Please enable javascript.Dileep kavya in chennai,അച്ഛനും കാവ്യചേച്ചിയും ചെന്നൈയിൽ: ജിമ്മിൽ ജോയിൻ ചെയ്ത് താര പത്നി; ഫ്രാൻസിൽ ജീവിതം അടിച്ചുപൊളിച്ച് മീനാക്ഷിയും! - meenakshi dileep kavya madhavan and dileep s latest photos goes trending on social media - Samayam Malayalam

അച്ഛനും കാവ്യചേച്ചിയും ചെന്നൈയിൽ: ജിമ്മിൽ ജോയിൻ ചെയ്ത് താര പത്നി; ഫ്രാൻസിൽ ജീവിതം അടിച്ചുപൊളിച്ച് മീനാക്ഷിയും!

Samayam Malayalam 20 Apr 2023, 4:56 pm

ദിലീപ് പദ്മാസരോവരത്തിൽ നിന്നും ചെന്നൈയിലേക്ക് ചേക്കേറി എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്  

  •  നിറചിരിയോടെ കാവ്യ

    നിറചിരിയോടെ കാവ്യ

    ​ദിലീപ്- കാവ്യാ ഫാൻസ്‌ കുറച്ചൊന്നും അല്ല സോഷ്യൽ മീഡിയയിൽ. മുൻപ് സ്‌ക്രീനിൽ നിറഞ്ഞു നിന്നവർ സ്വകാര്യ ജീവിതത്തിലേക്കു കടന്നപ്പോഴും ആരാധന കൂടുകയുണ്ടായി. പൊതുപരിപാടികളിൽ നിറ സാന്നിധ്യം ആയി ഇപ്പോൾ ഇരുവരും മാറിയിട്ടുണ്ട്. വിവാഹം കഴിഞ്ഞവേളയിൽ ക്യാമറ കണ്ണുകളിൽ നിന്നും അകലം പാലിച്ചിരുന്ന കാവ്യ ഇപ്പോൾ പരിപാടികളിൽ എത്തുമ്പോൾ നിറഞ്ഞ ചിരിയോടെയാണ് ആരാധകരോട് ഇടപെടുന്നത്.

  •  ചെന്നൈയിൽ സെറ്റിൽഡ് ആയെന്ന സംശയം ​

    ചെന്നൈയിൽ സെറ്റിൽഡ് ആയെന്ന സംശയം ​

    മകൾ മീനാക്ഷിയുടെ പഠനം ചെന്നൈയിൽ ആണ്. അതുകൊണ്ടുതന്നെ കാവ്യയും ദിലീപും ചെന്നൈയിലേക്ക് നടത്തുന്ന യാത്രകളുടെ വിശേഷങ്ങൾ അടിക്കടി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ചില റിപ്പോർട്ടുകളിൽ ദിലീപും കുടുംബമായി ചെന്നൈയിൽ സെറ്റിൽഡ് ആയി എന്നാണ് പറയുന്നത്.

  • ​സംശയം കൂട്ടിയ ചിത്രം​

    ​സംശയം കൂട്ടിയ ചിത്രം​

    ചെന്നൈയിലെ ജിമ്മിൽ കാവ്യാ ജോയിൻ ചെയ്തു എന്ന രീതിയിൽ ആണ് കഴിഞ്ഞ ദിവസം ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. താരത്തിന്റെ അടുത്തിടെ ഉണ്ടായ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നും ആരാധകർ പറയുന്നുണ്ട്. എന്നാൽ ഒരു ഗസ്റ്റ് റോളിൽ എങ്കിലും കാവ്യ ചേച്ചി വന്നാൽ മതിയായിരുന്നു എന്ന് പറയുന്നവരും കുറവല്ല.

  •  ഏറ്റവും  ഒടുവിൽ കാവ്യ

    ഏറ്റവും ഒടുവിൽ കാവ്യ

    കാല്‍ നൂറ്റാണ്ടോളം മലയാള സിനിമയില്‍ സജീവമായി നിന്ന കാവ്യ മാധവന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് പിന്നെയും എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിലാണ്. ദിലീപ് ആയിരുന്നു ഈ സിനിമിലും കാവ്യയുടെ ജോഡി. വിവാഹത്തിന് ശേഷം കാവ്യ സിനിമയോടും അഭിനയത്തോടും പൂര്‍ണമായും വിട പറയുകയായിരുന്നു.

  •  ഉടനെ റിലീസുണ്ടാകും

    ഉടനെ റിലീസുണ്ടാകും

    ദിലീപിന്റെ രണ്ട് ചിത്രങ്ങളാണ് റിലീസിന് ഉള്ളത്.'ബാന്ദ്ര', 'വോയ്സ് ഓഫ് സത്യനാഥന്‍' ഇത് രണ്ടും വൈകാതെ തന്നെ പ്രദര്‍ശനത്തിന് എത്തും എന്നാണ് റിപ്പോർട്ട്. സൂപ്പര്‍ഹിറ്റ് കോമഡി എന്റര്‍ടെയ്നര്‍ ചിത്രമായ 'ടു കണ്‍ട്രീസിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

  • ​മീനാക്ഷി ഫ്രാൻസിൽ​

    ​മീനാക്ഷി ഫ്രാൻസിൽ​

    മീനാക്ഷിയുടെ അച്ഛനും കാവ്യ ചേച്ചിയും ചെന്നൈയിൽ ആണെന്ന് റിപ്പോർട്ടുകൾ വരുന്നതിന്റെ ഇടയിലാണ് ഫ്രാൻസിൽ നിന്നുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ വൈറൽ ആകുന്നത്. ഉപരിപഠനത്തിനായിട്ടാണോ അതോ വെക്കേഷൻ ആസ്വദിക്കാൻ പോയതാണോ എന്നാണ് കമന്റുകളിലൂടെ പ്രേക്ഷകർ ചോദിക്കുന്നത്.

  •  ദിലീപിന് പ്രതീക്ഷ നൽകുന്ന വര്ഷം

    ദിലീപിന് പ്രതീക്ഷ നൽകുന്ന വര്ഷം

    ദിലീപിന് 2023-ൽ ഏറെ പ്രതീക്ഷയുടെ വർഷമാണ്. കാത്തിരിക്കുന്നത് നിരവധി പ്രോജക്ടുകൾ ആണ്. 'ബാന്ദ്ര', 'വോയ്‌സ് ഓഫ് സത്യനാഥൻ കൂടാതെ 'പറക്കും പപ്പനും അദ്ദേഹത്തിന്റെ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ചിലതാണ്.