രാജസ്ഥാൻ സ്വദേശിനി സുമൻ റാവുവിനെ മിസ് ഇന്ത്യ 2019 ആയി തെരഞ്ഞെടുക്കപ്പെട്ടു
തെലങ്കാന സ്വേദശിനി സഞ്ജന വിജ് ആണ് റണ്ണറപ്പ്. 30 മത്സരാർഥികളെ പിന്തള്ളിയാണ് സുമൻ റാവു മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയത്.
മിസ് ഇന്ത്യ 2018 അനുക്രീതി വാസ് 2019ലെ സുന്ദരിയെ വിജയ കിരീടമണിയിച്ചു.
ബിഹാറിൽ നിന്നുള്ള ശ്രേയ ശങ്കർ മിസ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റ് 2019 ആയും ഛത്തീസ്ഗഡിൽ നിന്നുള്ള ശിവാനി ജാദവ് മിസ് ഗ്രാൻഡ് ഇന്ത്യ 2019 ആയും തെരഞ്ഞെടുക്കപ്പെട്ടു
സുമൻ റാവു മിസ് വേള്‍ഡ് 2019-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. ഡിസംബറിൽ തായ്ലൻഡിലാണ് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്.
ബോളിവുഡ് കൊറിയോഗ്രാഫറായ റെമോ ഡിസൂസ, നടിമാരായ ഹുമ ഖുറേഷി, ചിത്രാംഗദാ സിങ്, ഫാഷന്‍ ഡിസൈനപ് ഫാല്‍ഗുനി ഷൈന്‍, ഫുട്ബോളര് സുനില്‍ ഛേത്രി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
കത്രീന കൈഫ്, വിക്കി കൗശാല്‍, മൗനി റോയ്, മാധുരി തുടങ്ങിയവരുടെ നൃത്ത പ്രകടനങ്ങളും ചടങ്ങിൽ നടന്നു.