ഹരീഷ് കണാരന്റെ 5 കോടിയുടെ ആഡംബര വീട്! യാഥാർത്ഥ്യം വെളിപ്പെടുത്തി രാജ് കലേഷിന്റെ വീഡിയോ

Edited byഅനുപമ നായർ | Samayam Malayalam 19 Apr 2023, 1:44 pm

അടുത്തിടെയായിരുന്നു ഹരീഷ് കണാരന്‍ പുതിയ വീട്ടിലേക്ക് മാറിയത്. വീടിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നേരത്തെയുണ്ടായിരുന്ന വീട് നവീകരിക്കുകയാണ് ചെയ്തത്. വീട് പണി കഴിഞ്ഞ് പണിക്കാരെ പിരിച്ചുവിടുന്ന അന്ന് എല്ലാവരുടെയും സ്റ്റാറ്റസ് ഈ വീടായിരുന്നു. അങ്ങനെയാണെന്ന് തോന്നുന്നു ഇത് അഞ്ച് കോടിയുടെ വീടായത്. പുറമെ നിന്ന് കാണുന്നവര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ തെറ്റില്ലെന്നായിരുന്നു രാജ് കലേഷ് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയായാണ് കലേഷ് ഹരീഷിന്റെ വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചത്.

  • ​ഹരീഷ് കണാരന്റെ 5 കോടിയുടെ ആഡംബര വീട്! യാഥാർത്ഥ്യം വെളിപ്പെടുത്തി രാജ് കലേഷിന്റെ വീഡിയോ

    അടുത്തിടെയായിരുന്നു ഹരീഷ് കണാരന്‍ പുതിയ വീട്ടിലേക്ക് മാറിയത്. വീടിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നേരത്തെയുണ്ടായിരുന്ന വീട് നവീകരിക്കുകയാണ് ചെയ്തത്. വീട് പണി കഴിഞ്ഞ് പണിക്കാരെ പിരിച്ചുവിടുന്ന അന്ന് എല്ലാവരുടെയും സ്റ്റാറ്റസ് ഈ വീടായിരുന്നു. അങ്ങനെയാണെന്ന് തോന്നുന്നു ഇത് അഞ്ച് കോടിയുടെ വീടായത്. പുറമെ നിന്ന് കാണുന്നവര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ തെറ്റില്ലെന്നായിരുന്നു രാജ് കലേഷ് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയായാണ് കലേഷ് ഹരീഷിന്റെ വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചത്.

  • ​അഞ്ച് കോടി രൂപ

    ഹരീഷ് കണാരന്റെ അഞ്ച് കോടി രൂപ വിലയുള്ള വീട് എന്ന് പറഞ്ഞായിരുന്നു രാജ് കലേഷ് സംസാരിച്ച് തുടങ്ങിയത്. ഹരീഷിന്റെ ആഡംബര വീടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നേരത്തെയുണ്ടായിരുന്നു വീട് നവീകരിച്ചതാണ് ഇത്. മിമിക്രി കളിച്ച് നടന്നിരുന്ന കാലത്ത് വെച്ച വീടാണ് ഇത്. പ്രത്യേകമായൊരു അറ്റാച്ച്‌മെന്റുണ്ടായിരുന്നു ഈ വീടിനോട്. വീട് വെക്കാനായി സ്ഥലം മേടിച്ചെങ്കിലും അതൊന്നും അത്ര സെറ്റായില്ല. വാസ്തുവില്‍ ഹരീഷിന് നല്ല വിശ്വാസമാണ്. അതൊക്കെ നോക്കിയാണ് ഈ വീട് നവീകരിച്ചതെന്ന് ഹരീഷ് പറയുന്നു.

  • ​പ്രണയവിവാഹം

    300 രൂപയ്ക്ക് മിമിക്രി കളിച്ചിരുന്ന സമയത്തുണ്ടാക്കിയ വീടാണെന്ന് എന്നോട് നേരത്തെ ഹരീഷ് പറഞ്ഞിരുന്നു. അടുക്കള മാത്രമേ മാറ്റിയിട്ടുള്ളൂ. ബാക്കിയെല്ലാം പഴയത് പോലെ നിലനിര്‍ത്തുകയായിരുന്നു. വീട് പണിയുടെ ഓരോ സ്‌റ്റെപ്പിലും ഹരീഷിന്റെ ഇടപെടലുകളുണ്ടായിരുന്നു. ഷൂട്ടിനിടയില്‍ ഒരുദിവസത്തെ ഗ്യാപ്പ് കിട്ടിയാല്‍ നേരെ ഇങ്ങോട്ടേക്ക് പോരും. അമ്മയ്ക്ക് പാരമ്പര്യമായി കിട്ടിയ ഭൂമിയിലാണ് ഈ വീട്. 14 കൊല്ലം മുന്‍പായിരുന്നു അത്. പെയിന്റിംഗും ഓട്ടോറിക്ഷ ഓടിക്കലും മിമിക്രിയുമൊക്കെയായി നടക്കുന്ന സമയത്തായിരുന്നു ഞങ്ങളുടെ പ്രണയവിവാഹം.

