Please enable javascript.Actress Srividya life story,ചെറുപ്പം മുതൽ അനാഥ; പ്രായം മറന്ന് കമലുമായി പ്രണയം; വാശി തീർക്കാൻ ജോർജുമായി വിവാഹം; നഷ്ട്ടപെട്ടെതെല്ലാം വീണ്ടെടുത്ത വിദ്യാമ്മ! - sreevidya life story manorama opens up about srividya s life and love story - Samayam Malayalam

ചെറുപ്പം മുതൽ അനാഥ; പ്രായം മറന്ന് കമലുമായി പ്രണയം; വാശി തീർക്കാൻ ജോർജുമായി വിവാഹം; നഷ്ട്ടപെട്ടെതെല്ലാം വീണ്ടെടുത്ത വിദ്യാമ്മ!

Samayam Malayalam 22 May 2023, 12:34 pm

 എന്നും അനാഥയെ പോലെ വളർന്ന ശ്രീ വിദ്യ. കമൽ ഹാസനുമായുള്ള ബന്ധം തകർന്നതാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

  • ​മലയാള സിനിമയുടെ ശ്രീത്വം   ​

    ​മലയാള സിനിമയുടെ ശ്രീത്വം ​

    മലയാള സിനിമയുടെ ശ്രീത്വമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന അഭിനേത്രിയാണ് ശ്രീവിദ്യ. ജന്മം കൊണ്ട് തമിഴ്നാട്ടുകാരി ആയിരുന്നു എങ്കിലും, സിനിമ-സീരിയൽ ഇൻഡസ്ട്രികളുടെ നിറസാന്നിധ്യമായി ശ്രീവിദ്യയെ ചേർത്ത് പിടിച്ചത് കേരളക്കരയായിരുന്നു. തനിക്ക് മലയാളികൾ തരുന്ന സ്നേഹം അമൂല്യമാണെന്ന് ശ്രീവിദ്യ തന്നോട് പറഞ്ഞിരുന്നു എന്ന്, ഈയിടെ അന്തരിച്ച തമിഴ്‌ ചലച്ചിത്രതാരം മനോബാല ഈയടുത്ത കാലത്ത് വെളിപ്പെടുത്തിയിരുന്നു. നാല് സഹോദരിമാർ ഉള്ള തനിക്ക്, മറ്റാരിൽ നിന്നും ലഭിക്കാത്ത സഹോദര സ്ഥാനവും, വാത്സല്യവുമാണ് ശ്രീവിദ്യയിൽ നിന്ന് ലഭിച്ചത് എന്നും, അച്ഛനമ്മമാർ ഉണ്ടായിരുന്നിട്ടും അനാഥയെ പോലെ വളർന്ന ശ്രീവിദ്യയുടെ ജീവിതം മുഴുവൻ ദുഃഖങ്ങൾ നിറഞ്ഞതായിരുന്നു എന്നും ഓർത്തെടുക്കുന്നു.

  •  ​ശ്രീവിദ്യയുമായുള്ള ബന്ധം മനോരമ തുടങ്ങുന്നത് ​

    ​ശ്രീവിദ്യയുമായുള്ള ബന്ധം മനോരമ തുടങ്ങുന്നത് ​

    ശ്രീവിദ്യയുമായി തനിക്കുള്ള ആത്മബന്ധവും, ബാല്യം മുതൽ ശ്രീവിദ്യ അനുഭവിച്ച സങ്കടങ്ങളും മനോബാല പങ്കു വെച്ച വീഡിയോ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ ശ്രദ്ധ നേടിയിരുന്നു.

    പ്രശസ്ത തമിഴ് സിനിമാ താരവും സൂര്യ,കാർത്തി എന്നിവരുടെ പിതാവുമായ ശിവകുമാർ ആണ് തനിക്ക് ശ്രീവിദ്യയെ പരിചയപ്പെടുത്തിയത് എന്ന് ബാലചന്ദർ ഓർക്കുന്നു. 1973 ൽ റിലീസ് ചെയ്ത തിരുമലൈ ദൈവം എന്ന സിനിമയിൽ മഹാവിഷ്ണുവായി ശിവകുമാറും, മഹാലക്ഷ്മി ആയി ശ്രീവിദ്യയും അഭിനയിച്ചിരുന്നു. തനിക്ക് വേണ്ടപ്പെട്ട പയ്യനാണ് എന്ന് ശിവകുമാർ ബാലചന്ദറിനെ ശ്രീവിദ്യയ്ക്ക് പരിചയപ്പെടുത്തി.

