ഈ ലോകത്ത് എനിക്കേറ്റവും പ്രിയപ്പെട്ട ആൾ! ജാനിയെ നെഞ്ചോട് ചേർത്ത് ആതിര മുരളി! പുത്തൻചിത്രങ്ങൾ വൈറൽ

Edited byഅനുപമ നായർ | Samayam Malayalam 9 Jun 2023, 5:20 am

കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് ആതിരയും ജയേഷും. വളക്കാപ്പ് ചടങ്ങ് മുതലുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പ്രസവത്തിനായി അഡ്മിറ്റായതും കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷവും ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തുടക്കത്തില്‍ തന്നെ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞതിഥിയുടെ കൂടുതല്‍ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ഇരുവരും.

  • ​ഈ ലോകത്ത് എനിക്കേറ്റവും പ്രിയപ്പെട്ട ആൾ! ജാനിയെ നെഞ്ചോട് ചേർത്ത് ആതിര മുരളി! പുത്തൻചിത്രങ്ങൾ വൈറൽ

    കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് ആതിരയും ജയേഷും. വളക്കാപ്പ് ചടങ്ങ് മുതലുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പ്രസവത്തിനായി അഡ്മിറ്റായതും കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷവും ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തുടക്കത്തില്‍ തന്നെ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞതിഥിയുടെ കൂടുതല്‍ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ഇരുവരും.

  • ​ഏറ്റവും പ്രിയപ്പെട്ടത്

    ഈ ലോകത്ത് എനിക്കേറ്റവും പ്രിയപ്പെട്ട ആള്‍ എന്ന ക്യാപ്ഷനോടെയാണ് ആതിര ജയേഷിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. പതിവ് പോലെ ചിരിച്ച മുഖത്തോടെയാണ് ഇരുവരും പോസ് ചെയ്തത്. സോ ഹാപ്പി, ക്യൂട്ട് ബേബി, ഹാപ്പി ഫാമിലി, ചുന്ദരി വാവ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങളുടെ താഴെയുള്ളത്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

  • ​പേരിനെക്കുറിച്ച്

    ഇവളെക്കുറിച്ചുള്ള സന്തോഷം പങ്കുവെക്കാന്‍ വാക്കുകള്‍ മതിയാവുന്നില്ല. ഇത് ഞങ്ങളുടെ വെസ്ലി ജെ മറിയം അഥവാ ജാനി എന്നായിരുന്നു മകളുടെ പേരിനെക്കുറിച്ച് ആതിര കുറിച്ചത്. അമ്മയും അപ്പയും നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു മകളേ എന്നും ഗായിക കുറിച്ചിരുന്നു. ജൂനിയര്‍ ആതിര, കുഞ്ഞു ജാനി, സൂപ്പര്‍ പേര് എന്നായിരുന്നു ആരാധകര്‍ ആതിരയോട് പറഞ്ഞത്.

  • ​സംഗീത കുടുംബം

    ചെറുപ്രായം മുതല്‍ ആതിരയുടെ ജീവിതത്തില്‍ സംഗീതമുണ്ടായിരുന്നു. അച്ഛനും സഹോദരനുമെല്ലാം സംഗീതജ്ഞരാണ്. കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയായിരുന്നു ഈ ഗായിക. റിയാലിറ്റി ഷോകളില്‍ പങ്കെടുത്തതോടെയാണ് ആതിരയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. ആ സ്‌നേഹം ഇന്നും അതുപോലെ തുടരുന്നുണ്ടെന്ന് ആരാധകര്‍ പറഞ്ഞിരുന്നു.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​പ്രണയവിവാഹം

    ഗിറ്റാറിസ്റ്റായ ജയേഷാണ് ആതിരയെ വിവാഹം ചെയ്തത്. 8 വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. ജയേഷുമായുള്ള പ്രണയത്തെക്കുറിച്ച് വീട്ടുകാരോടാണ് ആദ്യം പറഞ്ഞത്. എന്റെ തീരുമാനങ്ങളൊന്നും തെറ്റില്ലെന്ന് അറിയാവുന്ന വീട്ടുകാര്‍ ഇക്കാര്യത്തിലും സമ്മതം അറിയിച്ചിരുന്നു. ഇരുവീട്ടുകാരും ചേര്‍ന്നായിരുന്നു വിവാഹം നടത്തിയത്. ആതിരയ്ക്ക് പൂര്‍ണപിന്തുണയുമായി ജയേഷ് കൂടെയുണ്ട്.

