Please enable javascript.Chiyan Vikram Success Journey, രാശിയില്ലാത്ത നടൻ എന്ന പഴിയും, ശാപവും കുറ്റപ്പെടുത്തലുകളും; എല്ലാം നഷ്ടപ്പെട്ടിട്ടും വിക്രം സിനിമയിൽ പിടിച്ചു കയറിയതെങ്ങിനെയാണ്? - Samayam Malayalam

രാശിയില്ലാത്ത നടൻ എന്ന പഴിയും, ശാപവും കുറ്റപ്പെടുത്തലുകളും; എല്ലാം നഷ്ടപ്പെട്ടിട്ടും വിക്രം സിനിമയിൽ പിടിച്ചു കയറിയതെങ്ങിനെയാണ്?

Samayam Malayalam 28 Jul 2023, 1:02 pm

ആദ്യ ചിത്രം റിലീസ് ദിവസം നല്ല ആൾക്കൂട്ടമായിരുന്നു. എന്നാൽ രണ്ടാം ദിവസം മുതൽ വെറും നാലുപേരാണ് തിയേറ്ററിലുണ്ടായിരുന്നത്. സംവിധായകൻറെ പേരും കളഞ്ഞു എന്നായിരുന്നു കുറ്റപ്പെടുത്തൽ

  • വിക്രമിൻറെ തുടക്കകാലം

    വിക്രമിൻറെ തുടക്കകാലം

    സിനിമയിൽ അവസരം മാത്രം കിട്ടിയാൽ പോര, അതിനൊരു ഭാഗ്യം കൂടെ വേണം. അത് വളരെ പ്രധാനമാണ്. അതിനേറ്റവും വലിയ ഉദാഹരണമാണ് ചിയാൻ വിക്രം എന്നറിയപ്പെടുന്ന വിക്രം.

  • ചെയ്യാർ ബാലു പറയുന്നു

    ചെയ്യാർ ബാലു പറയുന്നു

    സിനിമയുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും വിക്രമിന് സിനിമയിലേക്കുള്ള തുടക്കം അത്ര എളുപ്പമായിരുന്നില്ല. ഒരു അവസരം കിട്ടിയതിന് ശേഷവും വിക്രമിനെ ഭാഗ്യം തുണച്ചില്ല. വളരെ അധികം കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ നടനാണ് വിക്രം എന്ന് ചെയ്യാർ ബാലു പറയുന്നു.

  • അച്ഛൻറെ ശ്രമം

    അച്ഛൻറെ ശ്രമം

    വിക്രമിൻറെ അച്ഛൻ വിനോദ് രാജ് ഒരു നടനാകണം എന്ന് സ്വപ്നം കണ്ട് ചെന്നൈയിൽ എത്തിയതാണ്. പല സിനിമകളിലും അവസരം ചോദിച്ച് അലഞ്ഞു, കുഞ്ഞു കുഞ്ഞു റോളുകൾ ചെയ്തു മുന്നോട്ടു വരാൻ ശ്രമിച്ചു.

  • ബന്ധങ്ങൾ സഹായിച്ചോ

    ബന്ധങ്ങൾ സഹായിച്ചോ

    അതേ അവസരത്തിൽ വിനോദ് രാജ് ഭാര്യാ സഹോദരനായ ത്യാഗരാജൻ ഇൻറസ്ട്രിയിൽ പേരെടുത്ത നടനായി മാറിയിരുന്നു. അദ്ദേഹത്തിലൂടെയും ചെറിയ ചില അവസരങ്ങൾ വന്നു. (വിക്രമിൻറെ അച്ഛൻ ക്രിസ്ത്യനും അമ്മ ഹിന്ദുവുമാണ്. ജോൺ വിക്ടർ എന്നാണ് അച്ഛൻറെ യഥാർത്ഥ പേര്)

  • വൻ പരാജയം

    വൻ പരാജയം

    പക്ഷെ വിക്രമിൻറെ കഷ്ടകാലം, സി. വി ശ്രീധറിൻറെ പേരും അതോടെ താഴ്ന്നു. വൻ പ്രതീക്ഷയോടെയാണ് എല്ലാവരും തന്തുവിട്ടൈ എനൈ എന്ന സിനിമയ്ക്ക് ടിക്കറ്റെടുത്തത്. എന്നാൽ ആദ്യ ഷോയ്ക്ക് ശേഷം പിന്നീട് തിയേറ്ററിൽ ആരും കയറാത്ത അവസ്ഥയായി.

