Photo Story: പേറ്റ് നോവ് അറിഞ്ഞില്ലെങ്കിലും ഞാനും ഇന്നൊരു അമ്മയാണ്; ഞങ്ങളെ കുറിച്ചാലോചിച്ച് നിങ്ങള്‍ വിഷമിക്കേണ്ട എന്ന് സിയ പവല്‍

Samayam Malayalam 18 Apr 2023, 2:09 pm

കേരളത്തിന്റെ ചരിത്രത്തില്‍ എഴുതപ്പെട്ട രണ്ട് വ്യക്തികളാണ് സിയ പവലും സഹദും. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് പാരന്റ്‌സ്. സഹദിന്റെ പ്രസവം സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും എല്ലാം സജീവമായിരുന്നു. ഇപ്പോഴിതാ ജോഷ് ടോക്കില്‍ ആ ഡെലിവറി സ്‌റ്റോറിയുമായി എത്തിയിരിയ്ക്കുകയാണ് സിയ പവല്‍. പ്രസവത്തിന് മുന്‍പും ശേഷവും ഒരുപാട് നെഗറ്റീവുകള്‍ കേട്ടിട്ടുണ്ടത്രെ. ഞങ്ങള്‍ക്ക് ചെലവിന് തരുന്നത് നാട്ടുകാരല്ല, കുഞ്ഞിനെ വളര്‍ത്തുന്നതും അവരല്ല. പിന്നെ എന്തിന് അവരുടെ വാക്കിന് വില കൊടുത്ത് ഞങ്ങള്‍ വിഷമിക്കണം. പറയുന്നവര്‍ പറഞ്ഞോട്ടെ, ഉറച്ച തീരുമാനവുമായി മുന്നോട്ട് തന്നെ പോകുക എന്ന് ഞങ്ങള്‍ തീരുമാനിച്ചു. നാട്ടുകാരെ കൊണ്ട് ഞങ്ങള്‍ക്ക് യാതൊരു സഹായവും ഇല്ല. പിന്നെ എന്തിന് ഭയക്കണം എന്നാണ് സിയ പവല്‍ ചോദിയ്ക്കുന്നത്

  • ഡെലിവറി സ്റ്റോറിയുമായി ജോഷ് ടോക്കില്‍ സിയ

    കേരളത്തിന്റെ ചരിത്രത്തില്‍ എഴുതപ്പെട്ട രണ്ട് വ്യക്തികളാണ് സിയ പവലും സഹദും. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് പാരന്റ്‌സ്. സഹദിന്റെ പ്രസവം സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും എല്ലാം സജീവമായിരുന്നു. ഇപ്പോഴിതാ ജോഷ് ടോക്കില്‍ ആ ഡെലിവറി സ്‌റ്റോറിയുമായി എത്തിയിരിയ്ക്കുകയാണ് സിയ പവല്‍.

  • തിരിച്ചറിയാതെ പോയ എന്റെ കുട്ടിക്കാലം

    കോഴിക്കോടാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം. പക്ക ഒരു ഓര്‍ത്തഡോക്‌സ് മുസ്ലീം ഫാമിലിയാണ്. ചെറുപ്പത്തിലേ എന്റെ സ്ത്രാണ സ്വഭാവം പുറത്ത് വന്നിരുന്നു. അത് കണ്ട് എന്റെ ഇത്തമാരും മറ്റ് ബന്ധുക്കളും എല്ലാം ചോദ്യം ചെയ്യാന്‍ തുടങ്ങി. നീ എന്തിനാ പെണ്ണുങ്ങളെ പോലെ നടക്കുന്നത് പെണ്ണിനെ പോലെ സംസാരിയ്ക്കുന്നത് എന്നൊക്കെ ചോദിയ്ക്കും.

  • വ്യക്തിത്വം പുറത്ത് കൊണ്ടുവരാന്‍ ആഗ്രഹിച്ചു

    പേഴ്‌സണിന്റേതാണ് എന്ന് തിരിച്ചറിയാനുള്ള അറിവൊന്നും ഇല്ല. എന്റെ വ്യക്തിത്വം പുറത്ത് കൊണ്ടുവരണം എന്നായിരുന്നു അന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഇത് പോലൊരു മേക്ക് ഓവറില്‍ ഞാന്‍ എത്തും എന്ന് ഒരിക്കലും കരുതിയതല്ല

  • ഒരു കുഞ്ഞിന്റെ അമ്മയാവണം എന്ന ആഗ്രഹം

    ഒരു പെണ്ണാവണം എന്ന ആഗ്രഹത്തിനൊപ്പം ഒരു കുഞ്ഞിന്റെ അമ്മയാവണം എന്ന ആഗ്രഹവും എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ഒരു കുഞ്ഞ് എന്നെ അമ്മേ എന്ന് വിളിക്കണം എന്ന ആഗ്രഹം എനിക്കൊപ്പം വളര്‍ന്നു. പക്ഷെ അതിന് സാധ്യതകള്‍ ഉണ്ടോ എന്ന് എനിക്ക് ഒട്ടും അറിയില്ലായിരുന്നു.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ദത്ത് എടുക്കാം എന്ന് ആലോചിച്ചിരുന്നു

    ദൈവകൃപപോലെ എനിക്കൊരു ട്രാന്‍സ്‌മെന്നിനെ തന്നെ ജീവിത പങ്കാളിയായി കിട്ടി. ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോള്‍ അഡോപ്റ്റ് ചെയ്യാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ട്രാന്‍സ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞിനെ ദത്ത് എടുക്കണം എങ്കില്‍ ഒരുപാട് നിയമ വശങ്ങള്‍ ക്ലിയര്‍ ആകണം. അതൊക്കെയും പ്രയാസമാണ്.

