Please enable javascript.Megha thomas photos,ഇത് ഭീമന്റെ കിന്നരി തന്നെയാണോ, മേഘ തോമസിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നു, ഫോട്ടോഷൂട്ടില്‍ തിളങ്ങി താരം - actress megha thomas viral photos - Samayam Malayalam

ഇത് ഭീമന്റെ കിന്നരി തന്നെയാണോ, മേഘ തോമസിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നു, ഫോട്ടോഷൂട്ടില്‍ തിളങ്ങി താരം

Samayam Malayalam 5 Mar 2022, 3:08 pm

ഭീമന്റെ വഴി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തിന്റെയാകെ ശ്രദ്ധ നേടിയ താരമാണ് മേഘ തോമസ്. ഭീമന്റെ നായികമാരില്‍ ആരാണ് ഇതെന്ന് പ്രേക്ഷകര്‍ക്ക് ഒരു ചെറിയ സംശയം വന്നേക്കാം. എന്നാല്‍ എഞ്ചിനീയര്‍ കിന്നരി എന്ന് കേള്‍ക്കുമ്പോഴോ... അതെ ഭീമന്റെ പെണ്ണുങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു മേഘയുടേത്.

  • ​ഇത് ഭീമന്റെ കിന്നരി തന്നെയാണോ, മേഘ തോമസിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നു, ഫോട്ടോഷൂട്ടില്‍ തിളങ്ങി താരം

    ​ഇത് ഭീമന്റെ കിന്നരി തന്നെയാണോ, മേഘ തോമസിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നു, ഫോട്ടോഷൂട്ടില്‍ തിളങ്ങി താരം

    ഭീമന്റെ വഴി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തിന്റെയാകെ ശ്രദ്ധ നേടിയ താരമാണ് മേഘ തോമസ്. ഭീമന്റെ നായികമാരില്‍ ആരാണ് ഇതെന്ന് പ്രേക്ഷകര്‍ക്ക് ഒരു ചെറിയ സംശയം വന്നേക്കാം. എന്നാല്‍ എഞ്ചിനീയര്‍ കിന്നരി എന്ന് കേള്‍ക്കുമ്പോഴോ... അതെ ഭീമന്റെ പെണ്ണുങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു മേഘയുടേത്.

  • ​ഡല്‍ഹി മലയാളി

    ​ഡല്‍ഹി മലയാളി

    ഭീമന്റെ വഴിയില്‍ കര്‍ണ്ണാടക സ്വദേശിനിയായാണ് മേഘ പ്രത്യക്ഷപ്പെടുന്നത് എങ്കിലും നല്ല അസല്‍ മലയാളിയാണ് താരം. ഡല്‍ഹി മലയാളിയാണ് മേഘ. അച്ഛനും അമ്മയും മലയാളികളാണ്.

  • ​ഒരു ഞായറാഴ്ചയിലൂടെ

    ​'ഒരു ഞായറാഴ്ച'യിലൂടെ

    ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഒരു ഞായറാഴ്ച' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച അഭിനേത്രിയാണ് മേഘ. ചിത്രത്തില്‍ എത്തുന്നത് ഓഡീഷന്‍ വഴിയാണ്.

  • ​ഭീമന്റെ വഴിയിലൂടെ

    ​ഭീമന്റെ വഴിയിലൂടെ

    ഡയറക്ടര്‍ അഷ്‌റഫ് ഹംസ നേരിട്ട് വിളിച്ചായിരുന്നു ചിത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ സഹതാരങ്ങളെക്കുറിച്ചോ അണിയറ പ്രവര്‍ത്തകരെക്കുറിച്ചോ ഒരു ധാരണയും ഉണ്ടായിരുന്നില്ല.

