തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. മാലി ദ്വീപിലെ ഹണിമൂണ്‍ ആഘോഷത്തില്‍ നിന്നുമുള്ള ചിത്രമാണ് കാജല്‍ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രങ്ങളില്‍ അക്വോറിയത്തിന്റെ പശ്ചാത്തലത്തിലുള്ള മുറിയിലിരിക്കുകയാണ് കാജല്‍.
ഒക്ടോബര്‍ 30 നായിരുന്നു കാജലിന്റെ വിവാഹം. ഗൗതം കിച്ച്ലുവാണ് വരന്.
നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അകന്നിരുന്നപ്പോഴാണ് വിവാഹം കഴിക്കാന്‍ ഇരുവരും തീിരുമാനിച്ചത്.
മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണ് കാജലും കിച്ച്ലുവും. മനോഹരമായ ചിത്രങ്ങളാണ് കാജല്‍ പങ്കുവച്ചിരിക്കുന്നത്.
മത്സ്യം തന്നെ പോലെയോ അതോ താന്‍ മത്സ്യത്തെ പോലെയോ എന്നാണ് കാജല്‍ ചോദിക്കുന്നത്.
മനോഹരമായ ചിത്രങ്ങള്‍ വെെറലായി മാറുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.