കുട്ടികളെ നമുക്ക് പടച്ചവൻ തരുന്നതല്ലെ...അത് എപ്പോ ആണേലും സ്വീകരിക്കണം; റേച്ചലിന്റെ വിശേഷം ആഘോഷമാക്കി സോഷ്യൽ മീഡിയ

Samayam Malayalam 12 Apr 2023, 8:01 am

വാവച്ചിയെന്നാണ് പേളി റേച്ചലിനെ വിളിക്കുന്നത്. നിലയുടെ ബെസ്റ്റ്  ഫ്രണ്ടാണ് റേച്ചലെന്നും പേളി പറഞ്ഞിട്ടുണ്ട്!

  • താര കുടുംബത്തിലെ പുത്തൻ സന്തോഷം

    പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പേളി മാണി. അഭിനയവും അവതരണവുമൊക്കെയായി സജീവമായ പേളിയുടെ വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പേളിയുടെ സഹോദരിയായ റേച്ചലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ താര കുടുംബത്തിലെ പുത്തൻ സന്തോഷം ആഘോഷമാക്കുകയാണ് ആരാധകർ.

    Picture Credit: Pearle Maaney



  • ​റേച്ചലിന്റെ പുത്തൻ സന്തോഷം

    റേച്ചൽ വീണ്ടും അമ്മയാകാൻ പോകുന്നു എന്ന സന്തോഷം ആണ് പേളിയുടെ പുത്തൻ ചിത്രങ്ങളിലൂടെ ആരാധകർ വായിച്ചെടുക്കുന്നത്. നിരവധി ആളുകൾ ആണ് അമ്മയാകാൻ പോകുന്നോ എന്ന ചോദ്യം ആരായുന്നത്.



    Picture Credit: Pearle Maaney


  • ​വീട്ടിലേക്ക് പുതിയൊരാള്‍ കൂടി​

    വീട്ടിലേക്ക് പുതിയൊരാള്‍ കൂടി വരാന്‍ പോവുന്നതിന്റെ സന്തോഷം ആണ് പുത്തൻ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. അനിയത്തിക്കായി ഗംഭീരമായ ബേബിഷവര്‍ പാര്‍ട്ടി ആയിരുന്നു ആദ്യസമയത്ത് പേളി ഒരുക്കിയത്.



    Picture Credit: Pearle Maaney Instagram

  • ശ്രദ്ധേയമായ കമന്റ്

    കുറേ കമന്റ്സ് കണ്ടു...റേച്ചൽ ഗർഭിണി ആണോ എന്ന് അതിശയത്തോടെ ചോദിക്കുന്നു...കുട്ടികളെ നമുക്ക് പടച്ചവൻ തരുന്നതല്ലെ...അത് എപ്പോ ആണേലും സ്വീകരിക്കണം ..അത് ഇല്ലാത്തവർക്ക് അതിന്റെ വില അറിയുള്ളു... എന്നാണ് വൈറൽ കമന്റിൽ പറയുന്നത്.


    Picture Credit: Pearle Maaney Instagram

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​തന്റെ ആദ്യ കുഞ്ഞ് നിലു ബേബി​

    ഫോട്ടോഗ്രാഫറായ റൂബനാണ് റേച്ചലിനെ വിവാഹം ചെയ്തത്. റെയ്‌ൻ ആണ് ഇവരുടെ മകൻ. അതേസമയം തന്റെ ആദ്യ കുഞ്ഞ് നിലു ബേബി ആണെന്ന് പലപ്പോഴും റേച്ചൽ പറഞ്ഞിട്ടുണ്ട്. റേച്ചൽ വീണ്ടും അമ്മയാകാൻ പോകുന്ന വാർത്ത അറിഞ്ഞു നിരവധി ആളുകൾ ആണ് കമന്റ്സുകൾ പങ്കിടുന്നത്.


    Picture Credit: Pearle Maaney Instagram

  • ​2021 ജൂലൈയിലായിരുന്നു വിവാഹം ​

    2021 ജൂലൈയിലായിരുന്നു റേച്ചലിന്റെ വിവാഹം. ഫാഷന്‍ ലോകത്തെ വേറിട്ട പരീക്ഷണങ്ങളിലൂടെയായാണ് റേച്ചല്‍ ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയിലൂടെയായി റേച്ചലും വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്.



    Picture Credit: Pearle Maaney Instagram