Please enable javascript.ബിഗ് ബോസിൽ നിന്നും ലാലേട്ടന് 20 കോടി; പത്തുലക്ഷത്തിന്റെ ബ്രീഫ്‌കേസും, ബാഗുമൊക്കെ പിന്നെ ചുമ്മാതാണോ! - social media discussions on mohanlal s bigg boss income - Samayam Malayalam

ബിഗ് ബോസിൽ നിന്നും ലാലേട്ടന് 20 കോടി; പത്തുലക്ഷത്തിന്റെ ബ്രീഫ്‌കേസും, ബാഗുമൊക്കെ പിന്നെ ചുമ്മാതാണോ!

Samayam Malayalam 12 Jul 2023, 11:22 am

ഒരിക്കൽ ബിഗ് ബോസിലേക്കുള്ള യാത്രയിൽ ലാലേട്ടൻ കൈയ്യിൽ വച്ചിരുന്ന ബ്രീഫ്‌കേസിനും, സ്യൂട്ട്കേസിനും കൂടി പത്തുലക്ഷത്തോളം രൂപയാണ് വിലവരുന്നത്. Berluti ബ്രാൻഡ് ആണ് ലാലേട്ടൻ കൈയ്യിൽ വച്ചിരുന്നത്!
 

  • തരംഗം സൃഷ്ടിക്കുന്ന ബിഗ് ബോസ്

    തരംഗം സൃഷ്ടിക്കുന്ന ബിഗ് ബോസ്

    ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ വിനോദ സംസ്കാരത്തിൽ വലിയൊരു മാറ്റം കൊണ്ടുവരുത്തിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു,കന്നഡ,മറാത്തി തുടങ്ങിയ ഭാഷകളിലെ പ്രമുഖ താരങ്ങൾ അവതാരകരായി എത്തുന്ന ബിഗ് ബോസ് സീസണുകൾ; സോഷ്യൽ മീഡിയയിലും വലിയ തരംഗമാണ് സൃഷ്ടിക്കാറുള്ളത്.

  •  താരങ്ങളുടെ ശമ്പളം

    താരങ്ങളുടെ ശമ്പളം

    ബിഗ് ബോസ് അവതാരങ്ങളായി എത്തുന്ന ഓരോ ഭാഷകളിലെയും മുൻനിര താരങ്ങളുടെ ശമ്പളമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഇന്ഡസ്ട്രിയിലെ അതികായന്മാർ തമ്മിൽ ശമ്പളത്തിലുള്ള അന്തരം വളരെ വലുതാണ്, എന്നതും ശ്രദ്ധേയമാണ്.

  • ​ഒരു എപ്പിസോഡിന് 70 ലക്ഷം

    ​ഒരു എപ്പിസോഡിന് 70 ലക്ഷം

    മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ഒരു എപ്പിസോഡിന് 70 ലക്ഷം രൂപയാണ് ഈടാക്കുന്നത് എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. പ്രതിമാസം ശരാശരി എട്ട് എപ്പിസോഡുകളിലും, ചില പ്രത്യേക സന്ദർഭങ്ങളിലും ഷോയിൽ പ്രത്യക്ഷപ്പെടുന്ന മോഹൻ ലാൽ; അവസാന സീസണിൽ ഏകദേശം ഇരുപതു കോടി രൂപയാണ് പ്രതിഫലമായി വാങ്ങിച്ചിരിക്കുക എന്നും മാധ്യമങ്ങൾ കണക്ക് കൂട്ടുന്നു.

