സീതാ രാമം പ്രൊമോഷൻ പരിപാടിക്കിടെ കുഞ്ചാക്കോ ബോബന്റെ ചുവടുകളുമായി ചിരി പടർത്തിയ ദുൽഖർ സൽമാൻ്റെ വീഡിയോ കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ താരത്തിൻ്റെ കിടിലൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
അച്ഛന്റെ ഗാനത്തിന് കുഞ്ചാക്കോ ബോബന്റെ ഹിറ്റ് ചുവടുകൾ ദുൽഖർ ആവർത്തിച്ചപ്പോൾ കരഘോഷം ഉയരുകയായിരുന്നു. താരം ഇന്ന് തൻ്റെ പിറന്നാൾ ആഘോഷിക്കുകയാണ്
പുതിയ സിനിമയായ സീതാരാമത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ദുല്‍ഖര്‍.
ഒാഗസ്റ്റ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
ദുല്‍ഖറിന് വേണ്ടി എഴുതപ്പെട്ട സിനിമയാണിതെന്നും സംവിധായകന് വ്യക്തമാക്കിയിരുന്നു.
ചിത്രത്തിലേക്ക് നായകനായി ആദ്യമേ തന്നെ തീരുമാനിച്ചത് ദുല്‍ഖറിനെയായിരുന്നു.
രാശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
ലുലു മാളിൽ സിനിമാ പ്രൊമോഷനായി എത്തിയ താരത്തിൻ്റെ ചിത്രങ്ങൾ വൈറലാണ്
താരത്തിൻ്റെ വൈറൽ ചിത്രങ്ങൾ
നിറചിരിയോടെ പരിപാടിയിലാകെ താരം