തമിഴ് സിനിമാ ലോകത്ത് താരങ്ങളെ പോലെ തന്നെ വളരെ സജീവമായ മാധ്യമ പ്രവര്‍ത്തകനാണ് ചെയ്യാരു ബാലു. താരങ്ങളുടെ കരിയറിലെ വളര്‍ച്ചയും സ്വകാര്യ ജീവിതത്തിലെ മാറ്റങ്ങളും എല്ലാം നേരിട്ട് കണ്ടിട്ടുള്ള ബാലു പല സെലിബ്രിറ്റികളെ കുറിച്ചും വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ നടി സിമ്രനെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളാണ് വൈറലാവുന്നത്.
പഞ്ചാബിക്കാരിയായ സിമ്രന് പഠിച്ചതും വളര്‍ന്നതും എല്ലാം മുംബൈയില്‍ ആണ്. പഠിക്കുന്ന സമയത്ത് തന്നെ മോഡലിങും ചെയ്തു തുടങ്ങി. എന്നാല്‍ ബോളിവുഡ് സിനിമയില്‍ അവസരത്തിനായി ശ്രമിച്ചുവെങ്കിലും അത് അത്ര എളുപ്പം ആയിരുന്നില്ല. ആ ഇടയ്ക്ക് ആണ് ദൂരദര്‍ശനില്‍ ഒരു പ്രോഗ്രാം ആങ്കറായി അവസരം ലഭിച്ചത്. ആ ഷോ വന്‍ ഹിറ്റായി.
ദൂരദര്‍ശനില്‍ അവതാരികയായി വന്നതോടെ ബോളിവുഡ് സിനിമകളില്‍ അവസരം ലഭിച്ചു. എന്നാല്‍ ആദ്യം ചെയ്ത രണ്ട് സിനിമകളും പരാജയപ്പട്ടതോടെ ബോളിവുഡ് സിനിമയില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല. ആ സമയത്താണ് തമിഴില്‍ അവസരം വരുന്നത്. വിഐപി എന്ന ചിത്രമാണ് ആദ്യം കരാറ് ചെയ്തത് അതിനൊപ്പം തന്നെ വണ്‍സ്മോര്‍ എന്ന ചിത്രവും വന്നു.
മികച്ച ക്രൂവിനൊപ്പം ഒരേ സമയം രണ്ട് സിനിമകള്‍ സിമ്രന് തമിഴില്‍ ലഭിച്ചു. അത് രണ്ടും സൂപ്പര്‍ ഹിറ്റ് ആകുകയും ചെയ്തു. അതോടെ സിമ്രന് തിരിഞ്ഞു നോക്കേണ്ടതായി വന്നില്ല. തിഴില്‍ ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ വന്നുകൊണ്ടിരുന്നു. സിനിമയില്‍ സിമ്രന്റെ വിജയം കണ്ട് മോഹിച്ച കസിന് സിസ്റ്റര്‍ മൊണാല്‍ നേവലും സിമ്രനെ വിശ്വസിച്ച് സിനിമയിലേക്ക് എത്തി.
എന്നാല്‍ സിനിമ എത്രത്തോളം അപകടം പിടിച്ച മേഖലയാണ് എന്ന് സിമ്രന് അപ്പോള്‍ തന്നെ സഹോദരിയോട് പറഞ്ഞിരുന്നു. അപ്പോഴേക്കും അഹങ്കാരി എന്ന പേരൊക്കെ സിനിമയില്‍ സിമ്രന് വന്ന് കഴിഞ്ഞിരുന്നു. അടുത്ത് ഇടപഴകിയാല്‍ പറ്റിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ തന്റെ സേഫ്റ്റി കണക്കാക്കി സിമ്രന് ആരെയും അധികം അടുപ്പിക്കുമായിരുന്നില്ല. അഹങ്കാരി എന്ന പേര് ലഭിച്ചത് അങ്ങിനെയാണ്. അതിനൊപ്പം ഒരുപാട് പ്രണയ ഗോസിപ്പുകളും ഉണ്ടായിരുന്നു.
അപകടങ്ങളെ കുറിച്ച് മൊണാലിനോട് പറഞ്ഞുവെങ്കിലും അത് എത്രത്തോളം ആണ് എന്ന് സഹോദരിയ്ക്ക് മനസ്സിലായിരുന്നില്ല. അത് പലരും മുതലെടുക്കുകയും കാശ് കൊടുക്കാതെ പറ്റിച്ചിട്ടും ഉണ്ട്. ആ സമയത്ത് മൊണാലിന് ഒരു ഡാന്‍സ് കൊറിയോഗ്രാഫറുമായി പ്രണയ ബന്ധം ഉണ്ടായിരുന്നു. ആത്മാര്‍ത്ഥമായ പ്രണയത്തിന് ഒടുവില്‍ അയാള്‍ പിന്നീട് ആ ബന്ധത്തില്‍ നിന്നും പിന്മാറി. സിനിമാ ബന്ധം ഉള്ള ആ കൊറിയോഗ്രാഫറുടെ കുടുംബം എതിര് നിന്നതാണ് കാരണം.
എന്നാല്‍ ആ പ്രണയ പരാജയം മൊണാലിന് താങ്ങാന്‍ കഴിഞ്ഞില്ലത്രെ. ലോല ഹൃദയായ മുനാല് ആത്മഹത്യ ചെയ്ത് ജീവന് അവസാനിപ്പിച്ചു. തന്റെ വ്യക്തിപരമായ കാരണത്താല്‍ ആണ് മുന്‍ ആത്മഹത്യ ചെയ്തത് എങ്കിലും സിമ്രന് അത് വലിയ ഷോക്ക് ആയിരുന്നു. തന്നെ വിശ്വസിച്ച് ഇന്റസ്ട്രിയിലേക്ക് വന്ന സഹോദരിയ്ക്ക് ഈ ഗതി വന്നല്ലോ എന്ന ചിന്ത സിമ്രനെ തകര്‍ത്തി.
മൊണാലിന്റെ മരണത്തിന് ശേഷം അഭിനയവും സിനിമയും ഒന്നും വേണ്ട എന്ന് സിമ്രന് തീരുമാനിച്ചിരുന്നുവത്രെ. എന്നാല്‍ പിന്നീട് പലരും പറഞ്ഞ് കണ്‍വിന്‍സ് ചെയ്തിന് ശേഷമാണ് സിമ്രന് അഭിനയത്തിലേക്ക് വന്നത്. ഇപ്പോഴും അനിയത്തിയുടെ കാര്യത്തില്‍ വളരെ അധികം സെന്‍സിറ്റീവ് ആണ് സിമ്രന്. ആരെങ്കിലും മുനാലിനെ കുറിച്ച് ചോദിച്ചാല്‍ ഇമോഷണലാവും- ചെയ്യര് ബാലു പറഞ്ഞു