ഞാനും 4 വർഷം മുൻപ് വരെ ലഹരി നുണഞ്ഞിട്ടുണ്ട്; മകളുടെ വരവോടെ എല്ലാം നിർത്തി; ഇപ്പോൾ മദ്യപിക്കാറുപോലുമില്ല; ധ്യാൻ പറയുന്നു!

Samayam Malayalam 2 May 2023, 11:15 am

സിനിമയിൽ ഉള്ളതിനേക്കാളും, നമ്മുടെ സ്‌കൂൾ, കോളേജ് കുട്ടികളെ ആണ് ഇത് ബാധിക്കുന്നത്. എന്നെ ബാധിച്ചിരുന്നതാണ്. നമ്മൾ എത്രയും വേഗം നിർത്തുന്നത് തന്നെയാണ് നല്ലത്. ഇത് ഉപയോഗിക്കുന്ന ആളുകളെക്കാളും ഇത് വിതരണം ചെയ്യുന്ന ആളുകളെ ആണ് പിടിക്കേണ്ടത്. കഞ്ചാവിനെക്കാളും ഭീകരനായ സാധനം ഉണ്ട് ഇവിടെ!

  • ഭാസിയോട് ഞാൻ സംസാരിച്ചിരുന്നു

    നമ്മൾക്ക് ഇഷ്ടം ഉള്ള ആളുകളെ കുറിച്ച് മോശം പറയുന്നത് അത്ര സുഖമുള്ള കാര്യം അല്ലല്ലോ. ലൊക്കേഷനിൽ ലേറ്റ് ആയിട്ടാണ് ശ്രീനാഥ് വരുന്നത് എന്ന് നമ്മൾക്ക് ഒക്കെ അറിയുന്ന കാര്യമാണ്. ഞാൻ ഒരിക്കൽ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. അപ്പോൾ ഭാസി ഭാസിയുടെ രീതിയിൽ കുറെ കാര്യങ്ങൾ പറഞ്ഞിരുന്നു. പിന്നെ നമ്മൾക്ക് ഒരാളെ അടിമുടിയൊന്നും മാറ്റാൻ ആകില്ലല്ലോ.ലൈഫ് സ്റ്റൈൽ ഒക്കെ എല്ലാവർക്കും ഉണ്ടാകുമല്ലോ. പക്ഷെ ഈ ഒരു മേഖലയിൽ പങ്ക്ചൂൽ ആയിരിയ്ക്കണം നമ്മൾ.

  • അതൊന്നും അംഗീകരിക്കാനാകില്ല

    ഒന്നോ രണ്ടോ ആളുകൾ ചെയ്യുന്ന തെറ്റുകൾ എല്ലാവരെയും ബാധിക്കുന്നതാണ്. സംഭവങ്ങൾ പൊതു സമൂഹം അറിയുമ്പോൾ നമ്മളെകൂടി ബാധിക്കുന്നതാണ് എല്ലാം. ഒരു നടൻ/ നടി സംവിധായകന്റെ ക്രിയേറ്റിവ് സൈഡിൽ ഉള്ള കടന്നു കയറ്റം വളരെ മോശം ആണ്. ഒരു സംവിധായകൻ ആയിട്ട് ഞാനും വർക്ക് ചെയ്ത ഒരാൾ ആണ്. ഇത്തരം പ്രശ്നനങ്ങളെ ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ ആകില്ല എന്നും ധ്യാൻ മാധ്യമ പ്രവർത്തകൻ അലിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നു.

  • ഞാൻ ഉപയോഗിച്ചിരുന്ന ആളാണ്

    ലഹരിയുടെ ഉപയോഗം എല്ലാ മേഖലയിലും ഉണ്ട് സിനിമയിൽ മാത്രമല്ല. ലഹരി ഉപയോഗിക്കുന്നതൊക്കെ ഒരാളുടെ പേഴ്സണൽ ചോയിസ് ആണ്. ഒരാൾ ലഹരി ഉപയോഗിക്കുന്നതിലൂടെ അവനവന്റെ ശരീരം ആണ് കേടാക്കുന്നത്. ആ ഒരു ചിന്ത മതി നമ്മൾ ശരിയാകാൻ. കാരണം ഞാനും ഇത് ഉപയോഗിച്ചിരുന്ന ആളാണ് ഒരു കാലം വരെ. ഞാൻ ഒരിക്കലും ഇത് ഉപയോഗിച്ചിരുന്ന ആളല്ല എന്നൊന്നും പറയില്ല- ധ്യാൻ പറയുന്നു.

