Photo Story: എന്റെ സ്വഭാവം കാരണം പലര്‍ക്കും വെറുപ്പാണ്, പല ബന്ധങ്ങളും അങ്ങിനെ പോയി; മനസ്സ് മടുപ്പിച്ച ചില ഗോസിപ്പുകളെ കുറിച്ചും വരദ പറയുന്നു

Samayam Malayalam 8 Apr 2023, 3:18 pm

ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇഷ്ടമില്ല എന്ന് മുഖത്ത് നോക്കി പറയുന്ന പ്രകൃതമാണ് എന്റേത്. അത് കാരണം ഒരുപാട് ബന്ധങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എനിക്കൊരു കണക്ഷന്‍ തോന്നുന്ന ആള്‍ക്കാരോട് മാത്രമേ അടുത്തിടപഴകുകയുള്ളൂ. ഇഷ്ടമില്ലാത്ത തരം കമന്റുകള്‍ കാരണം വാക്ക് ഔട്ട് ചെയ്ത ഷോകള്‍ ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എനിക്ക് ഹേറ്റേഴ്‌സും ഉണ്ട്.

  • എമി മോൾ എന്ന വരദ

    അമല എന്ന സീരിയലിലൂടെയാണ് വരദ പ്രേക്ഷക പ്രിയങ്കരിയായത്. എന്നാല്‍ തന്റെ യഥാര്‍ത്ഥ പേര് വരദ എന്നല്ല, എമി മോള്‍ എന്നാണെന്ന് വരദ പറയുന്നു. ആ പേര് നടിയ്ക്ക് ഇഷ്ടമല്ലത്രെ. പേരിനൊപ്പം മോളേ എന്ന വിളി എപ്പോഴും ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട് എന്നാണ് വരദ പറയുന്നത്.

  • ലോഹിത ദാസ് ഇട്ട പേരാണ് വരദ

    വരദ എന്ന പേര് ഇട്ടത് ലോഹിത ദാസ് സര്‍ ആയിരുന്നു. നിവേദ്യം എന്ന ചിത്രത്തിന് വേണ്ടിയാണ് പേര് മാറ്റിയത്. എന്നാല്‍ ആ സിനിമ ചെയ്യാനായി സാധിച്ചില്ല. അദ്ദേഹത്തിന്റെ ശിഷ്യന്റെ സിനിമയായ സുല്‍ത്താനിലേക്ക് എന്നെ സജസ്റ്റ് ചെയ്തത് ലോഹിത ദാസ് സര്‍ ആണ്. ലോഹിതദാസ് സര്‍ ഇട്ടത് കൊണ്ട് തന്നെ വരദ എന്ന പേര് വളരെ പ്രിയപ്പെട്ടതാണ്.

  • ഗോസിപ്പുകള്‍ കാരണം സാജന്‍ മിണ്ടാതെയിരുന്നു

    അമല എന്ന സീരിയല്‍ ആണ് കരിയറില്‍ ഏറ്റവും ബ്രേക്ക് തന്നത്. അത് കണ്ട് എനിക്ക് ഒരുപാട് കല്യാണ ആലോചനകള്‍ വരെ വന്നിരുന്നു. ആ സമയത്ത് ആണ് നായകന്‍ സാജന്‍ സൂര്യയുമായി ഒരു ഗോസിപ്പ് വന്നത്. അത് കാരണം സാജന്‍ ചേട്ടന്‍ എന്നോട് മിണ്ടാതെയിരുന്നിരുന്നു. ഗോസിപ്പ് എന്നെ ബാധിക്കുമോ എന്ന് കരുതിയാണ് മിണ്ടാതെ ഇരുന്നത്. പക്ഷെ ഗോസിപ്പ് അല്ല, ചേട്ടന്‍ മിണ്ടാത്തതാണ് എന്റെ പ്രശ്‌നം എന്ന് പറഞ്ഞപ്പോഴാണ് ചേട്ടന്‍ മിണ്ടി തുടങ്ങിയത്.

  • കോടികള്‍ ചെലവിട്ട് ഫ്‌ളാറ്റ് വാങ്ങി എന്ന വാര്‍ത്ത

    ഗോസിപ്പുകള്‍ പിന്നീട് എനിക്ക് ശീലമായി. വെറുപ്പിച്ചതും മടുപ്പിച്ചതുമായ ഒരുപാട് ഗോസിപ്പുകള്‍ പിന്നീട് കേട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ഈ ഫ്‌ളാറ്റ് വാങ്ങിയതിനെ കുറിച്ചാണ് വാര്‍ത്തകള്‍ വന്നത്. കോടികള്‍ മുടക്കി വരദ പുതിയ ഫ്‌ളാറ്റ് എടുത്തു എന്നായിരുന്നു വാര്‍ത്തകള്‍. അതിന് താഴെ, ഇപ്പോള്‍ അത്ര വര്‍ക്ക് ഒന്നും ഇല്ലാത്ത ഇവരെങ്ങിനെയാണ് കോടികള്‍ സംമ്പാദിയ്ക്കുന്നത് എന്നൊക്കെ ചോദിച്ചുകൊണ്ട് വേറെ കുറേ പേര്‍.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • പണ്ട് നോക്കാറെ ഉണ്ടായിരുന്നില്ല, ഇപ്പോള്‍ നോക്കും

