അർപ്പിതയുമായി പുതിയ ഒരു ജീവിതം താൻ ആരംഭിക്കുന്നുവെന്ന് രോഹിത്; ജീവിതത്തിൽ ഒരുപാട് സമാധാനവും സ്നേഹവും സന്തോഷവും നിറയട്ടെയെന്ന് ആര്യ!

Samayam Malayalam 8 Dec 2021, 8:17 am

കഴിഞ്ഞദിവസമായിരുന്നു നടിയും നർത്തകിയും ബിഗ് ബോസ് താരവുമായ അർച്ചന സുശീലന്റെ വിവാഹം നടക്കുന്നത്. അമേരിക്കയിൽ വച്ച് നടന്ന ചടങ്ങിലാണ് അർച്ചന വിവാഹിത ആയത്. അർച്ചനയുടേത് മാത്രമല്ല, സഹോദരൻ രോഹിത് സുശീലനും കഴിഞ്ഞദിവസം തന്നെയാണ് വിവാഹിതനാകുന്നത്. നിറയെ ആശംസകൾ ആണ് ഇരുവർക്കും സോഷ്യൽ മീഡിയ വഴി ലഭിച്ചതും. ഇവരുടെ വിവാഹത്തിന് ആശംസകൾ നേർന്നുകൊണ്ട് രോഹിതിന്റെ മുൻ ഭാര്യയും ബിഗ് ബോസ് താരവുമായ അർച്ചനയും രംഗത്ത് വന്നിരുന്നു. ആര്യയ്ക്ക് നന്ദിയും ഇരുവരും പങ്കിടുകയുണ്ടായി.

  • അർപ്പിതയുമായി പുതിയ ഒരു ജീവിതം താൻ ആരംഭിക്കുന്നുവെന്ന് രോഹിത്; ജീവിതത്തിൽ ഒരുപാട് സമാധാനവും സ്നേഹവും സന്തോഷവും നിറയട്ടെയെന്ന് ആര്യ!

    കഴിഞ്ഞദിവസമായിരുന്നു നടിയും നർത്തകിയും ബിഗ് ബോസ് താരവുമായ അർച്ചന സുശീലന്റെ വിവാഹം നടക്കുന്നത്. അമേരിക്കയിൽ വച്ച് നടന്ന ചടങ്ങിലാണ് അർച്ചന വിവാഹിത ആയത്. അർച്ചനയുടേത് മാത്രമല്ല, സഹോദരൻ രോഹിത് സുശീലനും കഴിഞ്ഞദിവസം തന്നെയാണ് വിവാഹിതനാകുന്നത്. നിറയെ ആശംസകൾ ആണ് ഇരുവർക്കും സോഷ്യൽ മീഡിയ വഴി ലഭിച്ചതും. ഇവരുടെ വിവാഹത്തിന് ആശംസകൾ നേർന്നുകൊണ്ട് രോഹിതിന്റെ മുൻ ഭാര്യയും ബിഗ് ബോസ് താരവുമായ അർച്ചനയും രംഗത്ത് വന്നിരുന്നു. ആര്യയ്ക്ക് നന്ദിയും ഇരുവരും പങ്കിടുകയുണ്ടായി.

  • ​പുതിയ ജീവിതം!

    നീയുമായി ഞാൻ പുതിയ ജീവിതം തുടങ്ങുകയാണ് എന്ന ക്യാപ്‌ഷൻ നൽകിയാണ് രോഹിത് ഭാര്യ അർപിതയുടെ ചിത്രം പങ്കിട്ടത്.

  • ​മെഹന്ദിയിൽ പേര്!

    തന്റെ പേര് മെഹന്ദിയിൽ എഴുതിച്ചേർത്ത വധുവിന്റെ ചിത്രവും രോഹിത് പങ്കിടുകയുണ്ടായി.

  • ​ആര്യയുടെ ആശംസ!

    രണ്ടാൾക്കും ആശംസകൾ. നിങ്ങൾ രണ്ടുപേർക്കും വളരെ സന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​ദൈവം അനുഗ്രഹിക്കട്ടെ!

    ജീവിതത്തിൽ ഒരുപാട് സമാധാനവും സ്നേഹവും സന്തോഷവും നൽകി ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ എന്നും രോഹിത്തിനും അർപ്പിതയ്ക്കുമുള്ള ആശംസകൾക്ക് ഒപ്പം ആര്യ കുറിച്ചു.