ഖുശ്ബുവിന്റെ ഈ ചർമ്മത്തിളക്കത്തിന് കാരണം ഈ സാധനം

Written byഅനിറ്റ് | Samayam Malayalam 14 Jun 2023, 2:13 pm

Kushboo Sundar Beauty Tips: ആരോഗ്യ കാര്യത്തിലും സൗന്ദര്യ സംരക്ഷണ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് തെന്നിന്ത്യൻ സുന്ദരി ഖുശ്‌ബു. ഇപ്പോഴിതാ തന്റെ ചർമ്മ സംരക്ഷണത്തിനായി സ്വീകരിക്കുന്ന മാർഗം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

  • ആരോഗ്യവും സൗന്ദര്യം

    ആരോഗ്യ - സൗന്ദര്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ഖുശ്‌ബു. ശരീരഭാരം കുറച്ച ശേഷമുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. സൗന്ദര്യ സംരക്ഷണത്തിന് താരം സ്വീകരിക്കുന്ന ഒരു മാർഗ്ഗമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

  • താരത്തിന്റെ സൗന്ദര്യ രഹസ്യം

    മുടിക്കും ചർമ്മത്തിനും വേണ്ട സംരക്ഷണ മാർഗ്ഗങ്ങൾ താരം ശ്രദ്ധാപൂർവ്വം നൽകാറുണ്ട്. എന്തുകൊണ്ടും പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് സൗന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലത് എന്ന് ഖുശ്‌ബു പറയുന്നു.

  • ചർമ്മത്തിനും മുടിക്കും വാഴപ്പഴം

    വാഴപ്പഴത്തിന് അത്രയേറെ സൗന്ദര്യ ഗുണങ്ങളുണ്ടെന്ന് താരം ഉറപ്പിച്ച് പറയുന്നു. മുടിയിലും ചർമ്മത്തിനും പാക്ക് ഉപയോഗിച്ചതിന്റെ ചിത്രങ്ങളും ഇതോടൊപ്പം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.

  • വാഴപ്പഴത്തിന്റെ സൗന്ദര്യ ഗുണങ്ങൾ

    വാഴപ്പഴം മുടിയിൽ പുരട്ടുന്നത് മുടിയെ കൂടുതൽ മൃദുലമാക്കുമെന്ന് താരം പറയുന്നു. ചർമ്മത്തിൽ ഉപയോഗിക്കുന്നത് നിറം മെച്ചപ്പെടുത്താനും ഒപ്പം ചർമ്മത്തിന് നല്ലൊരു തിളക്കം സമ്മാനിക്കാനും സഹായിക്കും.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • മുടിക്ക് ലഭിക്കുന്ന ഗുണങ്ങൾ

    താരൻ അകറ്റാനും ചൊറിച്ചിലിന് പരിഹാരം നൽകാനും മുടിയുടെ മറ്റ് കേടുപാടുകൾ പരിഹരിക്കാനും മുടി ആരോഗ്യത്തോടെ സമൃദ്ധമായി വളരാനും വാഴപ്പഴം മുടിയിൽ ഉപയോഗിക്കുന്നത് സഹായിക്കും.

  • ചർമ്മത്തിന് ലഭിക്കുന്ന ഗുണങ്ങൾ

    വാഴപ്പഴത്തിന് ആന്റി ഏജിങ് ഗുണങ്ങളുണ്ട്. ചർമ്മത്തിലെ വരകളും ചുളിവുകളും കുറയ്ക്കാനും മുഖക്കുരുവും അത് മൂലമുണ്ടാകുന്ന പാടുകളുമെല്ലാം കുറയ്ക്കാനും വാഴപ്പഴം സഹായിക്കും.

  • ബനാന ഹെയർ മാസ്ക്

    പഴുത്ത പഴം ഉടച്ചെടുത്തത്തിലേയ്ക്ക് ആവശ്യത്തിന് തേൻ ചേർത്ത് ഇളക്കി ഈ മാസ്ക് മുടി മൊത്തം പുരട്ടുക. മുടി പൊട്ടുന്നത് തടയാനും മുടിക്ക് നല്ല മിനുസവും തിളക്കവും ലഭിക്കാനും സഹായിക്കുന്നു.

  • ബനാന ഫേസ് പാക്ക്

    നന്നായി പഴുത്ത പഴം ഉടച്ചെടുത്ത് അതിലേയ്ക്ക് അര ടീസ്പൂൺ തേൻ, ഒരു സ്പൂൺ പാൽ, ഏതാനും തുള്ളി റോസ് വാട്ടർ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിട്ടിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകുക.