Please enable javascript.Priyanka Chopra Saree On Parineeti Engagement: ​പരിണീതി ചോപ്രയുടെ വിവാഹ നിശ്ചയം

See Pictures: പരിണീതി ചോപ്രയുടെ വിവാഹ നിശ്ചയത്തിന് പ്രിയങ്ക ചോപ്ര ധരിച്ച സാരിയുടെ വില!

Authored byറ്റീന മാത്യു | Samayam Malayalam 15 May 2023, 11:38 am

ബോളിവുഡിൽ വീണ്ടും ആഘോഷരാവ്. പരിണീതി ചോപ്രയും രാഘവ് ഛദ്ദയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വിവാഹ നിശ്ചയം നടന്നത്. വിവാഹത്തിൻ്റെ തീയതി പുറത്ത് വന്നിട്ടില്ല. 

  • ​പരിണീതി ചോപ്രയുടെ വിവാഹ നിശ്ചയം

    ​പരിണീതി ചോപ്രയുടെ വിവാഹ നിശ്ചയം

    ബോളിവുഡ് നടി പരിണീത ചോപ്രയുടെ വിവാഹ നിശ്ചയത്തിൻ്റെ ആഘോഷമാണ് ബോളിവുഡിൽ. ഡൽഹിയിൽ വളരെ ലളിതമായ ചടങ്ങുകളോടെ ആണ് നിശ്ചയം നടന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  • വിവാഹ നിശ്ചയം

    വിവാഹ നിശ്ചയം

    (Images: Twitter/raghavchadha)

    ഡൽഹിയിൽ നടന്ന ചടങ്ങിൽ പാർട്ടി നേതാക്കളും പങ്കെടുത്തിരുന്നു. കൂടാതെ പരിനീതിയുടെ ബന്ധുവമായ പ്രിയങ്ക ചോപ്രയ്ക്കും അതുപോലെ മറ്റ് താരങ്ങൾക്കും നിശ്ചയത്തിൽ ക്ഷണമുണ്ടായിരുന്നു.

  • ​പ്രിയങ്കയുടെ സാരി

    ​പ്രിയങ്കയുടെ സാരി

    (Images: Instagram/mishru)


    അതിമനോഹരമായൊരു ലൈം ഗ്രീൻ സാരിയിലാണ് താരം ചടങ്ങിൽ പങ്കെടുത്തത്. ഫാഷൻ്റെ കാര്യത്തിൽ എപ്പോഴും ഒരു പടി മുന്നിലാണ് പ്രിയങ്ക. ഇൻസ്റ്റഗ്രാമിലൂടെ സാരി പുറത്തിറക്കിയ ബ്രാൻഡ് തന്നെയാണ് താരത്തിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചത്.

  • സാരിയുടെ വില

    സാരിയുടെ വില

    (Images: Instagram/mishru)

    പ്രിയങ്ക ധരിച്ചിരുന്ന സാരിയുടെ വില കേട്ടാണ് ആരാധകർ ഞെട്ടിയത്. 78,700 രൂപയാണ് സാരിയുടെ വില. MISHRU.comൽ നിന്നുള്ള സാരിയാണിത്. മിശ്രവിന്റെ നവോമി സാരി സെറ്റിൽ നിന്നുള്ള സാരിയാണിത്.

  • ​സാരിയുടെ പ്രത്യേകത

    ​സാരിയുടെ പ്രത്യേകത

    ക്രേപ്പ് തുണിയിലുള്ള ഓർ​ഗൻസ സാരിയാണിത്. കടൽ പവിഴത്തിൻ്റെ ഡിസൈനുകൾ നിറഞ്ഞ മനോ​ഹരമായ ടോപ്പ് പോലുള്ള ബൗളിസിനൊപ്പമാണ് സാരി പെയർ ചെയ്തിരിക്കുന്നത്.

  • ​ഒടുവിൽ അവൾ യെസ് പറഞ്ഞു

    ​ഒടുവിൽ അവൾ യെസ് പറഞ്ഞു

    (Images: Twitter/Raghavchandha)

    ഞാൻ പ്രാർത്ഥിച്ചതിനെല്ലാം അവൾ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിലൂടെ രാഘവ് ചിത്രങ്ങൾ പങ്കുവെച്ചത്. ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എംപിയുമായ രാഘവ് ഛദ്ദയാണ് പരിണീതിയുടെ വരൻ. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇരുവരും ലണ്ടൻ സ്കൂൺ ഓഫ് എക്ണോമിക്സിൽ ഒരുമിച്ച് പഠിച്ചിരുന്നവരാണ്.