Please enable javascript.Home Remedies For Cracked Heels, ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴികൾ - Samayam Malayalam

ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴികൾ

Written byഅനിറ്റ് | Samayam Malayalam 17 Jul 2023, 4:13 pm

തണുപ്പ് കൂടുമ്പോൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടുകീറൽ. ചിലരിൽ ഇത് നടക്കാൻ പോലുമാകാത്ത വിധത്തിലുള്ള അസഹനീയമായ വേദന ഉണ്ടാക്കുന്നു.

  • പാദങ്ങൾ വിണ്ടുകീറുന്നത്

    പാദങ്ങൾ വിണ്ടുകീറുന്നത്

    ഉപ്പൂറ്റി വിണ്ടുകീറുന്നത് ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. മഞ്ഞുകാലത്താണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരാറുള്ളതെങ്കിലും മഴക്കാലത്തും പാദങ്ങൾ വിണ്ടുകീറാറുണ്ട്. പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ എന്താണ് മാർഗ്ഗം?

  • കാരണങ്ങൾ

    കാരണങ്ങൾ

    കാലാവസ്ഥയിലെ മാറ്റങ്ങൾ കാൽപാദങ്ങൾ വിണ്ടുകീറുന്നതും പാദങ്ങൾ വരണ്ടു പോകുന്നതിനും ഒരു പ്രധാന കാരണമാണ്. കാലുകൾക്ക് നൽകുന്ന അമിത സമ്മർദ്ദവും മറ്റൊരു കാരണമാണ്. ഇതൊന്നും കൂടാതെ മറ്റ് പല ആരോഗ്യപ്രശ്നങ്ങൾ മൂലവും കാലുകൾ വിണ്ടുപൊട്ടാം.

  • പരിഹാരങ്ങൾ

    പരിഹാരങ്ങൾ

    ഉപ്പൂറ്റിയിലെ തൊലി കട്ടി പിടിച്ചിരിക്കുന്നത്, വിണ്ടുകീറുമ്പോഴുണ്ടാകുന്ന അസഹനീയ വേദന, രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങളൊക്കെ നിങ്ങളും നേരിടാറുണ്ടോ? ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ സഹായിക്കുന്ന പല പ്രകൃതിദത്ത മാർഗ്ഗങ്ങളുമുണ്ട്.

  • വെളിച്ചെണ്ണ

    വെളിച്ചെണ്ണ

    കിടക്കുന്നതിന് മുമ്പ് കാലുകൾ വൃത്തിയായി കഴുകിയ ശേഷം തുടച്ചുണക്കുക. ഇനി പാദങ്ങളുടെ അടിയിൽ അല്പം വെളിച്ചെണ്ണ പുരട്ടി മസ്സാജ് ചെയ്ത് കൊടുക്കാം. അതിന് ശേഷം സോക്സ് ധരിച്ച് ഉറങ്ങാൻ പോകാം.

  • തേൻ

    തേൻ

    പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യാൻ ഏറെ ഉത്തമമാണ് തേൻ. തേനിൽ ആന്റി ബാക്റ്റീരിയൽ സവിശേഷതകൾ അടങ്ങിയിട്ടുണ്ട്. ഒരു ബേസിനിൽ പാദങ്ങൾ മുങ്ങാൻ പാകത്തിന് ചെറു ചൂടുവെള്ളം എടുത്ത് അതിലേയ്ക്ക് അര കപ്പ് തേൻ ചേർത്ത് 20 മിനിറ്റ് മുക്കി വെക്കാവുന്നതാണ്.

  • വാഴപ്പഴം

    വാഴപ്പഴം

    നന്നായി പഴുത്ത പഴം ഉടച്ചെടുത്ത് പദത്തിനടിയിൽ പുരട്ടി ഒരു പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇത് വരണ്ട ചർമ്മത്തിന് പരിഹാരമാണ്. കൂടാതെ വിണ്ടുകീറുന്നത് കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

  • കറ്റാർവാഴ ജെൽ

    കറ്റാർവാഴ ജെൽ

    ധാരാളം ആരോഗ്യ സൗന്ദര്യ ഗുണങ്ങളുള്ള കറ്റാർവാഴ ജെൽ ഉപ്പൂറ്റിയിലെ വിണ്ടുകീറൽ അകറ്റാൻ സഹായിക്കുന്ന മികച്ച പോംവഴിയാണ്. അല്പം അലോ വേര ജെൽ കൊണ്ട് ഉപ്പൂറ്റിയും പാദങ്ങളും മസ്സാജ് ചെയ്യുക.

  • പഞ്ചസാര

    പഞ്ചസാര

    നല്ല ഒരു സ്‌ക്രബ് ആണ് പഞ്ചസാര. കുറച്ച് പഞ്ചസാര അല്പം ഒലിവ് ഓയിലിൽ ചാലിച്ച് കാലിന്റെ അടിയിൽ പുരട്ടുന്നതും ചർമ്മം സോഫ്റ്റ് ആകാനും വിണ്ടുകീറൽ കുറയ്ക്കാനും നല്ലതാണ്.

  • നാരങ്ങാനീര്

    നാരങ്ങാനീര്

    നാരങ്ങാനീര് കൊണ്ട് പാദങ്ങളും ഉപ്പൂറ്റിയുമൊക്കെ മസ്സാജ് ചെയ്യുന്നതും വിണ്ടുകീറുന്നതിന് പരിഹാരമാണ്. അല്പം നാരങ്ങാനീര് മാത്രമായോ, നാരങ്ങാനീരും ഒലിവ് ഓയിലും യോജിപ്പിച്ചോ പാദങ്ങളിൽ പുരട്ടാവുന്നതാണ്.