എനിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ അത് ക്യാമറയ്ക്ക് മുന്നില്‍ ചെയ്യേണ്ട കാര്യമുണ്ടോ? വിമര്‍ശനങ്ങള്‍ക്ക് സ്വാസികയുടെ മാസ് മറുപടി

Edited byഅനുപമ നായർ | Samayam Malayalam 2 May 2023, 10:30 am

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളിലൊരാളാണ് സ്വാസിക. എല്ലാതരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാനാവുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ചതുരം സിനിമ ഇറങ്ങി ഇപ്പോള്‍ വരെ നെഗറ്റീവും പോസിറ്റീവായുമുള്ള കമന്റുകള്‍ വന്നോണ്ടിരിക്കുന്നുണ്ട്. കമന്റുകള്‍ക്ക് റിയാക്റ്റ് ചെയ്തുള്ള വീഡിയോ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. ഈയൊരു ടോപ്പിക്കില്‍ വേണമെങ്കില്‍ എന്തെങ്കിലും സംസാരിക്കാമെന്ന് തോന്നി. സിനിമയുടെ ട്രെയിലര്‍ വന്ന സമയം മുതല്‍ ഇപ്പോള്‍ വരെയുള്ള കാര്യങ്ങളില്‍ നെഗറ്റീവും പോസിറ്റീവായുമുള്ള കമന്റുകള്‍ ചേര്‍ത്ത് വീഡിയോ ചെയ്യാമെന്ന് കരുതിയെന്നാണ് സ്വാസിക പറഞ്ഞത്.

  • ​എനിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ അത് ക്യാമറയ്ക്ക് മുന്നില്‍ ചെയ്യേണ്ട കാര്യമുണ്ടോ? വിമര്‍ശനങ്ങള്‍ക്ക് സ്വാസികയുടെ മാസ് മറുപടി

    മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളിലൊരാളാണ് സ്വാസിക. എല്ലാതരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാനാവുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ചതുരം സിനിമ ഇറങ്ങി ഇപ്പോള്‍ വരെ നെഗറ്റീവും പോസിറ്റീവായുമുള്ള കമന്റുകള്‍ വന്നോണ്ടിരിക്കുന്നുണ്ട്. കമന്റുകള്‍ക്ക് റിയാക്റ്റ് ചെയ്തുള്ള വീഡിയോ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. ഈയൊരു ടോപ്പിക്കില്‍ വേണമെങ്കില്‍ എന്തെങ്കിലും സംസാരിക്കാമെന്ന് തോന്നി. സിനിമയുടെ ട്രെയിലര്‍ വന്ന സമയം മുതല്‍ ഇപ്പോള്‍ വരെയുള്ള കാര്യങ്ങളില്‍ നെഗറ്റീവും പോസിറ്റീവായുമുള്ള കമന്റുകള്‍ ചേര്‍ത്ത് വീഡിയോ ചെയ്യാമെന്ന് കരുതിയെന്നാണ് സ്വാസിക പറഞ്ഞത്.