  • എന്നെ എല്ലാ രീതിയിലും ബാധിച്ചു

    ഇതിനെ ക്‌ളാസിഫൈഡ് ചെയ്തു പറയുക ആണെങ്കിൽ ലിക്വിഡ്, സോളിഡ്,ഗ്യാസ് എന്ന് പറയും. ഒന്ന്, ഇത് വെള്ളം ആയി പോകുന്നത്, മറ്റേത് വലിച്ചു പോകുന്നത്, അടുത്തത് സിന്തെറ്റിക് ആയിട്ടുള്ളത്. എന്റെ കോളേജ് കാലഘട്ടത്തിലും അല്ലെങ്കിൽ അതിനു ശേഷവും ഞാൻ സിന്തെറ്റിക് ആയിട്ടുള്ളതൊക്കെ ഉപയോഗിച്ചിരുന്നു. എന്നാൽ ശരീരത്തിന് അത് മോശം ആണെന്ന് മനസിലായപ്പോൾ നിർത്തിയ ആളാണ് ഞാൻ. ആ സമയത്ത് ഇത് എന്റെ റിലേഷന്ഷിപ്പിനെയും ഒക്കെ ബാധിച്ചിട്ടുണ്ട്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • മകളായ ശേഷം നിർത്തി

    നമ്മുടെ ശരീരം, നമ്മുടെ മെന്റൽ സ്റ്റേറ്റിനെ കാര്യമായി അത് ബാധിക്കും.പിന്നെ ഈ പറഞ്ഞപോലെ ഗ്യാസ്,പുക അതൊക്കെ ഞാൻ യൂസ് ചെയ്തിരുന്നു. എന്നാൽ അതിന്റെ ദോഷവശങ്ങൾ മനസ്സിലാക്കുമ്പോൾ നിർത്തിയതാണ് ഇതെല്ലാം. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ അത് അഡിക്ഷൻ ആകും, അതിനു മുൻപേ നിർത്തുക എന്നുള്ളതാണ്. ഞാൻ മകളായതിന് ശേഷം ആണ് അതൊക്കെ നിർത്തിയത്. ഏഴുവർഷമായി മദ്യപിച്ചിട്ട്.

  • ഞാൻ നിർത്തിയതാണ് ഇതെല്ലാം

    ഇന്നത്തെ ജെനെറെഷനിൽ ഉള്ള ആളുകൾക്ക് കഞ്ചാവ് വേണ്ട. അതിനേക്കാളും വീര്യം കൂടിയസാധനങ്ങൾ ആണ് വേണ്ടത്. എന്റെ അറിവിൽ വലിക്കുന്ന ഒരുപാട് സിനിമാക്കാരുണ്ട്. ഒന്നും രണ്ടും മൂന്നും ആളുകൾ ഒന്നുമല്ല, വലിക്കുന്ന ഒരുപാട് പേരെ എനിക്ക് അറിയാം. അതിൽ സീനിയേഴ്സും ജൂനിയേഴ്സും ഉണ്ട്.



    ഞാൻ ഒരു നാല് വര്ഷം മുൻപേ ഉപയോഗിച്ചിരുന്ന ആളാണ്. ഇപ്പോൾ ഇൻഡസ്ട്രയിൽ പലരും നിർത്തി. കുറച്ചു ആളുകൾ മാത്രം ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. സെറ്റിനെ ഇതൊക്കെ ബാധിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ ഒരു പരിധിവരെ ഉണ്ട്- ധ്യാൻ പറയുന്നു.