    പണ്ടൊന്നും ഗോസിപ്പുകള്‍ ഞാന്‍ നോക്കേറേ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് നോക്കി തുടങ്ങിയത്. ചിലപ്പോള്‍ തോന്നും പ്രതികരിച്ചാലോ എന്ന്. ചില കമന്റിന്റെ എല്ലാം താഴെ പോയി ടൈപ്പ് ചെയ്തിട്ടുണ്ട്. പക്ഷെ പിന്നീട് അത് ഒഴിവാക്കും. എന്തിനാണ് അവര്‍ക്ക് നമ്മള്‍ അനാവശ്യമായി ഒരു അറ്റന്‍ഷന്‍ നല്‍കുന്നത്. ഇനി ആ റിപ്ലേ വേറെ ഒരു വാര്‍ത്തയായി വരാതിരിക്കാന്‍ പ്രതികരിക്കാത്തത് തന്നെയാണ് ബെറ്റര്‍ എന്ന് തോന്നും

  • സീരിയലിലെ പൊളിട്ടിക്‌സ് കാരണം വേഷം നഷ്ടപ്പെടുന്നത്

    സീരിയലില്‍ ഇന്റേണല്‍ പൊളിട്ടിക്‌സ് ഒരുപാടുണ്ട്. ഓരോരുത്തര്‍ക്കും ഫേവറൈറ്റ് ആക്ടേഴ്‌സ് ഉണ്ടാവും. ഞാന്‍ ആരുടെയും ഫേവറൈറ്റ് ലിസ്റ്റിലുള്ള ആളല്ല. ആരോടും അങ്ങോട്ട് പോയി മിണ്ടുന്ന ശീലവും ഇല്ല. അതുകൊണ്ട് പലപ്പോഴും പല അവസരങ്ങളും എന്നിലേക്ക് എത്താന്‍ പ്രയാസമായിരിയ്ക്കും. പിന്നെ എന്നെ കുറിച്ച് ഡേറ്റ് കൊടുത്തില്ല എന്നൊക്കെയുള്ള കംപ്ലൈറ്റുകളും പോയിട്ടുണ്ട്. എനിക്ക് തരാം എന്ന് പറഞ്ഞ്, ഡേറ്റ് ഓകെയാക്കിയ റോളുകള്‍ പിന്നീട് മറ്റ് നടിമാരെ വച്ച് ചെയ്യിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്

  • ഇഷ്ടമില്ലാത്തത് മുഖത്ത് നോക്കി പറയുന്നതാണ് രീതി

    ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇഷ്ടമില്ല എന്ന് മുഖത്ത് നോക്കി പറയുന്ന പ്രകൃതമാണ് എന്റേത്. അത് കാരണം ഒരുപാട് ബന്ധങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എനിക്കൊരു കണക്ഷന്‍ തോന്നുന്ന ആള്‍ക്കാരോട് മാത്രമേ അടുത്തിടപഴകുകയുള്ളൂ. ഇഷ്ടമില്ലാത്ത തരം കമന്റുകള്‍ കാരണം വാക്ക് ഔട്ട് ചെയ്ത ഷോകള്‍ ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എനിക്ക് ഹേറ്റേഴ്‌സും ഉണ്ട്. സ്ഥിരം എന്റെ ഡ്രസ്സിങിനെയും ഹെയര്‍ സ്റ്റൈലിനെയും ഒരു പെണ്‍കുട്ടി വിമര്‍ശിക്കും

  • കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ട്

    കാസ്റ്റിങ് കൗച്ചുകള്‍ തുടക്കത്തില്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ എല്ലാം വരും. കഥ പറയുന്നത് പോലെയെല്ലാം പറയും. അവസാനം ചോദിയ്ക്കും, വരദയെ നായികയാക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് എന്താണ് ലാഭം എന്ന്. പല ഓഫറുകളും അവസാനം വന്ന് നില്‍ക്കുന്നത് അഡ്ജസ്റ്റ്‌മെന്റിലാണ്. അത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും ഞാന്‍ നിന്ന് കരയാറാണ് ഉണ്ടായിട്ടുള്ളത്- വരദ പറഞ്ഞു