീരമെന്ന് സോഷ്യല്‍ മീഡിയ!

    ടൊവിനോയുടെ ഈ നായികയെ ഓര്‍മ്മയുണ്ടോ? ഫോട്ടോഷൂട്ടില്‍ ആരാധകരെ മയക്കി ശാന്തി ബാലചന്ദ്രന്‍, മേക്കോവര്‍ ഗംഭീരമെന്ന് സോഷ്യല്‍ മീഡിയ!

    നാടകങ്ങളിലൂടെ സിനിമയിലേയ്‌ക്കെത്തി നായികയായും സഹതാരമായുമെല്ലാം പ്രേക്ഷകര്‍ക്കിടിലേയ്ക്ക് എത്തിയ താരമാണ് ശാന്തി ബാലചന്ദ്രന്‍. നാടകങ്ങളാണ് ശാന്തിയെ സിനിമയിലേയ്ക്ക് നയിച്ചത്. നായികയായാണ് മലയാള സിനിമയിലേയ്ക്ക് ശാന്തി എത്തുന്നതെങ്കിലും പിന്നീട് സഹതാരമായുമെല്ലാമുള്ള വേഷങ്ങള്‍ താരം ചെയ്തു. ജെല്ലിക്കെട്ടിലും ആഹായിലുമെല്ലാം മികച്ച കഥാപാത്രമായാണ് ശാന്തി എത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുത്തന്‍ ചിത്രങ്ങള്‍ക്കൊണ്ട് തരംഗം തീര്‍ക്കുകയാണ് ശാന്തി.

  • നാടകങ്ങളില്‍ നിന്ന്

    നാടകങ്ങളില്‍ നിന്ന്

    നാടകങ്ങളില്‍ നിന്നാണ് മലയാള സിനിമ മികച്ച പല താരങ്ങളേയും സമ്പാദിച്ചത്. നാടകങ്ങള്‍ ഒരുകാലത്ത് സിനിമയിലേയ്ക്കുള്ള വാതില്‍ കൂടിയായിരുന്നു. അത്തരത്തില്‍ നാടകങ്ങള്‍ തന്നെയാണ് ശാന്തിയേയും സിനിമയിലേയ്ക്ക് എത്തിച്ചത്.

  • നായികയായി തുടക്കം

    നായികയായി തുടക്കം

    നായികയായി തന്നെയാണ് ശാന്തി സിനിമയിലേയ്ക്ക് എത്തുന്നത്. ടൊവിനൊ നായകനായെത്തിയ തരംഗം എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തിയുടെ തുടക്കം.

  • ജല്ലിക്കെട്ടിലെ സോഫിയ

    ജല്ലിക്കെട്ടിലെ സോഫിയ

    ലിജോ ജോസ് പെല്ലിശേരി ചിത്രം ജെല്ലിക്കെട്ടിലെ ശ്രദ്ധേയമായ സ്ത്രീ സാന്നിദ്ധ്യമായിരുന്നു ശാന്തി. സോഫിയ എന്ന കഥാപാത്രത്തെ അത്രയും ഗംഭീരമായാണ് താരം അവതരിപ്പിച്ചത്.

  • ബ്ലാക്ക് കോമഡി

    ബ്ലാക്ക് കോമഡി

    മലയാളത്തില്‍ ബ്ലാക്ക് ഹ്യൂമര്‍ പരീക്ഷിച്ച ചിത്രങ്ങള്‍ വളരെ കുറവാണ്. ഈ ഹ്യൂമര്‍ ഭദ്രമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന താരങ്ങളും വളരെ കുറവാണ്. എന്നാല്‍ ഇത്തരം കഥാപാത്രങ്ങളേയും വളരെ കൈയ്യടക്കത്തോടെയാണ് ശാന്തി ചെയ്തുവെയ്ക്കുന്നത്.

  • പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

    പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

    മലയാളത്തില്‍ അത്ര ശ്രദ്ധേയമായില്ലെങ്കിലും ഈ ബ്ലാക്ക് കോമഡി പരീക്ഷിച്ച സര്‍ക്കാസ്റ്റിക് ചിത്രമായിരുന്നു പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയതും ശാന്തി തന്നെയാണ്.

  • ആഹായിലും നായിക

    ആഹായിലും നായിക

    ഇന്ദ്രജിത്ത് സുകുമാരനും മനോജ് കെ ജയനും ഒപ്പം ഒരുപറ്റം പുതുമുഖ താരങ്ങളും എത്തിയ ആഹാ എന്ന ചിത്രത്തില്‍ നായികയായാണ് വീണ്ടും ശാന്തി എത്തുന്നത്.

  • ജിന്നിലും

    ജിന്നിലും

    ഏറ്റവും അവസാനം ശാന്തിയെ പ്രേക്ഷകര്‍ സ്‌ക്രീനില്‍ കണ്ടത് ജിന്നിലൂടെയാണ്.

  • മലയാളത്തില്‍ മാത്രമോ?

    മലയാളത്തില്‍ മാത്രമോ?

    മലയാളത്തില്‍ നിന്ന് തുടക്കം കുറിച്ച് ഇപ്പോള്‍ ബോളീവുഡിലേയ്ക്കും ചുവടുവെയ്ക്കുകയാണ് ശാന്തി ബാലചന്ദ്രന്‍.

  • സോഷ്യല്‍ മീഡിയയിലും

    സോഷ്യല്‍ മീഡിയയിലും

    സിനിമയിലേതിനേക്കാള്‍ സോഷ്യല്‍ മീഡിയയിലാണ് ശാന്തി സജീവം. ഫോട്ടോഷൂട്ടും വീഡിയോസും ഒക്കെയായി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ വീണ്ടും പിടിച്ചുപറ്റുകയാണ് താരം.

  • ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കില്‍

    ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കില്‍

    കറുപ്പില്‍ വളരെ ഹോട്ട് ലുക്കിലാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്. സാധാരണ പങ്കുവെയ്ക്കുന്നതില്‍ നിന്നും വ്യത്യസ്തമായാണ് ഇത്തവണ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍.