പിങ്ക് ലെഹങ്കയിൽ നവവധുവിനെ പോലെ തിളങ്ങി കീർത്തി സുരേഷ്

Authored byറ്റീന മാത്യു | Samayam Malayalam 29 May 2023, 9:22 pm

​ഫാഷൻ്റെയും സ്റ്റൈല്ലിൻ്റെയും കാര്യത്തിൽ വേറിട്ട നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ ലോകത്തെ സംസാര വിഷയം.

  • സ്റ്റൈൽ റാണി

    സ്റ്റൈല്ലിൻ്റെ കാര്യത്തിൽ എപ്പോഴും ഒരു പടി മുന്നിലാണ് നടി കീർത്തി സുരേഷ്. സ്വാഭാവിക സൗന്ദര്യം കൊണ്ട് കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ ഏറെ ആരാധകരുള്ള നടിയുടെ ഫാഷൻ്റെ സ്റ്റൈല്ലും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

  • പിങ്ക് ലെഹങ്കയിൽ സുന്ദരി

    സുഹൃത്തിൻ്റെ വിവാഹത്തിനായാണ് താരത്തിൻ്റെ പുതിയ ലുക്ക്. വളരെ സിമ്പിളായിട്ടാണ് താരം ഒരുങ്ങിയത്. ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

  • ലെഹങ്കയുടെ പ്രത്യേകത

    ഫാഷൻ ഡിസൈനറായ തരുൺ തഹിലിയാനിയുടെ ഡിസൈനിൽ ചെയ്ത ഫ്ലോറൽ ഡിസൈനിലെ മൾട്ടികളർ ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്.

  • ഓഫ് ഷോൾഡ‍ർ ബ്ലൗസ്

    അതി​ഗംഭീരമായ ഈ ലെഹങ്കയ്ക്കൊപ്പം ഓഫ് ഷോൾഡർ ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്. ബ്ലൗസിൽ മുത്തുകളും അതുപോലെ ത്രഡ് ഡീറ്റൈലിങ്ങും വേഷത്തിന് കൂടുതൽ ഭം​ഗി നൽകുന്നുണ്ട്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • മേക്കപ്പും ഹെയർ സ്റ്റൈല്ലും

    ലിപ്പ് സ്റ്റിക്കും കണ്ണിൽ ഐ ഷാഡോയും മാത്രമാണ് മേക്കപ്പിട്ടിരിക്കുന്നത്. കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയിട്ടുണ്ട്. വളരെ സിമ്പിളായി ഏറെ ഭംഗിയായിട്ടാണ് താരം ഒരുങ്ങിയിരിക്കുന്നത്.

  • സിമ്പിൾ ആൻഡ് എലഗെൻ്റ്

    വളരെ സിമ്പിളായ ഒരു കമ്മൽ മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. ടോപ്പിലെ ഭംഗിയ്ക്ക് കൂടുതൽ ആകർഷണം നൽകാൻ താരം കഴുത്തിൽ മാലകൾ അണിഞ്ഞിട്ടില്ല.