  •   എനിക്ക് ചേച്ചിയോടെന്ന പോലെ

    എനിക്ക് ചേച്ചിയോടെന്ന പോലെ

    രണ്ടു വർഷങ്ങൾക്ക് ശേഷം അപൂർവ്വ രാഗങ്ങൾ എന്ന സിനിമയുടെ ഷൂട്ടിങ് തന്റെ കോളേജിനടുത്ത് നടക്കുന്നു എന്ന് കേട്ടറിഞ്ഞ് താൻ അവിടെ ചെന്നപ്പോൾ, ശിവകുമാർ ചേട്ടന്റെ കൂടെ വന്നിരുന്ന ബാല അല്ലെ എന്ന് ചോദിച്ചു കൊണ്ട് തന്നോട് സംസാരിച്ചു എന്നും, അവിടെ ഗാനരംഗം ഷൂട്ട് ചെയ്യുന്നതിനിടെ കിട്ടുന്ന ഇടവേളകളിൽ തന്റെ അടുത്ത് വന്ന് സംസാരിക്കാൻ സമയം കണ്ടെത്തി എന്നും അദ്ദേഹം ഓർത്തെടുത്തു. അന്ന് മുതൽ ശ്രീവിദ്യയുമായി ഒരു ചേച്ചിയോടെന്ന പോലുള്ള സ്നേഹമാണ് എന്നും ബാലചന്ദർ പറഞ്ഞു.

  • അച്ഛൻ വിടപറഞ്ഞു

    അച്ഛൻ വിടപറഞ്ഞു

    ശ്രീവിദ്യയുമായി സൗഹൃദത്തിൽ ആയിരുന്നു എങ്കിലും ഒരു കോളമിസ്റ്റ് കൂടിയായ തനിക്ക്, അവരുടെ യഥാർത്ഥ ജീവിതം എന്താണെന്നറിയാൻ ആകാംക്ഷ ജനിച്ചതോടെ, ശ്രീവിദ്യയുടെ ജീവിതത്തെ കുറിച്ച് അന്വേഷിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തി. തമിഴ് സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ആർ. കൃഷ്ണമൂർത്തിയുടെയും, പ്രശസ്ത കർണ്ണാടക സംഗീതജ്ഞ വസന്തകുമാരിയുടെയും മകളായിരുന്നു ശ്രീവിദ്യ. ശ്രീവിദ്യ ജനിച്ച വർഷം തന്നെ അച്ഛൻ കൃഷ്ണമൂർത്തിക്ക് മുഖത്തെ പേശികളെ ബാധിച്ച അസുഖം മൂലം അഭിനയത്തോട് വിട പറയേണ്ടി വന്നു.

  •  അനാഥയായ മകളെ പോലെ ശ്രീവിദ്യ

    അനാഥയായ മകളെ പോലെ ശ്രീവിദ്യ

    അമ്മയിൽ നിന്നും ബാല്യത്തിൽ സംഗീത പഠനം ആരംഭിച്ചു എങ്കിലും, അക്കാലത്തെ കർണ്ണാടക ഗായികാ ത്രയങ്ങളിൽ ഒരാളായി അറിയപ്പെട്ടിരുന്ന വസന്തകുമാരി സംഗീതപരിപാടികളുമായി ലോകപര്യടനങ്ങളിൽ ആയിരുന്നത് കൊണ്ട് മകളെ ശ്രദ്ധിക്കാൻ സമയം ലഭിച്ചിരുന്നില്ല. അസുഖബാധിതനായ അച്ഛനും, ജോലിത്തിരക്കുകളിൽ മുഴുകിയ അമ്മയ്ക്കും ഇടയിൽ അനാഥയായ മകളെ പോലെ ശ്രീവിദ്യ വളർന്നു.