  • കെനഡി ജോൺ വിക്ടർ എന്ന വിക്രം

    കെനഡി ജോൺ വിക്ടർ എന്ന വിക്രം

    ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല എന്നു മനസ്സിലായപ്പോഴാണ് തൻറെ മകനിലൂടെ ആഗ്രഹം സഫലീകരിക്കാൻ വിനോദ് രാജ് ശ്രമിയ്ക്കുന്നത്. ആ മകനാണ് കെനഡി ജോൺ വിക്ടർ എന്ന വിക്രം.

  • നായകനായി തുടക്കം

    നായകനായി തുടക്കം

    വിക്രം എന്ന പേര് സ്വീകരിച്ച നടൻ ഒരു അവസരത്തിനായി പല വാതിലുകളും ചെന്നുമുട്ടി. ആരും മൈൻറ് ചെയ്തില്ല. അവസാനം ഒരു സിനിമയിൽ നായകനായി, തനന്തുവിട്ടൈ എനൈ

  • പ്രതീക്ഷയോടെ വന്ന സിനിമ

    പ്രതീക്ഷയോടെ വന്ന സിനിമ

    നായകന്മാരുടേതല്ലാതെ സംവിധായകൻറെ കഴിവു നോക്കി ആളുകൾ സിനിമ കാണുന്ന കാലമായിരുന്നു അത്. പ്രേക്ഷകർക്ക് അത്രയും വിശ്വാസമുള്ള സംവിധായകനാണ് സി വി ശ്രീധർ. അദ്ദേഹത്തിൻറെ സിനിമയിൽ വിക്രമിനൊരു തുടക്കം കിട്ടിയത് ഭാഗ്യമാണെന്ന് എല്ലാവരും പറഞ്ഞു.

  • രാശിയില്ലാത്ത നടൻ

    രാശിയില്ലാത്ത നടൻ

    ആദ്യ ഷോയ്ക്ക് ശേഷം പിന്നീട് തിയേറ്ററിൽ നാലുപേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലയിടങ്ങളിൽ മൂന്ന്, അഞ്ച് എന്നിങ്ങനെയായിരുന്നു. പലയിടത്തും ഷോ നടന്നില്ല. അതോടെ വിക്രം രാശിയില്ലാത്ത നടൻ എന്ന് മുദ്രകുത്തപ്പെട്ടു. വിക്രം എന്നുകേട്ടാൽ തന്നെ സംവിധായകർ ജീവനും കൊണ്ടോടുന്ന അവസ്ഥയായി

  • ഡബ്ബിങിലേക്ക് തിരിഞ്ഞു

    ഡബ്ബിങിലേക്ക് തിരിഞ്ഞു

    എന്നാൽ സിനിമ വിട്ടു പോകാൻ വിക്രം തയ്യാറായിരുന്നില്ല. മാറി നിന്നാൽ തന്നെ ആരും മൈൻറ് ചെയ്യില്ല എന്ന കാരണത്താൽ സിനിമയുടെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവൃത്തിക്കണമെന്നുറപ്പിച്ചു. അങ്ങിനെയാണ് ഡബ്ബിങിലേക്ക് എത്തുന്നത്. ആ കാലത്ത് അജിത്തിനും പ്രഭു ദേവയ്ക്കുമെല്ലാം വിക്രം ഡബ്ബ് ചെയ്തു.

