ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഓൾ റൗണ്ടറായ ഡാനിയെൽ വ്യാറ്റ്. 2017 വനിതാ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു അവർ.
2010ൽ കരിയർ ആരംഭിച്ച ഡാനിയെൽ വ്യാറ്റ് ഇൻസ്റ്റഗ്രാമിൽ നിരവധി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ കടുത്ത ആരാധിക കൂടിയാണ്.
ഇന്ത്യൻ നായകൻ വിരാട് കോലിയോട് തന്നെ വിവാഹം ചെയ്യാമോയെന്ന് ഒരിക്കൽ രസകരമായി ഡാനിയെൽ വ്യാറ്റ് ചോദിച്ചിരുന്നു.
കോലിയോടുള്ള വ്യാറ്റിൻെറ വിവാഹാഭ്യർഥന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
വ്യാറ്റിനെ നേരിട്ട് കണ്ട വിരാട് കോലി ഒരു ക്രിക്കറ്റ് ബാറ്റാണ് സമ്മാനമായി നൽകിയത്.
കോലി... എന്നെ വിവാഹം ചെയ്യാമോയെന്ന ഡാനിയേലയുടെ ട്വീറ്റാണ് വൈറലായത്. ഇന്ത്യൻ മാധ്യമങ്ങൾ ഇത് വലിയ വാർത്തയാക്കുകയും ചെയ്തിരുന്നു.