രണ്ട് തവണ വ്യത്യസ്ത ശാസ്ത്രശാഖകളില്‍ നൊബേല്‍ പുരസ്കാരം നേടിയ ശാസ്ത്രജ്ഞ മേരി ക്യൂറി ജനിച്ചത് നവംബര്‍ ഏഴ് 1867ല്‍. ആദ്യമായി നൊബേല്‍ പുരസ്കാരം നേടിയ വനിതയും ക്യൂറിയാണ്. (Photo: Nobel Prize)
റഷ്യന്‍ വിപ്ലവത്തിലെ ശ്രദ്ധേയമായ മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയായിരുന്നു ലിയോണ്‍ ട്രോട്സ്കി. ഇദ്ദേഹം പ്രതിനിധാനം ചെയ്ത ചിന്താധാര ട്രോട്സ്കിയിസം എന്ന് അറിയപ്പെടുന്നു. നവംബര്‍ ഏഴ്, 1879ല്‍ ആണ് ട്രോട്സ്കി ജനിച്ചത് (Photo: Marxists.org)
1930ലെ ഫിസിക്സിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് സിവി രാമന്. രാമന് പ്രഭാവം എന്നറിയപ്പെടുന്ന കണ്ടുപിടിത്തം അദ്ദേഹത്തെ പ്രശസ്തനാക്കി. 1888 നവംബര്‍ ഏഴിനാണ് സിവി രാമന് ജനിച്ചത് (Photo: Bombay House)
ഫ്രഞ്ച് എഴുത്തുകാരനും നൊബേല്‍ പുരസ്കാര ജേതാവുമാണ് അല്‍ബേര്‍ കമ്യു. നിരര്ഥകതയായിരുന്നു കമ്യുവിന്റെ എഴുത്തിന്റെ പ്രമേയം. സാഹിത്യ നൊബേല്‍ പുരസ്കാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വിജയിയാണ് കമ്യു. (Photo: Magnum)
ഇതിഹാസ ഇന്ത്യന്‍ ചലച്ചിത്ര നടന്. ജനനം 7 നവംബര്‍ 1954. നാല് ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവം.
ഇംഗ്ലണ്ട് ദേശീയ ഫുട്ബോള്‍ താരവും ദീര്‍ഘകാലം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായിരുന്ന റിയോ ഫെര്‍ഡിനന്‍ഡ് ജനിച്ചത് നവംബര്‍ 7, 1978ല്‍.
ആക്ഷന്‍ സിനിമ ബാഹുബലിയിലൂടെ പ്രശസ്തയായ അനുഷ്ക ഷെട്ടി ജനിച്ചത് 1981, നവംബര്‍ 7ന്. തെലുങ്ക് - തമിഴ് സിനിമകളിലെ നിറസാന്നിധ്യമാണ് അനുഷ്ക.