  •  കൊച്ചനുജത്തി എന്ന പോലെ

    കൊച്ചനുജത്തി എന്ന പോലെ

    1967 ൽ, തന്റെ പതിമൂന്നാമത്തെ വയസ്സിൽ ശിവാജി ഗണേശന്റെ തിരുവരുട്ട് ചെൽവർ എന്ന സിനിമയിലെ നൃത്തരംഗത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയ ശ്രീവിദ്യയെ; അന്നെല്ലാം അനാഥയായ കുട്ടി എന്ന സഹതാപത്തോടെയാണ് ആളുകൾ കണ്ടിരുന്നത്. ലത, പദ്മിനി, രാഗിണി ത്രയങ്ങളുടെ ഡാൻസ് ട്രൂപ്പിൽ അംഗത്വം ലഭിച്ച ശ്രീവിദ്യയെ മൂന്നു സഹോദരിമാരും വളരെ വാത്സല്യത്തോടെയാണ് പരിഗണിച്ചിരുന്നത്. ട്രൂപ്പിലെ അംഗമായിരുന്ന പ്രശസ്ത നടി സുകുമാരിയും ശ്രീവിദ്യയെ കൊച്ചനുജത്തി എന്ന പോലെ ലാളിച്ചു.

  • ​അഭിനയജീവിതത്തിൽ സുവർണ്ണ കാലം​

    ​അഭിനയജീവിതത്തിൽ സുവർണ്ണ കാലം​

    ര ക്ഷിതാക്കളിൽ നിന്നും ലഭിക്കാത്ത സ്നേഹം ഇവരിൽ നിന്നെല്ലാം ലഭിച്ചത് ശ്രീവിദ്യയെ സംഗീത-നൃത്ത പഠനങ്ങളിൽ മുഴുകാൻ കൂടുതൽ പ്രേരിപ്പിച്ചു. തിരുവരുട്ട് ചെൽവർ എന്ന സിനിമയിലേയ്ക്ക് ശ്രീവിദ്യയെ കൊണ്ട് വന്നതും പപ്പി 'അമ്മ എന്ന് വിളിച്ചിരുന്ന പദ്മിനിയായിരുന്നു. ശ്രീവിദ്യയുടെ അഭിനയജീവിതത്തിൽ സുവർണ്ണ കാലം ആരംഭിച്ചത് 1969 ൽ റിലീസ് ചെയ്ത കുമാര സംഭവം എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിൽ മേനകയായി വേഷമിട്ട ശ്രീവിദ്യയുടെ മുഖശ്രീ അക്കാലത്തെ പുരാണ സിനിമകളുടെ ഭാഗമാവാൻ അവരെ സഹായിച്ചു.

  •  ​ ശ്രീവിദ്യ വളർന്നത് മലയാളത്തിൽ ​

    ​ ശ്രീവിദ്യ വളർന്നത് മലയാളത്തിൽ ​

    ഏതു തരം വേഷത്തിനും അനുയോജ്യയായ നടിയായി ശ്രീവിദ്യ വളർന്നതും മലയാളത്തിലൂടെയായിരുന്നു. മികച്ച വേഷങ്ങൾ കൊണ്ടും, പുരസ്‌കാരങ്ങൾ കൊണ്ടും അതിലുപരി സ്നേഹം കൊണ്ടും ശ്രീവിദ്യയെ കേരളക്കര ചേർത്ത് പിടിച്ചു. ജന്മനാട്ടിൽ നിന്നും ലഭിക്കാത്ത സ്നേഹവും, ആദരവും മലയാളക്കരയിൽ അവർക്ക് ലഭിച്ചു. എന്നാൽ ശ്രീവിദ്യയെ അഗാധമായ ദുഃഖത്തിലേയ്ക്ക് തള്ളി വിടുന്നൊരു അനുഭവം അധികം വൈകാതെ തന്നെ സംഭവിച്ചു. 1973 ൽ ശിവകുമാറിനും ജയചിത്രയ്ക്കും ഒപ്പം ശ്രീവിദ്യ അഭിനയിച്ച സൊല്ല താൻ നിനക്കിറെ എന്ന ചിത്രത്തിൽ ഉലകനായകൻ കമൽ ഹസ്സനും ഭാഗമായിരുന്നു.

