ടിക്ക് ടോക്കിലൂടെ ശ്രദ്ധേയയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. വിവിധ വീഡിയോകളിലൂടെ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചാണ് സൗഭാഗ്യ സൈബറിടത്തിൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ മിനിസ്ക്രീനിലും സൗഭാഗ്യ തിളങ്ങി. പിന്നീട് സൈബറിടം ആഘോഷമാക്കിയ കല്യാണം സൗഭാഗ്യയുടേതായിരുന്നു.
സോഷ്യൽ മീഡിയയിലും സൗഭാഗ്യ നിറസാന്നിധ്യമാണ്
മിനിസ്ക്രീനിലും മിന്നിയ താരം ഗംഭീര നർത്തകി കൂടിയാണ്
നിരവധി ആരാധകരാണ് സൗഭാഗ്യയ്ക്കുള്ളത്
നിരന്തരം സോഷ്യൽ മീഡിയയിലൂടെ സൗഭാഗ്യ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്
അമ്മയുടെ സാരി അണിഞ്ഞുള്ള ചിത്രങ്ങളുമായി സൗഭാഗ്യ
സൗഭാഗ്യയുടെ ചെല്ലപ്പേര് സക്കുട്ടി എന്നാണ്. താരപുത്രിയുടെ പുത്തൻ ചിത്രങ്ങളുടെ കമൻ്റ് ബോക്സിലും സ്നേഹം വാരി വിതറുകയാണ് ആരാധകർ