വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനും കല്യാണി പ്രിയദർശ്ശനെ നായികയുമായുമാക്കി ഒരുക്കിയ 'ഹൃദയം' ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ട്രെയിലർ കണ്ട ശേഷം മനസ്സിൽ കേറി കുടിയേറി പാർത്ത ഒരു മുഖമുണ്ട്. വേറിട്ട ഗെറ്റപ്പിൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്ന കുട്ടിത്തം നിറഞ്ഞ ഒരു ക്യൂട്ട് സുന്ദരി. ഈ ട്രെയിലറിൽ കണ്ട ഈ നടിയുടെ പേര് തിരയുകയാണ് സോഷ്യൽ മീഡിയ. 96 സിനിമയിലെ ഗൌരിയുടെ മുഖച്ഛായയുമായി സാമ്യമുള്ള നടി ആദ്യം ഗൌരി തന്നെ ആണോ എന്നായിരുന്നു ആദ്യം സംശയം. എന്നാൽ നടി അഞ്ചലി ആണ്. അഞ്ചലി നായർ എന്നാണ് ഇവരുടെ പേര്.
മോഡലും നടിയുമാണ് അഞ്ചലി നായർ.
മുൻപ് ഷാൻ റഹ്മാൻ്റെ മ്യൂസിക്കൽ ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്.
നാളെയാണ് മംഗലം എന്ന മ്യൂസിക്കൽ ആൽബത്തിൽ നർത്തകരായി വന്ന രണ്ട് പെൺകുട്ടികളിൽ ഒരാൾ അഞ്ചലിയാണ്.
ശ്രുതി സുരേഷാണ് ഈ ആൽബത്തിൽ അഞ്ചലിക്കൊപ്പമുള്ള മറ്റൊരാൾ.
ഹൃദയത്തിലൂടെ അഞ്ചലി ബിഗ് സ്ക്രീനിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്.
എൻ കനവിൽ നീ എന്ന ആൽബത്തിലും അഞ്ചലി അഭിനയിച്ചിട്ടുണ്ട്.
ഹൃദയത്തിൽ നിറയെ പുതുമുഖങ്ങളുമുണ്ട്