​നിര്‍ജ്ജലീകരണം തടയാന്‍ ഏറ്റവും സിംപിളായി തയ്യാറാക്കാവുന്ന പാനീയം​

Authored byഅഞ്ജലി എം സി | Samayam Malayalam 5 Jul 2023, 4:19 pm

പെട്ടെന്ന് നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ വീട്ടില്‍ തന്നെ തയ്യാറാക്ക കുടിക്കാവുന്ന ഒരു ബെസ്റ്റ് പാനീയമാണ് പരിചയപ്പെടുത്തുന്നത്. ഇത് തയ്യാറാക്കാന്‍ കുറച്ച് ഉപ്പും പഞ്ചസ്സാര, ചെറുനാരങ്ങ എന്നിവ മതി.

  • ​നിര്‍ജ്ജലീകരണം​

    ശരീരത്തില്‍ വേണ്ട അളവില്‍ വെള്ളം ഇല്ലാതിരിക്കുന്ന അവസരത്തിലാണ് നിര്‍ജ്ജലീകരണം സംഭവിക്കുന്നത്.

  • ​വെള്ളം​

    സാധാരണ ഗതിയില്‍ ചെറിയ രീതിയിലുള്ള നിര്‍ജ്ജലീകരണമാണെങ്കില്‍ സാധാ പച്ചവെള്ളം കുടിച്ചാല്‍ മതി

  • ​ക്ഷീണം​

    എന്നാല്‍, അമിതമായി ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടാല്‍ കൂടുതല്‍ ഇലക്ട്രോലൈറ്റ്‌സ് ലഭിക്കാന്‍ ഈ വെള്ളം തയ്യാറാക്കാം.

  • ​ചേരുവകള്‍​

    4 കപ്പ് വെള്ളം, അര ടീസ്പൂണ്‍ ഉപ്പ്, കാല്‍കപ്പ് നാരങ്ങനീര്, 2ടേബിള്‍സ്പൂണ്‍ പഞ്ചസ്സാര എന്നിവ വേണം.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​തയ്യാറാക്കാം​

    ആദ്യം തന്നെ മേല്‍ പറഞ്ഞ എല്ലാ ചേരുവകളും തമ്മില്‍ മിക്‌സ് ചെയ്ത് എടുക്കണം.

  • ​തണുപ്പിക്കുക​

    അതിന് ശേഷം ഇത് ഒന്ന് തണുപ്പിക്കാന്‍ വെക്കാം. അല്ലെങ്കില്‍ ഐസ് ക്യൂബ്‌സ് ഇട്ട് അപ്പോള്‍ തന്നെ കുടിക്കാവുന്നതാണ്.

  • ​ഗുണം​

    ഇത് ശരീരത്തിലേയ്ക്ക് നഷ്ടപ്പെട്ട സോഡിയവും പൊട്ടാസ്യവും തിരിച്ചെടുക്കാന്‍ സഹായിക്കും.