  •  കിച്ചക്ക് കിട്ടുന്നത്

    കിച്ചക്ക് കിട്ടുന്നത്

    കിച്ച സുദീപ് എന്ന് ആരാധകർ വിളിക്കുന്ന കന്നഡ സൂപ്പർ താരം സുദീപ് കുമാർ, 2015 ൽ അഞ്ചു വർഷത്തേയ്ക്കുള്ള കരാർ ഒപ്പിടുന്ന സമയത്ത്; ഒരു സീസണിന് 4 കോടി രൂപയായിരുന്നു പ്രതിഫലം. എന്നാൽ സുദീപിന്റെ താരമൂല്യം, ബിഗ് ബോസിന് വമ്പൻ TRP നൽകിയതോടെ, ശമ്പളം എട്ടു കോടി രൂപയായി ഉയർത്തിയെന്നാണ് കന്നഡ മാധ്യമങ്ങൾ പറയുന്നത്.

  • ​ഏറ്റവും കുറവ് ശമ്പളം വാങ്ങുന്ന ആൾ.

    ​ഏറ്റവും കുറവ് ശമ്പളം വാങ്ങുന്ന ആൾ.

    ബിഗ് ബോസ് മറാത്തി അവതാരകനും, പ്രശസ്ത നടനുമായ മഹേഷ് മഞ്ജരേക്കർ ആണ്; ബിഗ് ബോസ് അവതാരകരിൽ ഏറ്റവും കുറവ് ശമ്പളം വാങ്ങുന്ന ആൾ. ഒരു എപ്പിസോഡിന് 12.5 ലക്ഷം പ്രതിഫലം ലഭിക്കുന്ന, താരത്തിന് മൊത്തം പ്രതിഫലമായി മൂന്നരക്കോടി രൂപയാണ് ലഭിക്കുക.

  • ​ദക്ഷിണേന്ത്യൻ താരങ്ങൾക്കിടയിലെ ബിഗ് ബോസ്. ​

    ​ദക്ഷിണേന്ത്യൻ താരങ്ങൾക്കിടയിലെ ബിഗ് ബോസ്. ​

    ഉലകനായകൻ കമൽ ഹാസൻ തന്നെയാണ് ദക്ഷിണേന്ത്യൻ താരങ്ങൾക്കിടയിലെ ബിഗ് ബോസ്. ഒരു സീസണിന് 130 കോടി രൂപയാണ് അദ്ദേഹം ഈടാക്കുന്നത്. ഒരു എപ്പിസോഡിന് നാലരക്കോടിയിലധികം രൂപ!

  •  ​പന്ത്രണ്ട് കോടിയാണ് കഴിഞ്ഞതവണ വാങ്ങിയത്​

    ​പന്ത്രണ്ട് കോടിയാണ് കഴിഞ്ഞതവണ വാങ്ങിയത്​

    ബിഗ് ബോസ് തെലുഗു അവതാരകനായി എത്തുന്ന പ്രശസ്ത താരം നാഗാർജ്ജുന കഴിഞ്ഞ വർഷം വരെ, ഒരു സീസണിന് പ്രതിഫലമായി പന്ത്രണ്ട് കോടിയാണ് ഈടാക്കിയിരുന്നത് എന്നും; ഈ വർഷം പതിനഞ്ചു കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്നുമാണ് വാർത്തകൾ.

  • ​നാല് ആഴ്ചകൾ കൊണ്ട് നൂറു കോടി

    ​നാല് ആഴ്ചകൾ കൊണ്ട് നൂറു കോടി

    ബോളിവുഡിന്റെ ഭായ് ജാൻ സൽമാൻ ഖാൻ ഒരു എപ്പിസോഡിന് ഈടാക്കുന്ന തുക, മറ്റ് ഇന്ഡസ്ട്രികളിലെ താരങ്ങൾക്ക് ഒരു മുഴുവൻ സീസണിനും ലഭിക്കുന്ന തുകയേക്കാൾ കൂടുതലാണ്. നാല് ആഴ്ചകൾ കൊണ്ട് നൂറു കോടി രൂപ സമ്പാദിക്കുന്ന സൽമാൻ, ഒരു സീസണിൽ നിന്നും ഈടാക്കുന്നത് ഏകദേശം 350 കോടി രൂപയാണ്.