ദാരിദ്ര്യവും പട്ടിണിയും മറികടന്നാണ് ഇവിടം വരെ എത്തിയത്; തടിപ്പണിക്കാരൻ മമ്മൂട്ടിക്കും ലാലിനുമൊപ്പമെത്തിയ കഥ!

Samayam Malayalam 27 Apr 2023, 10:14 am

  • ഞാൻ മാമു!!

    മാമു എന്നാണ് എന്റെ ശരിക്കുള്ള പേര്. സിനിമയിൽ വന്ന ശേഷമാണ് എന്റെ പേര് മാമുക്കോയ എന്ന് ചിത്രഭൂമിക്കാർ ആക്കുന്നത്- മാമുക്കോയ ഒരു പക്ഷെ ഏറ്റവും ഒടുവിലായി നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകൾ ആണിത്. കഴിഞ്ഞദിവസമാണ് മാമുക്കോയ വിടവാങ്ങിയത്. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായതും കഴിഞ്ഞദിവസം മരണം സംഭവിക്കുന്നതും. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ വാക്കുകൾ വായിക്കാം.


  • വളരെ കൂൾ ആയി സിനിമ തീർക്കാനായി

    കുരുതി ചെയ്യുന്ന സമയത്ത് ആരോഗ്യപരമായി ഞാൻ ഓക്കേ ആയിരുന്നില്ല. പൃഥ്വി ഈ സിനിമയെ കുറിച്ച് എന്നോട് പറയുമ്പോൾ നിങ്ങൾ ആണ് ഈ സിനിമയുടെ നായകൻ എന്ന് പറഞ്ഞിരുന്നു. എനിക്ക് പ്രത്യേക പരിഗണന ഒക്കെ തന്നിരുന്നു ആ കഥാപാത്രത്തിന്റെ മേക്കോവർ അനുസരിച്ച്. ആ പടം ഞാൻ എങ്ങനെ ചെയ്തു എന്ന് ദൈവത്തിനു മാത്രമേ അറിയൂ. കാരണം,ഒരുപാട് സ്ട്രഗിൾ ചെയ്തിരുന്നു എന്നിട്ടും വളരെ കൂൾ ആയിട്ട് ആ സിനിമ തീർന്നു.

  • തുടക്കം നാടകങ്ങളിലൂടെ

    സിനിമയിലേക്ക് വരുന്നതിനു മുൻപ് സ്‌കൂൾ നാടകങ്ങളിലും പ്രാദേശിക നാടകങ്ങളിലും ആണ് ചെയ്തു തുടങ്ങുന്നത്. കല്ലായിയിൽ തടി അളക്കുന്ന പണി ആയിരുന്നു എനിക്ക്, അതിന്റെ ഒപ്പം ആണ് നാടകജീവിതവും ഒരുമിച്ചു കൊണ്ട് പോയത്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.

  • ദാരിദ്ര്യവും പട്ടിണിയും അറിഞ്ഞ കാലം

    ദാരിദ്ര്യവും പട്ടിണിയും അറിഞ്ഞ ഒരു കാലം ആയിരുന്നു. ജോലി ചെയ്‌താൽ ജീവിക്കാം എന്ന അവസ്ഥ ആയിരുന്നു. അതൊക്കെ മാറി. സിനിമ ഒക്കെ കിട്ടി തുടങ്ങിയപ്പോൾ ആ അവസ്ഥകൾ കാലഘട്ടം ഒക്കെ മാറി, അതൊക്കെ മറന്നു.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ദാരിദ്ര്യത്തിന്റെ കാലം

    ആ കാലം ഒക്കെ ഒരു ദാരിദ്ര്യത്തിന്റെ കാലം ആയിരുന്നു. ഇന്നത് മറന്നു എങ്കിലും അതൊക്കെ ആലോചിക്കുമ്പോൾ വലിയ കാര്യമാണ്. അനുഭവങ്ങൾ ആയിരുന്നു. ബഷീറുമായി ഉള്ള ബന്ധം നാടകത്തിൽ നിന്നും തുടങ്ങിയതാണ് എന്നും മാമുക്കോയ ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  • ലാലും മമ്മുക്കയുമായി നല്ല ബന്ധം

    മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും ഇവരൊക്കെയായി എനിക്ക് നല്ല ബന്ധം ആണ്. ഒരു വലിയ ബന്ധം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്. അതിനിടയിൽ സിനിമ കാര്യങ്ങളും വരാറുണ്ട്. ഏറ്റവും കൂടുതൽ സിനിമ അഭിനയിച്ചത് ലാലിൻറെ കൂടെയാണ്. നാടകത്തിൽ കോമഡി ചെയ്താണ് സിനിമയിലും അത് ചെയ്തു തുടങ്ങുന്നത്. ഫ്രഞ്ച് പടത്തിൽ വിശേഷവും മാമുക്കോയ അഭിമുഖത്തിൽ പറയുന്നു.