മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങൾ

Samayam Malayalam 19 Dec 2018, 4:50 pm
  • മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങൾ

    1. നഖക്ഷതങ്ങൾ

    1986 ലാണ് ടി ഹരിഹരൻ സംവിധാനം ചെയ്ത നഖക്ഷതങ്ങൾ റിലീസ് ചെയ്തത്. ജയചന്ദ്രൻ, മോനിഷ, സലീന, വിനീത് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പതിനാറു വയസുകാരനായ രാമു എന്ന കൗമാരക്കാരൻ്റെ കഥയാണ് ചിത്രം പറയുന്നത്.

  • മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങൾ

    2. ഡെയ്സി

    മലയാളത്തിലെ ഒരു മ്യൂസിക്കൽ - റൊമാൻ്റിക് ചിത്രമാണ് 1988ൽ പുറത്തിറങ്ങിയ ഡെയ്സി. പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഹരിഷ്, സോണിയ, ലക്ഷ്മി കമൽ ഹാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോർഡിങ് സ്കൂളിലെ പ്രണയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

  • മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങൾ

    3. വന്ദനം

    പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം 1989ൽ ആണ് റിലീസ് ചെയ്തത്. റൊമാൻ്റിക് കോമഡി ത്രില്ലറാണ് ചിത്രം. മോഹൻലാൽ, മുകേഷ്, ഗിരിജ ഷെട്ടർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

  • മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങൾ

    4. തൂവാനത്തുമ്പികൾ

    ജയകൃഷ്ണൻ്റെയും ക്ലാരയുടെയും രാധയുടെയും കഥ പറയുന്ന ചിത്രമായ തൂവാനത്തുമ്പികൾ 1987ലാണ് റിലീസ് ചെയ്തത്. പി പദ്മരാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, സുമലത, പാർവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങൾ

    5. നമുക്കു പാർക്കാൻ മുന്തിരിതോപ്പുകൾ

    1986ലാണ് ചിത്രം റിലീസ് ചെയ്തത്. പി പദ്മരാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശാരി, തിലകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തൻ്റെ പുതിയ അയൽക്കാരിയുമായി പ്രണയത്തിലാകുന്ന യുവാവിൻ്റെ കഥയാണ് ഇതിവൃത്തം.

  • മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങൾ

    6. ചിത്രം

    പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം 1988ലാണ് പുറത്തിറങ്ങിയത്. മോഹൻലാൽ, നെടുമുടി വേണു, രഞ്ജിനി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

  • മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങൾ

    7. ഈ പുഴയും കടന്ന്

    കമൽ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന ചിത്രം 1996ലാണ് റിലീസ് ചെയ്തത്. ദിലീപ്, മഞ്ജു വാര്യർ, മോഹിനി, ബിജു മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  • മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങൾ

    8. അനിയത്തിപ്രാവ്

    ക്രിസ്ത്യാനിയായ മിനിയുടെയും ഹൈന്ദവനായ സുധിയുടെയും പ്രണയം പറയുന്ന ചിത്രമായ അനിയത്തിപ്രാവ് സംവിധാനം ചെയ്തത് ഫാസിൽ ആണ്. 1997ൽ പുറത്തിറങ്ങിയ ചിത്രം മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നാണ്.

  • മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങൾ

    9. പ്രേമം

    അൽഫോൻസ് പുത്രൻ്റെ സംവിധാനത്തിൽ 2015ൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ നായകനായ നിവിൻ പോളിക്കൊപ്പം കൂടുതലും പുതുമുഖങ്ങൾ ആയിരുന്നു. സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ, വിനയ് ഫോർട്ട്, സൗബിൻ ഷാഹി‍‍‍ർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തി.

  • മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങൾ

    10. എന്ന് നിൻ്റെ മൊയ്തീൻ

    കാഞ്ചനമാലയുടെയും മൊയ്തീൻ്റെയും കഥ പറഞ്ഞ ചിത്രം ആർ എസ് വിമൽ ആണ് സംവിധാനം ചെയ്തത്. പൃഥ്വിരാജ് മൊയ്തീൻ ആയും പാർവതി കാഞ്ചനമാലയായും എത്തിയ ചിത്രം 2015ലാണ് റിലീസ് ചെയ്തത്.