ജീവിതത്തിൽ ഞാൻ ആരെയും വളച്ചിട്ടില്ല. എന്നെ വളച്ചിട്ടുണ്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. ജീവിതത്തിൽ പ്രണയം ഒരെണ്ണം ആണ്ഉണ്ടായത്, അതോടെ മതിയായി. പ്രണയത്തിനു അല്ല എനിക്ക് ആണ് മതിയായത്. കാരണം 24 മണിക്കൂറും കൺവിൻസ് ചെയ്തു പോകുക എന്നത് വളരെ പ്രയാസം ആണ്. എന്നെ സംബന്ധിച്ച് അത് വളരെ ബുദ്ധിമുട്ടാണ്. കാരണം എന്നെ തന്നെ കൺവിൻസ് ചെയ്യുക എന്നത് വളരെ പാടായ ആളാണ് ഞാൻ.- ഷൈൻ പറയുന്ന വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.
എനിക്ക് എന്നെ തന്നെ കൺവിൻസ് ചെയ്യാൻ ആകുന്നില്ല. പിന്നെ എന്തിനു ഞാൻ ഒരാളെ കൂടി കൺവിൻസ് ചെയ്തു വഴി തെറ്റിക്കണം. പിന്നെ അവിടെയും ഇവിടെയും ഇരിപ്പ് ഉറയ്ക്കില്ല. അവിടെയും ഇവിടെയും സമാധാനക്കേട്. നമ്മൾ ചെയ്യുന്ന പരിപാടികളിൽ കോണ്സെന്ട്രേറ്റ് ചെയ്യാൻ ആകില്ല, ഈ കവി ഭാവനകൾ അല്ലെങ്കിൽ ഗാനങ്ങളിലെ പോലെ ഒരു പാട്ട് തീരുമ്പോൾ തീർന്നാൽ നല്ലത്. അഞ്ചുമിനിട്ടിൽ തീർന്നാൽ സുഖം. ബൂമറാങ് എന്ന ചിത്രം നൽകുന്ന സന്ദേശത്തെ കുറിച്ചും ഷൈൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടല്ലോ. പിന്നാലെ നടക്കുക, ചതിക്കുക തേക്കുക എന്നൊക്കെ നമ്മൾ പറയില്ലേ. അവരെ ഒക്കെ, അവരുടെ ലക്ഷ്യങ്ങൾ നമ്മൾ തിരിച്ചറിയുക . ഏതൊക്കെ വഴിയിലൂടെ വരാം. എങ്ങനെ ജീവിതത്തിലേക്ക് ഇടപെടാം എന്നൊക്കെ നമ്മളെ സഹായിക്കും., അറിഞ്ഞു കഴിഞ്ഞാൽ നമ്മൾക്ക് പ്രതിരോധിക്കാമല്ലോ- ഷൈൻ പറയുന്നു,
ഈ പ്രണയം നടിച്ചു നമ്മുടെ ജീവിതത്തിലേക്ക് വരുന്നവരെ തിരിച്ചറിയാനും, ജീവിതത്തിൽ ചേർന്ന് നിന്നവർ പോകുന്നത് തിരിച്ചറിയാനും കഴിയും. നാമംൾക്ക് ഒരു പരിധിയിൽ വരെ നമ്മൾക്ക് ഇതൊക്കെ തടയാനും തിരിച്ചറിയാനും കഴിയുന്നത് ഇത്തരം സിനിമകളും കഥകളും വഴിയാണ്, അത്കൊണ്ട് തന്നെയാണ് ഇത്തരം സിനിമകളും കഥകളും ശ്രദ്ധിക്കപ്പെടുന്നത്. സിനിമ അല്ലാതെ ഇതൊന്നും നമ്മൾക്ക് പറഞ്ഞു തരാൻ ആർക്കും കഴിയില്ല, അതും വിഷ്വലി.
ഈ ബൂമറാങ് പ്രണയത്തെ കുറിച്ച് മാത്രമാണോ പറയുന്നത് എന്ന് ചോദിക്കുമ്പോൾ അല്ല കാപട്യം നിറഞ്ഞ പ്രണയം. പ്രണയത്തെ കുറിച്ചും പറയുന്നുണ്ട്. പല ലെയർ ഉണ്ട് എന്നും ഷൈനിന്റെ വൈറൽ ആകുന്ന വീഡിയോയിൽ പറയുന്നു.
അതേസമയം അടുത്തിടെ ഷൈൻ തന്റെ ഭാര്യയെക്കുറിച്ചും കുട്ടിയെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. കുട്ടി അമ്മയ്ക്ക് ഒപ്പം ആണ് ഉള്ളതെന്നും ഷൈൻ പറയുകയുണ്ടായി.
രണ്ടുസൈഡിൽ നിന്നും കുട്ടി വളരാതെ ഇരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി കൺഫ്യൂസ്സ് ആയി പോകില്ലേ.എന്നും ഷൈൻ അടുത്തിടെ പറഞ്ഞിരുന്നു,
തന്റെ കുട്ടി സന്തോഷം ആയി ഇരിക്കുന്നു. സിയൽ എന്നാണ് കുഞ്ഞിന്റെ പേര് എന്നും ഷൈൻ മൈൽസ്റ്റോണിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. അവർ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്നും വളരുന്നതാണ് നല്ലത്- എന്നും താരം പറയുകയുണ്ടായി.
ഷൈനിനെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്ന വീഡിയോയിൽ എത്തുന്നത്. 24 മണിക്കൂറും ഒരാളെ covince ചെയ്യുക എന്ന് പറയുക... എപ്പഴും പറ്റുന്ന കാര്യം അല്ല... പറഞ്ഞത് വളരെ ശെരിയാണ് എന്നും ആരാധകർ കമന്റുകൾ പങ്കിടുന്നു.