Please enable javascript.ഞങ്ങളോട് പറയാതിരിക്കാന്‍ അവള്‍ക്കാവില്ല! കല്യാണിയുടെ പ്രണയത്തെക്കുറിച്ച് സായ്കുമാറും ബിന്ദു പണിക്കരും പറഞ്ഞത് - sai kumar and bindu panicker talks about their daughter kalyani - Samayam Malayalam

ഞങ്ങളോട് പറയാതിരിക്കാന്‍ അവള്‍ക്കാവില്ല! കല്യാണിയുടെ പ്രണയത്തെക്കുറിച്ച് സായ്കുമാറും ബിന്ദു പണിക്കരും പറഞ്ഞത്

Samayam Malayalam 31 Jul 2023, 7:06 am




  • ​ഞങ്ങളോട് പറയാതിരിക്കാന്‍ അവള്‍ക്കാവില്ല! കല്യാണിയുടെ പ്രണയത്തെക്കുറിച്ച് സായ്കുമാറും ബിന്ദു പണിക്കരും പറഞ്ഞത്

    ​ഞങ്ങളോട് പറയാതിരിക്കാന്‍ അവള്‍ക്കാവില്ല! കല്യാണിയുടെ പ്രണയത്തെക്കുറിച്ച് സായ്കുമാറും ബിന്ദു പണിക്കരും പറഞ്ഞത്

    ബിന്ദു പണിക്കരുടെയും സായ് കുമാറിന്റെയും മകളായ കല്യാണി ബി നായര്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. റീല്‍സ് വീഡിയോയും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കിട്ട് ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് കല്യാണി. എല്ലാ കാര്യങ്ങളും ഞങ്ങളോട് കൃത്യമായി പറയാറുണ്ട് അവള്‍. അച്ഛനുമായി നല്ല കൂട്ടാണ്. അങ്ങോട്ട് ചോദ്യങ്ങളൊന്നും ചോദിക്കേണ്ടി വരാറില്ലെന്നാണ് അവളുടെ ഏറ്റവും വലിയ പ്ലസ് പോയന്റെന്നായിരുന്നു സായ് കുമാര്‍ പറഞ്ഞത്. ബിഹൈന്‍ഡ് വുഡ്‌സ് അഭിമുഖത്തിലായിരുന്നു ബിന്ദു പണിക്കരും സായ് കുമാറും മകളെക്കുറിച്ച് വാചാലരായത്.

  • ​കൃത്യമായി പറയും

    ​കൃത്യമായി പറയും

    അങ്ങനെയൊരു ജനറേഷന്‍ ഗ്യാപ്പൊന്നും മകളുടെ കാര്യത്തില്‍ അനുഭവപ്പെടാറില്ല. സുഹൃത്തിനൊപ്പം ബാംഗ്ലൂരിലേക്ക് പോയിരിക്കുകയാണ്. എവിടെയെങ്കിലും പോവുന്നതിനെക്കുറിച്ചും തിരികെ വരുന്നതുമെല്ലാം കൃത്യമായി പറയാറുണ്ട്. എല്ലാ കാര്യങ്ങളും ഇങ്ങോട്ട് വിളിച്ച് പറയും. ഞാന്‍ അങ്ങോട്ട് അധികം വിളിക്കേണ്ടി വരാറില്ല.

  • ​വഴക്ക് പറയാറില്ല

    ​വഴക്ക് പറയാറില്ല

    കല്യാണിയില്‍ അങ്ങനെ കുറ്റങ്ങളൊന്നും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അവളെ വഴക്ക് പറയാറുമില്ല. ഇവള്‍ എന്തെങ്കിലും പറയുകയാണെങ്കില്‍ നിര്‍ത്തൂ എന്ന് പറയും. കുട്ടികളല്ലേ, അവരുടെ ആഗ്രഹങ്ങള്‍ക്ക് നമ്മളൊരു വിലങ്ങ് തടിയാവാന്‍ പാടില്ലല്ലോ. മൊത്തത്തില്‍ വലിയ ചില്‍ ഒന്നുമല്ല ഞാന്‍, ചില്‍ ആയാല്‍ ചില്‍ ആവും.