  • ഇല്ലായിരുന്നു

    ഈ സിനിമ കൊണ്ട് എന്റെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും നല്ല സഹായമാണ് ഉണ്ടായത്. അതിന് ചതുരം സെറ്റിനോട് ഒത്തിരി കടപ്പാടുണ്ടെന്നായിരുന്നു ഒരു കമന്റ്. ഇങ്ങനെയൊരു പേരുള്ള ചേച്ചി ഞങ്ങളുടെ സെറ്റില്‍ ഉണ്ടായിട്ടില്ല. ആ സെറ്റില്‍ ഇല്ലാത്തത് കൊണ്ട് ജോലി ചെയ്ത് ചേച്ചിക്ക് പൈസയൊന്നും കിട്ടിയിട്ടില്ല. ഈ സിനിമ കൊണ്ട് ഗുണം കിട്ടിയ ഒത്തിരി ആളുകളുണ്ട്. ചോക്‌സിക് റിലേഷന്‍ഷിപ്പിനെ തിരിച്ചറിയാനും, അതില്‍ നിന്നും പുറത്ത് വരാനുമൊക്കെ പലരേയും സഹായിച്ചു. പ്രേമിക്കാന്‍ പോവുന്നവര്‍ക്കും പ്രേമിച്ച് കൊണ്ടിരിക്കുന്നവര്‍ക്കും ഈ സിനിമയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന് സംവിധായകന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. സെലേനയെപ്പോലെ കുറച്ചൊക്കെ കൂര്‍മ്മബുദ്ധി, മാനിപ്പുലേറ്റിംഗ് പവറൊക്കെ വേണമെന്നുള്ള മെസ്സേജുകളൊക്കെ എനിക്ക് വന്നിട്ടുണ്ട്.

  • ​മനസിലാക്കേണ്ടത്

    ഈ സിനിമയില്‍ ജിജിമോള്‍ ചെയ്ത ക്യാരക്ടര്‍, കാമുകന് വേറൊരു കാമുകിയുണ്ടെന്നറിഞ്ഞപ്പോള്‍ ബഹളം വെക്കാതെ, കരയാതെ, അത് ബ്രേക്ക് ചെയ്യുകയായിരുന്നു. അത് ഒരുപാട് പെണ്‍കുട്ടികള്‍ ചെയ്യേണ്ട കാര്യമാണ്. ഇത്രയും വര്‍ഷം സ്‌നേഹിച്ചൊരാളെ എങ്ങനെ മറക്കുമെന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്. പക്ഷേ, നമുക്കൊരു വിലയും തരാതെ വേറൊരാളുടെ അടുത്തേക്ക് പോവുന്നയാളെ നമ്മള്‍ റിജക്റ്റ് ചെയ്യണം. അങ്ങനെയൊരു ബുദ്ധി പെണ്‍കുട്ടികള്‍ക്ക് വേണമെന്നും ഈ സിനിമ പറയുന്നുണ്ട്.

  • ​സിദ്ധാർത്ഥ് ഭരതനെക്കുറിച്ച്

    സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരു നല്ല സംവിധായകനാണ്. കാലങ്ങള്‍ കഴിഞ്ഞാലും അദ്ദേഹത്തിന്റെ സിനിമകള്‍ ജനങ്ങള്‍ ഏറ്റെടുക്കുമെന്നായിരുന്നു സ്വാസികയ്ക്ക് വന്ന വേറൊരു കമന്റ്. ഒരുപാട് പേര്‍ ഈ സിനിമ കാണാനെത്തിയത് സിദ്ധാര്‍ത്ഥ് ഭരതന്‍ മൂവി എന്നുള്ളതാണ്. നാല് സിനിമ ചെയ്ത് അങ്ങനെയൊരു പേരുണ്ടാക്കിയത് ആ സംവിധായകന്റെ കഴിവാണ്. ഈ സിനിമയുടെ ഏറ്റവും വലിയ സ്ട്രംഗ്ത്ത് സംവിധായകന്‍ തന്നെയാണ്. അച്ഛനെപ്പോലെ തന്നെ ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹവും സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​അവാർഡിന് ശേഷം