  •  ​ജീവിതം മുഴുവൻ ദുരിതങ്ങൾ​

    ​ജീവിതം മുഴുവൻ ദുരിതങ്ങൾ​

    ഇക്കാലങ്ങളിൽ കമലുമായി ശ്രീവിദ്യ അടുക്കാൻ ആരംഭിച്ചിരുന്നു. കമൽ ആണ് ലോകത്തിൽ ഏറ്റവും മൂല്യമുള്ളത് എന്ന നിലയിലേയ്ക്ക് വരെ ശ്രീവിദ്യ ചിന്തിക്കാൻ ആരംഭിച്ചു എന്നും, ആ ബന്ധത്തിലുണ്ടായ വിള്ളലാണ് ശ്രീവിദ്യയുടെ ശിഷ്ടകാല ജീവിതം മുഴുവൻ ദുരിതങ്ങൾ നിറഞ്ഞതാക്കാൻ കാരണമെന്നും ബാലചന്ദർ പറയുന്നു. കമലിന്റെ കുടുംബാംഗം എന്ന പോലെ ജീവിച്ചിരുന്ന തനിക്ക് ഇരുപക്ഷത്തോടും ഇക്കാര്യത്തിൽ സംസാരിക്കാൻ സാധിച്ചില്ല.

  • ​വാശി തീർക്കാൻ ആ വിവാഹം ​

    ​വാശി തീർക്കാൻ ആ വിവാഹം ​

    വീണ്ടും മലയാളത്തിൽ സജീവമായ ശ്രീവിദ്യ പ്രണയ നഷ്ടത്തിലുണ്ടായ വാശി തീർക്കാൻ എന്ന വണ്ണം മലയാളിയായ ജോർജ്ജ് തോമസിനെ വിവാഹം ചെയ്ത ശ്രീവിദ്യ ആ ബന്ധം പിരിയും വരെയുള്ള കാലങ്ങളിലെ ഓരോ ദിവസവും കണ്ണീരിൽ കുതിർന്നാണ് ജീവിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആ സമയങ്ങളിൽ എല്ലാം തന്നെ കണ്ടാൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് ഒന്നും പറയാതെ ഒരുപാട് നേരം കരഞ്ഞു കൊണ്ട് ശ്രീവിദ്യ ഇരിക്കുമായിരുന്നു എന്ന് ഖേദപൂർവ്വം അദ്ദേഹം ഓർത്തു.

  • ​സ്വത്തുക്കൾ വീണ്ടെടുത്ത വിദ്യാമ്മ​

    ​സ്വത്തുക്കൾ വീണ്ടെടുത്ത വിദ്യാമ്മ​

    വിവാഹശേഷം ഭർത്താവ് തട്ടിയെടുത്ത സ്വത്തുക്കൾ വീണ്ടെടുക്കാൻ കോടതി കയറിയിറങ്ങിയ ശ്രീവിദ്യ സ്വത്തുക്കൾ എല്ലാം തിരികെ കിട്ടിയ ശേഷം, തന്നെ കാണുമ്പൊൾ എല്ലാം വീട്ടിൽ നിന്നും എന്തെങ്കിലും മധുര പലഹാരങ്ങൾ കൊണ്ട് തരുമായിരുന്നു എന്നും ബാലചന്ദർ ഓർക്കുന്നു. എന്തിനാണ് ചേച്ചി എനിക്കെന്നും മധുരം കൊണ്ട് തരുന്നത് എന്ന് ചോദിച്ചപ്പോൾ, എന്റെ ജീവിതത്തിൽ നിറയെ കയ്പാണ് നീയെങ്കിലും മധുരം കഴിക്കൂ എന്ന് വിഷമത്തോടെ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

  • ​ആരെയും കാണാൻ തയ്യാറല്ല​

    ​ആരെയും കാണാൻ തയ്യാറല്ല​

    പിന്നീട് മലയാളത്തിൽ സജീവമായി, കേരളത്തിൽ താമസമാക്കിയ ശ്രീവിദ്യയുടെ അവസാന നാളുകളിൽ കേരളത്തിൽ നിന്നും ഒരു പ്രശസ്ത സംവിധായകൻ തന്നെ തേടി വന്നു. കീമോ തെറാപ്പി ചെയ്തത് കൊണ്ട് ശരീര സൗന്ദര്യം നഷ്ടപ്പെട്ട, മുടിയെല്ലാം കൊഴിഞ്ഞ ശ്രീവിദ്യ ആരെയും കാണാൻ തയ്യാറല്ല എന്നും പക്ഷേ അവർക്ക് അവസാനമായി ഒരു ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു. മരിക്കുന്നതിന് മുൻപ് കമൽ ഹാസനെ കാണണം എന്നതായിരുന്നു ശ്രീവിദ്യയുടെ ആഗ്രഹം.

