Please enable javascript.pj kurien avoids kpcc meeting today as kv thomas issue is on agenda latest updates - മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനത്തിൽ നേതൃത്വത്തിനെതിരെ യോഗത്തിൽ വിമർശനം | മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനത്തിൽ നേതൃത്വത്തിനെതിരെ യോഗത്തിൽ വിമർശനം - Samayam Malayalam

രാഹുൽ ഗാന്ധിക്കെതിരായ വിമർശനം; പിജെ കുര്യനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്‌ട്രീയ കാര്യ സമിതി

| 18 Apr 2022, 4:52 pm
LIVE NOW
രാഹുൽ ഗാന്ധിക്കെതിരായ വിമർശനം; പിജെ കുര്യനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്‌ട്രീയ കാര്യ സമിതി

സംസ്ഥാനത്തെ രാഷ്‌ട്രീയ വിഷയങ്ങൾ വിലയിരുത്താൻ കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി യോ​ഗം ഇന്നു ചേരും. വൈകുന്നേരം നാലിന് കെപിസിസി ഭാരവാഹികളുടെ പ്രത്യേക യോ​ഗവും വിളിച്ചിട്ടുണ്ട്. കെവി തോമസ് വിഷയം യോഗത്തിൽ ചർച്ചയാകുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്. തത്സമയ വിവരങ്ങൾ അറിയാം

  • മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനത്തിൽ നേതൃത്വത്തിനെതിരെ യോഗത്തിൽ വിമർശനം
  • രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പിജെ കുര്യനെതിരേ നടപടി വേണമെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യം.
  • തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി, കെ വി തോമസ്, ഐ എൻ ടി യു സി വിവാദങ്ങൾ, അംഗത്വവിതരണം, സംഘടനാ തെരഞ്ഞെടുപ്പ്, സിൽവർലൈൻ സമരം തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്യും.
  • ഇന്ന് വൈകിട്ട് കെപിസിസി ഭാരവാഹിയോഗം ചേരുന്നതിന് പിന്നാലെ നാളെ വിശാല എക്സിക്യൂട്ടീവും ചേരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നേതൃ യോഗങ്ങൾ
  • രാഷ്ട്രീയ കാര്യസമിതി യോഗത്തിലെ പ്രധാന അജണ്ട സംഘടനാ പുനഃസംഘടന
  • പിജെ കുര്യന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി യോഗത്തിൽ പങ്കെടുക്കുന്നില്ല
  • കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ അജണ്ടയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.
  • കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പിജെ കുര്യൻ പങ്കെടുക്കില്ല. രാഷ്ട്രീയ കാരണങ്ങളില്ലെന്നും വ്യക്തിപരമായ കാരണങ്ങളുള്ളതിനാലാണ് പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്. അതേസമയം രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ് യോഗത്തിൽ നിന്ന് വിട്ട് നിൽക്കുന്നതെന്നത് ശ്രദ്ധേയമാണ്.
  • വൈകുന്നേരം നാലിന് കെപിസിസി ഭാരവാഹികളുടെ പ്രത്യേക യോ​ഗവും വിളിച്ചിട്ടുണ്ട്.
  • കെവി തോമസ് വിഷയവും യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത
  • സംസ്ഥാനത്തെ ക്രമസമാധാന തകർച്ച, പാലക്കാട്ടെ രാഷ്‌ട്രീയ കൊലപാതകങ്ങൾ, കെ റയിൽ വിരുദ്ധ പ്രക്ഷോഭം, മറ്റ് അത്യാവശ്യ വിഷയങ്ങൾ എന്നിവയാണ് ചർച്ച ചെയ്യുക.
  • രാവിലെ കെപിസിസി ആസ്ഥാനത്താണ് യോ​ഗം. പാർട്ടി അധ്യക്ഷൻ കെ സുധാകരന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുക.
  • സംസ്ഥാനത്തെ രാഷ്‌ട്രീയ വിഷയങ്ങൾ വിലയിരുത്തുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി യോ​ഗം ഇന്നു ചേരും.