  • ​സജീവം

    വിവാഹശേഷവും സ്‌റ്റേജ് പരിപാടികളുമായി സജീവമായിരുന്നു ആതിര. ഗര്‍ഭിണിയായ ശേഷവും പരിപാടികളില്‍ പങ്കെടുത്തിരുന്നു. വൈകുന്നേരങ്ങളില്‍ പുറത്തേക്ക് പോവുകയാണെങ്കില്‍ ഇരുമ്പ് കൂടെക്കരുതണം എന്ന് വീട്ടിലെ മുതിര്‍ന്നവര്‍ പറഞ്ഞിരുന്നു. വലിയ വിശ്വാസിയല്ലെങ്കിലും ബാഗിലൊരു കത്തി കൊണ്ട് നടന്നതിന്റെ കാരണം അതാണെന്നായിരുന്നു മുന്‍പ് ആതിര പറഞ്ഞത്. ആശുപത്രിയില്‍ അഡ്മിറ്റായ സമയത്തായിരുന്നു ആതിരയും ജയേഷും വാട്‌സ് ഇന്‍ മൈ ബാഗ് വീഡിയോ ചെയ്തത്.

  • ​ബ്രേക്ക്

    താല്‍ക്കാലികമായി ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് ആതിര. കുഞ്ഞതിഥി എത്തിയ സന്തോഷം ആസ്വദിച്ച് വരികയാണ്. അധികം വൈകാതെ തന്നെ വേദികളിലേക്ക് തിരികെ എത്തുമെന്നും ഗായിക പറഞ്ഞിരുന്നു. ഗര്‍ഭിണിയാണെന്ന സമയം മുതല്‍ സ്വന്തം വീട്ടിലായിരുന്നു ആതിര. പരിപാടികള്‍ക്ക് പോവാനും ആശുപത്രിയിലേക്ക് പോവാനുമുള്ള സൗകര്യത്തിന് വേണ്ടിയാണ് അവിടേക്ക് മാറിയതെന്ന് ആതിര പറഞ്ഞിരുന്നു.

  • ​വിശേഷങ്ങള്‍

    യൂട്യൂബ് ചാനലിലൂടെയും ആതിര വിശേഷങ്ങള്‍ പങ്കിടാറുണ്ട്. വളക്കാപ്പ് ചടങ്ങിന്റെ വീഡിയോ ആയിരുന്നു ആദ്യമായി പങ്കുവെച്ചത്. നിറവയറില്‍ അതീവ സന്തോഷത്തോടയായി ഡാന്‍സ് ചെയ്തതിനെക്കുറിച്ചും ആതിര വാചാലയായിരുന്നു. ജയേഷേട്ടന് വേണ്ടിയാണ് ഇതെന്ന ക്യാപ്ഷനോടെയായിരുന്നു ഡാന്‍സ് വീഡിയോ പങ്കുവെച്ചത്.

  • ​ആരാധകപിന്തുണ

    ചെറുപ്രായം മുതലേ ആതിര ആരാധകരുടെ മനസിലുണ്ട്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്. ഇത് കൊച്ചുകുഞ്ഞല്ലേ, വിവാഹപ്രായമൊക്കെ ആയോ എന്നായിരുന്നു കല്യാണവാര്‍ത്ത പുറത്തുവന്നപ്പോള്‍ ആരാധകര്‍ ചോദിച്ചത്. ആതിരയെ വീട്ടിലെ അംഗത്തെപ്പോലെയാണ് കാണുന്നതെന്നായിരുന്നു ചിലര്‍ പറഞ്ഞത്.