    അവാര്‍ഡിന് ശേഷമാണ് മികച്ച സിനിമകള്‍ കിട്ടുന്നത്. അവാര്‍ഡിന് ശേഷം മികച്ച സിനിമകള്‍ തന്നെ വന്ന് കൊള്ളണമെന്നില്ല. അവാര്‍ഡ് കിട്ടിയതിന് ശേഷം അതേപോലെ ഒരു അവസരം കിട്ടുന്നില്ലെന്ന് ചിലരൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് എനിക്ക് അങ്ങനെയൊരു പോയന്റിലാണ് ഈ സ്‌ക്രിപ്റ്റ് കിട്ടിയത്. ഇപ്പോള്‍ ഭയങ്കര ഓപ്പണാണ് എല്ലാവരും. ബോയ്ഫ്രണ്ടുണ്ടായിക്കഴിഞ്ഞാല്‍ ഡേറ്റിംഗിന് പോവുന്നതൊക്കെ സര്‍വ്വസാധാരണമാണ്. എനിക്ക് അത്തരത്തിലൊരു താല്‍പര്യമുണ്ടെങ്കില്‍ അത് ക്യാമറയ്ക്ക് മുന്നില്‍ അത്രയും പേരുടെ മുന്നില്‍ ചെയ്യേണ്ടതില്ല. ഇത്രയും കഷ്ടപ്പെട്ട്, മേക്കപ്പിട്ട്, ഡയലോഗ് പഠിച്ച് ഇതൊക്കെ ചെയ്യേണ്ട കാര്യമില്ല. സ്‌ക്രിപ്റ്റ് ഡിമാന്‍ഡ് ചെയ്തത് കൊണ്ടാണ് അങ്ങനെയുള്ള സീനുകള്‍ വന്നത്.

  • ​തെറ്റായ കാര്യമല്ല

    സിനിമ എന്ന് പറയുന്നത് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളുടെ പ്രതിഫലനമാണ്. ഈ പറഞ്ഞത് പോലെയുള്ള അവിഹിതം, കൊലപാതകം, പ്രേമം, വിവാഹം ഇതൊക്കെ സമൂഹത്തില്‍ നടക്കുന്നതാണ്, അതിലുള്ള കുറച്ച് നെഗറ്റീവ് കാര്യങ്ങളൊക്കെ നമ്മള്‍ സിനിമയിലൂടെ കാണിക്കുകയാണ്. എപ്പോഴും ഹാപ്പി എന്‍ഡിംഗ്, ഫീല്‍ഗുഡ് മാത്രമല്ലല്ലോ. സൊസൈറ്റിയില്‍ നടക്കുന്ന കാര്യങ്ങള്‍ സിനിമയിലൂടെ കാണിക്കുമ്പോള്‍ അതിലെ ബെസ്റ്റ് മാത്രമേ ജീവിതത്തിലേക്ക് എടുക്കാവൂ, ഇങ്ങനെയുള്ള സിനിമ കാണുന്നതില്‍ തെറ്റില്ല. ഒരു ലവ് മേക്കിംഗ് സീന്‍ കണ്ടു എന്ന് വെച്ച് മുഖത്ത് തുണിയിട്ടോ, നാണക്കേടായോ ജീവിക്കേണ്ട കാര്യമില്ല.

  • ​മാന്യമായ ഭാഷയിൽ

    കുറേ കാര്യങ്ങളില്‍ മലയാളി പ്രേക്ഷകര്‍ മുന്നോട്ട് സഞ്ചരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സിനിമകള്‍ വരണമെന്ന് പറഞ്ഞവരുമുണ്ട്. സിനിമയെ സിനിമയായി കാണുന്നവരാണ് കൂടുതലും. നെഗറ്റീവ് കമന്‍സിനേക്കാള്‍ കൂടുതല്‍ പോസിറ്റീവ് കമന്റാണ് എനിക്ക് വന്നത്. സിനിമ കാണാതെ വിമര്‍ശിക്കരുത്. അഭിനയം മോശമാണെങ്കില്‍ അതേക്കുറിച്ച് കമന്റ് ചെയ്യാം. കുടുംബത്തെ വിമര്‍ശിക്കാതെ, മാന്യമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ആവാം. അത് കണ്ടാല്‍ ഇങ്ങനെ, ഇത് കണ്ടാല്‍ ഇങ്ങനെ എന്ന് പറയാതെ സമൂഹത്തിലെ ഒരു ആര്‍ട് ഫോം എന്ന നിലയില്‍ സിനിമ കാണുക.