  • ​പഴയ തറവാട്

    അന്ന് ഓട്ടോ ഇടാനുള്ള പോര്‍ച്ചേയുണ്ടായിരുന്നുള്ളൂ. അതൊക്കെ മാറ്റി സിറ്റൗട്ട് വലുതാക്കി. പഴയ തറവാട് ശൈലിയിലുള്ള വീടാണ് ഞങ്ങള്‍ക്ക് താല്‍പര്യം. അങ്ങനെയാണ് ജയേട്ടനിലേക്ക് വന്നത്. അമ്പലത്തിന് തൊട്ടടുത്തായതിനാല്‍ വീടിന് പൊക്കം വരുന്നതില്‍ പ്രശ്‌നമുണ്ടോ എന്നൊരു ആശങ്കയുണ്ടായിരുന്നു. വാസ്തു ഒക്കെ നോക്കിയാണ് വീട് നവീകരിച്ചത്. ജയേട്ടന്‍ അഞ്ച് മിനിറ്റ് കൊണ്ടാണ് പ്ലാന്‍ ഉണ്ടാക്കിത്തന്നത്. മൂന്നാല് ആളുകളെക്കൊണ്ട് ഞങ്ങള്‍ വരപ്പിച്ചിട്ടും ശരിയായിരുന്നില്ല.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​തോന്നുന്നത്

    പുറമെ നിന്ന് കാണുമ്പോള്‍ ആഡംബര വീട് പോലെയാണ് തോന്നുന്നത്. കോടികള്‍ മുടക്കി എന്നൊക്കെയാണ് പ്രചാരണങ്ങള്‍. സോഷ്യല്‍മീഡിയയിലെ പ്രചാരണങ്ങള്‍ കണ്ട് ഇന്‍കം ടാക്‌സുകാര്‍ വരുമോ എന്നറിയില്ല. വന്നാലും അവര്‍ എല്ലാം അളന്ന് നോക്കുമല്ലോ. അതാണ് ആശ്വാസം. വാസ്തു പ്രകാരം പഴയ മരം പറ്റില്ലായിരുന്നു. പുതിയ മരം വെച്ചാണ് മാറ്റങ്ങള്‍. സന്ധ്യയും എല്ലാ കാര്യങ്ങളിലും ആക്ടീവായി ഇടപെട്ടിരുന്നു. അവരുടെ ഇഷ്ടങ്ങളാണ് ഇവിടെ ചെയ്തതെല്ലാം. തിരക്കുകളെല്ലാമുണ്ടെങ്കിലും ഹരീഷ് പണിക്കാരുടെ കൂടെ തന്നെയുണ്ടായിരുന്നു. നാട്ടിലുള്ള ആളുകള്‍ തന്നെ പണി എടുത്തോട്ടെ, കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ് കൊടുത്തോളാമെന്നാണ് ജയേട്ടന്‍ പറഞ്ഞത്. അവര്‍ക്ക് ഈ വീടുപണിയൊരു ആഘോഷമായിരുന്നു.

  • ​പെയിന്റിംഗാണ്

    ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പണി പെയിന്റിംഗാണ്. ചെല്ലുമ്പോഴേ നല്ല പൈസ കിട്ടും. കല്‍പ്പണി, കോണ്‍ക്രീറ്റ്, ഇന്‍ഡസ്ട്രി വര്‍ക്ക്, തിയേറ്റര്‍ ഓപ്പറേറ്റര്‍ അങ്ങനെ എല്ലാ പണിക്കും പോയിട്ടുണ്ട്. പെയിന്റിംഗിനാവുമ്പോള്‍ നാളെ ഉണ്ടാവില്ലട്ടോ എന്ന് പറഞ്ഞ് പ്രോഗ്രാമിന് പോവാറുണ്ട്. പ്രോഗ്രാമിന് പോവാന്‍ വേണ്ടി കണ്ടെത്തിയ ജോലിയാണ് ഓട്ടോ ഓടിക്കല്‍. അത് സൈഡില്‍ വെച്ച് നമുക്ക് പരിപാടി അവതരിപ്പിക്കാലോ.