  • എന്തുകൊണ്ട് സ്വന്തം ചോരയില്‍ ഒരു കുഞ്ഞ് ഉണ്ടായിക്കൂട

    അങ്ങിനെ ഒരു കുഞ്ഞിനെ ദത്ത് എടുത്താല്‍ തന്നെയും വളരുന്ന ഘട്ടത്തില്‍ ആ കുഞ്ഞ് ഞങ്ങളെ അംഗീകരിക്കണമെന്നില്ല. അതിനൊരു ഇഷ്ടക്കുറവ് ഞങ്ങളോട് തോന്നിയാല്‍ അത് സഹിക്കാന്‍ പറ്റില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ് എന്തുകൊണ്ട് ഞങ്ങളുടെ ചോരയില്‍ തന്നെ ഒരു കുഞ്ഞ് ജനിച്ചുകൂട എന്ന് ചിന്തിച്ചത്.

  • നെഗറ്റീവ് കമന്റുകള്‍ എല്ലാം പ്രതീക്ഷിച്ചത് തന്നെയാണ്

    ഒരുപാട് ആലോചിച്ചതിന് ശേഷമാണ് അങ്ങിനെ ഒരു തീരുമാനം ഞങ്ങള്‍ എടുത്തത്. ഇതുമായി മുന്നോട്ട് പോകുമ്പോള്‍ കേള്‍ക്കാന്‍ പോകുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് എല്ലാം ഞങ്ങള്‍ക്ക് നല്ല ധാരണകളുണ്ടായിരു്‌നനു. പലരും പലതും പറയും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

  • നാട്ടുകാരെക്കൊണ്ട് ഞങ്ങള്‍ക്കൊരു സഹായവും ഇല്ല

    ഞങ്ങള്‍ക്ക് ചെലവിന് തരുന്നത് നാട്ടുകാരല്ല, കുഞ്ഞിനെ വളര്‍ത്തുന്നതും അവരല്ല. പിന്നെ എന്തിന് അവരുടെ വാക്കിന് വില കൊടുത്ത് ഞങ്ങള്‍ വിഷമിക്കണം. പറയുന്നവര്‍ പറഞ്ഞോട്ടെ, ഉറച്ച തീരുമാനവുമായി മുന്നോട്ട് തന്നെ പോകുക എന്ന് ഞങ്ങള്‍ തീരുമാനിച്ചു. നാട്ടുകാരെ കൊണ്ട് ഞങ്ങള്‍ക്ക് യാതൊരു സഹായവും ഇല്ല. പിന്നെ എന്തിന് ഭയക്കണം

  • ഞങ്ങളെ ഓര്‍ത്ത് ആരും വിഷമിക്കേണ്ടതില്ല

    ഒരു അപേക്ഷ മാത്രമേ ഞങ്ങള്‍ക്ക് ഉള്ളൂ, നാട്ടുകാര്‍ വെറുതേ ഞങ്ങളുടെ കാര്യം ആലോചിച്ച് സങ്കടപ്പെടേണ്ടതില്ല. ഞങ്ങളുടെ കാര്യം നോക്കാന്‍ വളരെ നന്നായി ഞങ്ങള്‍ക്ക് അറിയാം. നിങ്ങളുടെ ആ സങ്കടം കൊണ്ട് ഞങ്ങള്‍ക്ക് ഒന്നും കിട്ടാനില്ല. മറിച്ച് സഹതപിച്ചും കുറ്റപ്പെടുത്തിയും ഉള്ള കമന്റുകള്‍ വേദനിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. സഹായിച്ചില്ല എങ്കിലും ഉപദ്രവിയ്ക്കാതിരുന്നാല്‍ മതി.

  • പേറ്റ് നോവ് അറിഞ്ഞില്ലെങ്കിലും ഞാനും അമ്മയാണ്

    പേറ്റ് നോവ് ഞാന്‍ അറിഞ്ഞിട്ടില്ല എങ്കിലും ഒരു അമ്മ അനുഭവിയ്ക്കുന്ന എല്ലാ മാനസിക സംഘര്‍ഷങ്ങളും സന്തോഷങ്ങളും ഇപ്പോള്‍ എനിക്ക് അനുഭവിക്കാന്‍ സാധിയ്ക്കുന്നുണ്ട്. അമ്മ മാത്രമല്ല, കുഞ്ഞിന്റെ അച്ഛനും ഞാന്‍ തന്നെയാണ്. ഒരേ സമയം ആ രണ്ട് സ്ഥാനത്തും നില്‍ക്കാന്‍ കഴിയുക എന്നാല്‍ ഭാഗ്യം തന്നെയാണ്- സിയ പറഞ്ഞു.