  • ​മികച്ച ടീമിനൊപ്പം

    ​മികച്ച ടീമിനൊപ്പം

    ഭീമന്റെ വഴി മേഘയ്ക്ക് സമ്മാനിച്ചത് മികച്ച സിനിമ അനുഭവം കൂടിയാണ്. മലയാള സിനിമയിലെ തന്നെ മികച്ച അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളുമായിരുന്നു ഒപ്പം എത്തിയിരുന്നത്.

  • ​ഞെട്ടിച്ച് ചാക്കോച്ചന്‍

    ​ഞെട്ടിച്ച് ചാക്കോച്ചന്‍

    സിനിമയുടെ കഥ കേട്ടതിന് ശേഷമാണ് ചാക്കോച്ചന്റെ നായികമാരില്‍ ഒരാളാണ് താനെന്ന് മേഘ അറിയുന്നത്. കുട്ടിക്കാലം മുതല്‍ ആരാധനയോടെ നോക്കിയ താരത്തിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിലെ ആനന്ദം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ലെന്നും താരം പറയുന്നു.

  • ​ഹൃദയത്തിലെ ദീദി

    ​ഹൃദയത്തിലെ ദീദി

    പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഹൃദയത്തില്‍ മേഘ എത്തിയത് ദര്‍ശനയുടെ സീനിയറായാണ്. ചെറിയ കഥാപാത്രമായിരുന്നു എങ്കില്‍ക്കൂടിയും മികച്ച പ്രകടനം താരം കാഴ്ച്ചവെച്ചു.

  • ​ഫോട്ടോഷൂട്ടുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    ​ഫോട്ടോഷൂട്ടുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    ഭീഷ്മ പര്‍വ്വത്തില്‍ ശ്രദ്ധേയമായതോടെ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു തുടങ്ങി. ഭീഷ്മന്റെ കിന്നരിതന്നെയാണോ ഇതെന്ന സംശയത്തിലാണ് ആരാധകര്‍.

  • ​അഭിനയത്തിന്റെ വഴികള്‍ തികച്ചും അപ്രതീക്ഷിതം

    ​അഭിനയത്തിന്റെ വഴികള്‍ തികച്ചും അപ്രതീക്ഷിതം

    ഒരിയ്ക്കലും തന്റെ കരിയര്‍ സിനിമയും അഭിനയവും ആയിരിക്കും എന്ന് താരം കരുതിയിരുന്നില്ല.

  • നാടക കളരികള്‍

    നാടക കളരികള്‍

    ഒരുപക്ഷേ ചെറിയ പ്രായത്തില്‍ പങ്കെടുത്ത നാടക കളരികളാവാം മേഘയുടെ ഉള്ളിലെ അഭിനേത്രിയെ തിരിച്ചറിയാന്‍ ഇടയാക്കിയത്.

  • ​മോഡലിംഗിലൂടെ അഭിനയത്തിലേക്ക്

    ​മോഡലിംഗിലൂടെ അഭിനയത്തിലേക്ക്

    ഡല്‍ഹിയില്‍ മോഡലിംഗിലൂടെയാണ് താരം അറിയപ്പെട്ടു തുടങ്ങുന്നത്. ഒരു ഞായറാഴ്ച്ചയില്‍ എത്തിയതിലൂടെയാണ് താരം അഭിനയ ജീവിതത്തില്‍ സജീവമാകുന്നത്.

  • ​പിന്തുണ നല്‍കി മാതാപിതാക്കള്‍

    ​പിന്തുണ നല്‍കി മാതാപിതാക്കള്‍

    ഹയര്‍ സെക്കന്ററി അവധിക്കാലത്ത് മേഘയുടെ അമ്മയാണ് ഒരു തീയേറ്റര്‍ ഗ്രൂപ്പില്‍ ചേരാന്‍ പറയുന്നത്. ഏകദേശം മൂന്നു മാസത്തെ അവധി അങ്ങനെ വിനിയോഗിച്ചു. അച്ഛനും അമ്മയും മികച്ച പിന്തുണയാണ് നല്‍കുന്നത്.