  • മലയാളത്തിലെ ശ്രമം

    മലയാളത്തിലെ ശ്രമം

    ആദ്യ ചിത്രം പരാജയപ്പെട്ടുകഴിഞ്ഞാൽ പിന്നെ നായകൻറെ കാര്യം നോക്കുകയേ വേണ്ട. എന്നാൽ വിക്രം ശ്രമം അവസാനിപ്പിച്ചില്ല. ആ അവസരങ്ങളിലാണ് ചില മലയാള സിനിമകളിൽ സഹതാരമായി വിക്രം എത്തുന്നത്.

  • രണ്ടാം തവണയും പരാജയം

    രണ്ടാം തവണയും പരാജയം

    അതിന് ശേഷം പി സി ശ്രീറാം മീര എന്ന ഒരു സിനിമ എടുത്തു. അതിൽ വിക്രമിനെ നായകനാക്കി. പിസി ശ്രീറാം എന്നാൽ അന്നും ഇന്നും പേരുകേട്ട ഛായാഗ്രഹകനാണ്. സിനിമയുടെ വിജയം ഏതാണ്ടുറപ്പിച്ചു. പക്ഷെ അതും എട്ടുനിലയിൽ പൊട്ടി. വിക്രമിൻറെ കരിയർ വീണ്ടും താഴ്ന്നു.

  • സേതു എന്ന സിനിമ വന്നത്

    സേതു എന്ന സിനിമ വന്നത്

    ഡബ്ബിങിനൊപ്പം സിനിമകളിൽ ചെറിയ റോളുകളും വിക്രം ചെയ്യുന്നുണ്ട്. അപ്പോഴാണ് സേതു എന്ന സിനിമ വരുന്നത്. പല നടന്മാരും ഒഴിവാക്കി വിട്ട ബാല സംവിധാനം ചെയ്ത സേതു എന്ന ചിത്രത്തിലൂടെ വിക്രമിൻറെ തലവര തന്നെ മാറുകയായിരുന്നു. അതിന് ശേഷമാണ് ചിയാൻ എന്ന പേരും കിട്ടിയത്.

  • കഷ്ടപ്പാടും കഠിനാധ്വാനവും

    കഷ്ടപ്പാടും കഠിനാധ്വാനവും

    പിന്നീട് വിക്രമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിജയം വെറുതേ കിട്ടിയതല്ല. അത്രയധികം കഷ്ടപ്പാടും കഠിനാധ്വാനവും ചെയ്തിട്ടുണ്ട്. പിതാമഹൻ, കാശി, അന്യൻ, രാവണൻ, ദൈവത്തിരുമകൾ, ഐ തുടങ്ങി ഓരോ ചിത്രത്തിലും കഴിവിൻറെ പരമാവധിക്കപ്പുറവും ശ്രമിച്ചുകൊണ്ടേിരുന്നു. അതാണ് വിജയം.

  • ത്യാഗരാജൻറെ മരുമകൻ

    ത്യാഗരാജൻറെ മരുമകൻ

    സ്വന്തം അമ്മാവനായ ത്യാഗരാജൻ വിക്രമിനെ ഒരുതരത്തിലും സഹായിച്ചില്ല എന്നുമാത്രമല്ല, ത്യാഗരാജൻറെ മകനായ പ്രശാന്തിന് വിക്രമിൻറെ വളർച്ച ഒരു വെല്ലുവിളിയാകാൻ തുടങ്ങുമെന്ന് ഭയന്ന് നടനെ അടിച്ചമർത്താൻ ശ്രമിച്ചു എന്ന ഗോസിപ്പുണ്ടായിരുന്നു. ആ കാരണത്താൽ വിക്രമിന് അപകടം സംഭവിച്ചപ്പോൾ പോലും തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു ഗോസിപ്പുകൾ. അത് തീർത്തും വ്യാജമാണെന്ന് ചെയ്യാർ ബാലു പറയുന്നു.