ബോളിവുഡിൽ ബോണി കപൂറിന്റേയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളായ ജാൻവി കപൂറിനും ഇപ്പോള്‍ നിരവധി ആരാധകരുണ്ട്. താരപുത്രിയാണെങ്കിലും സോഷ്യൽമീഡിയയിൽ ജാൻവി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കുള്‍പ്പെടെ സൈബർ ആക്രമണങ്ങള്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും 9 മില്ല്യണിലേറെ ഫോളോവേഴ്സുള്ള താരം ഇപ്പോഴിത മഞ്ഞയിൽ സുന്ദരിയായി പുത്തൻ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
2018ലാണ് ജാൻവി സിനിമയിലെത്തിയതെങ്കിലും ഇതിനകം സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി കഴിഞ്ഞു ജാൻവി.
ധടക്, ഗോസ്റ്റ് സ്റ്റോറീസ്, അംഗ്രേസി മീഡിയം, ഗുൻജൻ സക്സേന എന്നീ സിനിമകളിലൂടെ അഭിനയമികവ് ജാൻവി തെളിയിച്ചുകഴിഞ്ഞു.
റൂഹി അഫ്സാന, ദോസ്താന 2 തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.
ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ജാന്‍വി മഞ്ഞ സാരിയുടുത്ത് പങ്കുവെച്ചിരിക്കുന്ന ദീപാവലി ആഘോഷ ചിത്രങ്ങൾ ഏവരുടേയും മനം കവരുന്നതാണ്.
അച്ഛൻ ബോണി കപൂറിനും സഹോദരി ഖുശിക്കും ഒപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ജാൻവി അണിഞ്ഞിരിക്കുന്ന സാരി മനീഷ് മല്‍ഹോത്രയുടെ ‘റുഹാനിയത്ത്’ എന്ന ഫെസ്റ്റീവ് കളക്ഷനിൽ പെട്ടതാണ്. ‘സറി’ എംബ്രോയിഡറിയാണ് ഇതിലെ പ്രത്യേകത.