ബാലാമണിയായി മലയാളി പ്രേക്ഷകരിലേക്ക് കടന്നെത്തിയ നടിയാണ് നവ്യ നായർ. കലോത്സവ വേദികളിൽ തിളങ്ങിയ ശേഷം സിനിമയിലേക്കെത്തിയ കലാകാരി. നവ്യ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയയായി മാറിയത്.
Also Read: വിതുമ്പലടക്കാൻ പാടുപെട്ട് നവ്യ, വീഡിയോ
മലയാളത്തിന് പുറമെ തമിഴും തെലുങ്കും കന്നഡയും താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് ചെറിയൊരിടവേള എടുത്ത താരം ഇപ്പോൾ മടങ്ങി വരാൻ ഒരുങ്ങുകയാണ്.
ഇപ്പോഴിതാ നവ്യയുടെ കേരളത്തനിമ തുളുമ്പുന്ന കേരളമങ്ക ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.
ചിത്രം അടിപൊളിയാണെന്നും, നവ്യചേച്ചിയെ പോലുള്ള മലയാളിത്തമുള്ള നായികമാരാണ് മലയാളസിനിമയുടെ ഐശ്വര്യമെന്നും ഈ ഐശ്വര്യം നിറഞ്ഞു നിൽക്കട്ടെ എന്നുമൊക്കെയാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറഞ്ഞിരിക്കുന്നത്.