ഒരു കാലത്ത് മലയാളികളുടെ പ്രിയ നായികയായിരുന്ന നടി നവ്യ നായര് വലിയ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് മലയാള സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചുവരവ് നടത്തുന്നത്.
ലോക്ക് ഡൌൺ കാലത്ത് വീട്ടിനുള്ളിൽ വീണുകിട്ടിയ അപ്രതീക്ഷിത ഒഴിവുവേളകൾ വിനോദപ്രദമായി ഉപയോഗിക്കുന്നതിൻ്റെ വിശേഷങ്ങളൊക്കെ നവ്യ ആരാധകരുമായി പങ്കുവെച്ചിരുന്നു.
മകൻ സായിയുമൊത്തുള്ള വിശേഷങ്ങളൊക്കെ നവ്യ അടിക്കടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു.
ഇപ്പോഴിതാ നവ്യ തൻ്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആരാധകർ.
ചിത്രത്തിന് താഴെ നവ്യയെ പുകഴ്ത്തി നിരവധി ആരാധകരാണ് കമൻ്റ് ബോക്സിലെത്തുന്നത്.
കിടിലൻ മേക്കോവറാണെന്നും അടിപൊളിയായിട്ടുണ്ടെന്നുമൊക്കെയാണ് ആരാധകർ കുറിച്ചിരിക്കുന്നത്.