കണ്ണാടി പോലുളള കൊറിയന്‍ ചര്‍മം നാച്വറല്‍ വഴികളിലൂടെ നേടാം

Authored byസരിത പിവി | Samayam Malayalam 26 Jul 2023, 7:48 pm

കൊറിയക്കാര്‍ പൊതുവേ അവരുടെ ചര്‍മത്തിന് പേരു കേട്ടവരാണ്. തിളങ്ങുന്ന, ചുളിവുകളോ വരകളോ ഇല്ലാത്ത ചര്‍മം, പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്ന ചര്‍മം . ഇതിനാല്‍ തന്നെ കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണചിട്ടകള്‍ക്ക് പ്രസക്തിയേറുന്നു.

  • ​തിളങ്ങുന്ന ചര്‍മം നേടുവാന്‍​

    നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്, ഇത്തരത്തില്‍ തിളങ്ങുന്ന, പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്ന ചര്‍മം നേടുവാന്‍. ഇവയെന്തെന്ന് അറിയൂ.


  • ​കഞ്ഞിവെള്ളം​

    കഞ്ഞിവെള്ളം, പ്രത്യേകിച്ചും പുളിപ്പിച്ച, അതായത് ഫെര്‍മന്റ് ചെയ്ത കഞ്ഞിവെള്ളം മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് തിളക്കം നല്‍കുന്നു, സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോഴുള്ള കരുവാളിപ്പ് തടയുന്നു.



  • ​തേന്‍ ​

    തേന്‍ കൊറിയക്കാരുടെ സൗന്ദര്യ സംരക്ഷണത്തിലെ മറ്റൊരു വഴിയാണ്. ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ തേന്‍ ചര്‍മത്തിന് ചെറുപ്പവും തിളക്കവും നല്‍കുന്ന ഒന്നാണ്.


  • ​സ്‌ക്രബുകള്‍​

    ചര്‍മത്തെ മൃദുവാക്കുന്നതിനും തിളക്കമുള്ളതാക്കുന്നതിനും സ്‌ക്രബുകള്‍ പ്രധാനമാണ്. ഇതിന് നാച്വറല്‍ സ്‌ക്രബറുകള്‍ ഉപയോഗിയ്ക്കാം. പഞ്ചസാര, അരിപ്പൊടി എന്നിവ ഉപയോഗിയ്ക്കാം. തേനില്‍ പഞ്ചസാര കലര്‍ത്തി ഉപയോഗിയ്ക്കാം, നാരങ്ങാനീരില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം. അരിപ്പൊടിയും സ്‌ക്രബറായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​സെറം​

    വൈറ്റമിന്‍ ഇ , സി സെറം ഉപയോഗിയ്ക്കാം. ഇവ റെഡിമെയ്ഡായി വാങ്ങാന്‍ സാധിയ്ക്കും. ഇതല്ലെങ്കില്‍ സ്വാഭാവിക രീതിയിലുള്ളവയും ഉണ്ട്. ഓറഞ്ച് വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. കറ്റാര്‍ വാഴ ജെല്‍ വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്. ഇവ ഉപയോഗിച്ച് തയ്യാറാക്കുന്ന സെറം, ഇതല്ലെങ്കില്‍ ഇവ പുരട്ടാം.

  • ​ ഡബിള്‍ ക്ലെന്‍സ്​

    ഇവ കൂടാതെയുള്ള ചര്‍മസംരക്ഷണവും പ്രധാനം. ചര്‍മം ഡബിള്‍ ക്ലെന്‍സ് ചെയ്യാം. പിന്നീട് ഇത് എക്‌സ്‌ഫോളിയേറ്റ് ചെയ്യാം. ചര്‍മം വൃത്തിയാകാന്‍ ക്ലെന്‍സിംഗും എക്‌സ്‌ഫോളിയേഷന്‍ മൃതകോശങ്ങള്‍ നീക്കാനും ഉപകരിയ്ക്കും.


  • ​ക്ലെന്‍സിംഗിന് പാല്‍ ​

    ക്ലെന്‍സിംഗിന് പാല്‍ സ്വാഭാവിക ചേരുവയാണ്. എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ സ്വാഭാവിക സ്‌ക്രബറുകള്‍ ഉപയോഗിയ്ക്കാം. മുഖത്ത് സെറം പുരട്ടാം. പിന്നീട് മോയിസ്ചറൈസറും സണ്‍സ്‌ക്രീനും പുരട്ടാം.

  • ​തിളക്കവും മിനുസവും നല്‍കാന്‍​

    ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍, പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ ഉള്ളില്‍ നിന്നുള്ള പോഷകങ്ങളും പ്രധാനം. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിയ്ക്കാം. ധാരാളം വെള്ളം കുടിയ്ക്കാം. നട്‌സ് നല്ലതാണ്.