  •  കമൽ അവരെ നേരിൽ ചെന്ന് കണ്ടു​

    കമൽ അവരെ നേരിൽ ചെന്ന് കണ്ടു​

    കമലിനോട് വളരെ അടുപ്പമുണ്ടായിരുന്ന, എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന താൻ പക്ഷേ ഇക്കാര്യം അദ്ദേഹത്തോട് പറയാൻ മടിച്ചു എന്നും, അങ്ങനെ ചെയ്തതിൽ ഒരുപാട് ഖേദമുണ്ട് എന്നും ബാലചന്ദർ തുറന്നു പറഞ്ഞു. മറ്റാരിൽ നിന്നോ ശ്രീവിദ്യയുടെ അവസ്ഥ അറിഞ്ഞ കമൽ അവരെ നേരിൽ ചെന്ന് കണ്ടു. തന്നെ കാണാൻ വന്ന സംവിധായകനോട് എനിക്ക് ബാലയെയും കാണണം എന്ന് ശ്രീവിദ്യ പറഞ്ഞെങ്കിലും, താൻ ചേച്ചിയെ കാണാൻ ചെല്ലുന്നതിന് മുൻപേ അവരുടെ മരണവാർത്ത തന്നെ തേടിയെത്തി എന്നും ബാലചന്ദർ വെളിപ്പെടുത്തി.

  • ​ശ്രീവിദ്യയെ കമൽ ഒഴികെ മറ്റൊരാളും കണ്ടില്ല​

    ​ശ്രീവിദ്യയെ കമൽ ഒഴികെ മറ്റൊരാളും കണ്ടില്ല​

    അസുഖം മൂർച്ഛിച്ച ശ്രീവിദ്യയെ കമൽ ഒഴികെ മറ്റൊരാളും കണ്ടില്ല. മരണശേഷം ശരീരം മുഴുവൻ മൂടിയ നിലയിലാണ് പൊതുദർശനം പോലും നടത്തിയത്. ജനിച്ച നാടായ തമിഴ്‌നാടിന് സ്വപ്നം പോലും കാണാൻ ആകാത്ത വിധം, എല്ലാവിധ ബഹുമതികളോടും ആചാര വെടിയോടും കൂടി കേരളം അവരുടെ അന്ത്യകർമ്മങ്ങൾ നടത്തി എന്നും നന്ദിയോടെ ബാലചന്ദർ പറഞ്ഞു. രാധാ രവിയോട് താൻ അപേക്ഷിച്ചതിന്റെ ഫലമായി പത്തു പതിനഞ്ചു തമിഴ് താരങ്ങൾ ശ്രീവിദ്യയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു.

  • ​അവരർഹിക്കുന്ന ബഹുമാനം നൽകിയില്ല ​

    ​അവരർഹിക്കുന്ന ബഹുമാനം നൽകിയില്ല ​

    എങ്കിലും, തമിഴ് ഇൻഡസ്ട്രി അവരർഹിക്കുന്ന ബഹുമാനം നൽകിയില്ല എന്നതിൽ വളരെ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ താൻ മരിച്ചാലും ഇവിടുത്തെ ആളുകൾ ഇതുപോലെ തന്നെ പെരുമാറുമോ, തനിക്ക് യാതൊരു പരിഗണനയും ലഭിക്കില്ലേ എന്നുമുള്ള ആശങ്കയും വീഡിയോയിൽ അദ്ദേഹം പങ്കിടുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് 03-05-2023 ന് നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട മനോബാല എന്ന ബാലചന്ദർ അന്തരിച്ചു.