Please enable javascript.Malavika And Thejus Latest Photo: വഴിത്തിരിവായത് ആ ചോദ്യമായിരുന്നു! വിവാഹശേഷം ആ വ്യക്തിയെ കണ്ടതിന്റെ സന്തോഷം പങ്കിട്ട് മാളവികയും തേജസും

​ വഴിത്തിരിവായത് ആ ചോദ്യമായിരുന്നു! വിവാഹശേഷം ആ വ്യക്തിയെ കണ്ടതിന്റെ സന്തോഷം പങ്കിട്ട് മാളവികയും തേജസും

Edited byഅനുപമ നായർ | Samayam Malayalam 20 Jul 2023, 1:58 pm

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നായിരുന്നു 'നായികാനായകന്‍'. പുതിയ ചിത്രത്തിലേക്ക് നായകനെയും നായികയേയും കണ്ടെത്തുന്നതിനായി ലാല്‍ ജോസായിരുന്നു ഷോ സംഘടിപ്പിച്ചത്. കുഞ്ചാക്കോ ബോബനും സംവൃതയുമായിരുന്നു മെന്റേഴ്‌സ്. ഈ ഷോയിലൂടെ ജീവിതനായികയേയും കണ്ടെത്തുകയായിരുന്നു തേജസ്. വിവാഹശേഷം സംവൃതയെ കണ്ട സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഇരുവരും.

  • ​വഴിത്തിരിവായത് ആ ചോദ്യമായിരുന്നു! വിവാഹശേഷം ആ വ്യക്തിയെ ആദ്യമായി കണ്ടതിന്റെ സന്തോഷം പങ്കിട്ട് മാളവികയും തേജസും

    ​വഴിത്തിരിവായത് ആ ചോദ്യമായിരുന്നു! വിവാഹശേഷം ആ വ്യക്തിയെ ആദ്യമായി കണ്ടതിന്റെ സന്തോഷം പങ്കിട്ട് മാളവികയും തേജസും

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നായിരുന്നു 'നായികാനായകന്‍'. പുതിയ ചിത്രത്തിലേക്ക് നായകനെയും നായികയേയും കണ്ടെത്തുന്നതിനായി ലാല്‍ ജോസായിരുന്നു ഷോ സംഘടിപ്പിച്ചത്. കുഞ്ചാക്കോ ബോബനും സംവൃതയുമായിരുന്നു മെന്റേഴ്‌സ്. ഈ ഷോയിലൂടെ ജീവിതനായികയേയും കണ്ടെത്തുകയായിരുന്നു തേജസ്. വിവാഹശേഷം സംവൃതയെ കണ്ട സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഇരുവരും.

  • സംവൃതയ്ക്കൊപ്പം

    സംവൃതയ്ക്കൊപ്പം

    സംവൃതയ്‌ക്കൊപ്പം ചിരിച്ച് പോസ് ചെയ്തുള്ള സെല്‍ഫിയാണ് മാളവികയും തേജസും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ഫാന്‍സ് പേജിലൂടെയായി ക്ഷണനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. വിവാഹശേഷം വിദേശത്തേക്ക് ചേക്കേറിയ സംവൃത ഇടയ്ക്കിടയ്ക്ക് നാട്ടിലെത്താറുണ്ട്.

  • ഒന്നിച്ചൂടേ

    ഒന്നിച്ചൂടേ

    നിങ്ങള്‍ നല്ല ജോഡികളാണ്, ജീവിതത്തില്‍ ഒന്നിച്ചാല്‍ അടിപൊളിയായിരിക്കുമെന്ന് സംവൃത പറഞ്ഞിരുന്നു. ഒന്നിച്ചുള്ള പെര്‍ഫോമന്‍സിനിടയിലായിരുന്നു മാളവികയ്ക്കും തേജസിനും ഈ കമന്റ് കിട്ടിയത്. കുഞ്ചാക്കോ ബോബനും ലാല്‍ ജോസും അത് ശരിവെച്ചിരുന്നു.

  • വര്‍ഷങ്ങള്‍ക്കിപ്പുറം

    വര്‍ഷങ്ങള്‍ക്കിപ്പുറം

    നായികനായകന്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറം തേജസും മാളവികയും ജീവിതത്തില്‍ ഒന്നാവുകയായിരുന്നു. അറിയാവുന്നൊരാള്‍ തന്നെ ജീവിതസഖിയായി വരുന്നത് നല്ലതായിരിക്കുമെന്ന ചിന്തയാണ് ഇവരെ ഒന്നിപ്പിച്ചത്.

  • ​പ്രണയമല്ല

    ​പ്രണയമല്ല

    ജാതകവും പൊരുത്തവുമൊക്കെ നോക്കിയാണ് വിവാഹം തീരുമാനിച്ചത്. അമ്മയ്ക്ക് ജാതകപ്പൊരുത്തം നിര്‍ബന്ധമുള്ള കാര്യമായിരുന്നു. തേജസ് പ്രൊപ്പോസലിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ജാതകം പരിശോധിക്കാനായിരുന്നു മാളവിക പറഞ്ഞത്.

  • ​മികച്ച ജോഡി

    ​മികച്ച ജോഡി

    സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച ജോഡികളാണ് നിങ്ങള്‍ എന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. വിവാഹം നിശ്ചയിച്ചത് മുതലുള്ള വിശേഷങ്ങളെല്ലാം മാളവിക യൂട്യൂബ് ചാനലിലൂടെ പങ്കിടുന്നുണ്ട്.

  • ​യാത്രകള്‍

    ​യാത്രകള്‍

    തേജസേട്ടനൊപ്പം ഒന്നിച്ച് യാത്ര ചെയ്യാന്‍ പറ്റുന്നതില്‍ സന്തോഷമുണ്ട്. അമ്മയേയും കൂടെക്കൂട്ടാനായതില്‍ ഇരട്ടി സന്തോഷം. ദീപുവേട്ടനും കുടുംബത്തിനുമൊപ്പമായിരുന്നു ദുബായിലെ കറക്കം.

  • ​ ഡാൻസും അഭിനയവും

    ​ ഡാൻസും അഭിനയവും

    അഭിനയം മാത്രമല്ല പാട്ടും ഡാന്‍സുമൊക്കെയായി സജീവമാണ് മാളവിക. എനിക്ക് ഡാന്‍സ് പറ്റുന്ന പണിയല്ലെന്നാണ് തേജസ് പറയാറുള്ളത്. മാളവികയുടെ ഡാന്‍സ് വീഡിയോകളെല്ലാം കൃത്യമായി പകര്‍ത്താറുണ്ട് തേജസ്.

  • സന്തോഷനിമിഷം

    സന്തോഷനിമിഷം

    തേജസിനൊപ്പമെത്തിയതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ഗംഭീരമായിരുന്നു. തേജസിന്റെ വീട്ടിലെ പിറന്നാളാഘോഷത്തിന് ശേഷം ദുബായിലെത്തിയപ്പോഴും ആഘോഷം തുടര്‍ന്നിരുന്നു. അടുത്തിടെ വണ്‍ മില്യണ്‍ നേട്ടം സ്വന്തമാക്കിയതിനെക്കുറിച്ചും മാളവിക പറഞ്ഞിരുന്നു.