  • ​ചോദിക്കാതിരുന്ന ചോദ്യം

    ​ചോദിക്കാതിരുന്ന ചോദ്യം

    സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. അത് അവള്‍ക്കും അറിയാം. നിനക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കണമെന്ന് കരുതിയതാണ്. പിന്നെ വിചാരിച്ചു, അവള്‍ പറയുമ്പോള്‍ പറയട്ടെ എന്ന്. എന്റെ മോളെ മാത്രം ആരും പ്രണയിക്കുന്നില്ലേയെന്ന് ഞാന്‍ മോളോട് ചോദിച്ചിരുന്നുവെന്നായിരുന്നു ബിന്ദു പണിക്കര്‍ പറഞ്ഞത്. സായിച്ചാ, അമ്മ പോണ പോക്ക് കണ്ടോയെന്നായിരുന്നു അവളുടെ കമന്റ്.

  • ​പ്രണയത്തെക്കുറിച്ച്

    ​പ്രണയത്തെക്കുറിച്ച്

    പ്രണയം എന്തെങ്കിലും ഉണ്ടായാല്‍ നിങ്ങളോട് പറയുമെന്ന് പറഞ്ഞിട്ടുണ്ട്. കല്യാണിയുടെ ഭാവിവരനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ട് വെച്ചിട്ടില്ല. നല്ലൊരു ബന്ധം കിട്ടുക എന്നത് ഒരു ലക്കാണ്. മൊത്തത്തില്‍ ശരിയാണെന്ന് കരുതി തുടങ്ങാനൊന്നും പറ്റില്ല. പ്രണയിക്കുന്ന സമയത്ത് എട്ടിന് എത്താന്‍ പറഞ്ഞാല്‍ ഏഴരയ്‌ക്കെത്തും. ജീവിച്ച് തുടങ്ങുമ്പോഴല്ലേ യാഥാര്‍ത്ഥ്യം അറിയൂ.

  • ​ ഭാവിവരനെക്കുറിച്ച്

    ​ ഭാവിവരനെക്കുറിച്ച്

    എന്താടാ എന്ന് ചോദിച്ചാല്‍ അങ്ങനെ തിരിച്ചും ചോദിക്കാന്‍ പറ്റുന്ന ഒരാളായിരിക്കണം. കിഴങ്ങനാവരുത്. ആണായിരിക്കണം എന്നാണ് എന്റെ ആഗ്രഹമെന്നായിരുന്നു കല്യാണിയുടെ ഭാവിവരനെക്കുറിച്ചുള്ള ചോദ്യത്തിന് സായ് കുമാറിന്റെ മറുപടി. ഇത് ഞാന്‍ നേരത്തെ കേട്ടിട്ടുള്ളതും, അറിയാവുന്നതുമായ കാര്യമാണെന്നായിരുന്നു ബിന്ദു പണിക്കര്‍ പറഞ്ഞത്.

  • ​പിശുക്ക്

    ​പിശുക്ക്

    കല്യാണി നല്ല പിശുക്കിയാണ്. വളരെ സൂക്ഷിച്ചേ പൈസ ചെലവാക്കുകയുള്ളൂ. ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നത് നല്ല രസമാണ്. അയ്യോ, ഇത്രേം പൈസയോ എന്നൊക്കെ ചോദിക്കും. ഇത് ഞാനല്ല ഉണ്ടാക്കുന്നത് നിനക്ക് ഫ്രീയായിട്ട് തരാന്‍ എന്ന് ഞാന്‍ അവളോട് പറയാറുണ്ട്. ഇതില് വേറെന്തെങ്കിലും ഉണ്ടോയെന്ന് നോക്കട്ടെ എന്നൊക്കെ പറയും. അഞ്ച് രൂപ കുറവുണ്ടെങ്കില്‍ അതേ മേടിക്കുള്ളൂ.

  • ​സ്വര്‍ണ്ണം വേണ്ട

    ​സ്വര്‍ണ്ണം വേണ്ട

    സ്വര്‍ണ്ണത്തോട് തീരെ താല്‍പര്യമില്ലാത്തവരാണ് അമ്മയും മകളും. കല്യാണിക്കൊപ്പം ജ്വല്ലറിയില്‍ പോയപ്പോള്‍ എനിക്കൊരു സ്റ്റഡ് ഇഷ്ടപ്പെട്ടിരുന്നു. അത് മേടിക്കാന്‍ അവള്‍ സമ്മതിച്ചില്ല. ഒരു സാധനം ഇഷ്ടപ്പെട്ടാല്‍ അത് മേടിക്കുന്ന ആളാണ് ഞാന്‍ എന്നും സായ് കുമാര്‍ പറഞ്ഞിരുന്നു.