ആപ്പ്ജില്ല

മാമ്പഴക്കാലത്തുണ്ടാക്കാം മാമ്പഴപ്പുളിശ്ശേരി

മാമ്പഴം കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും രുചികരമായ കറിയാണ് മാമ്പഴപ്പുളിശേരി. മോര് ചേർത്തും ചേർക്കാതെയും മാമ്പഴപ്പുളിശേരി ഉണ്ടാക്കാം.

TNN 28 May 2016, 12:42 pm
മാമ്പഴം കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും രുചികരമായ കറിയാണ് മാമ്പഴപ്പുളിശേരി. മോര് ചേർത്തും ചേർക്കാതെയും മാമ്പഴപ്പുളിശേരി ഉണ്ടാക്കാം. മോര് ചേർക്കാതെ തേങ്ങ മാത്രം അരച്ചുള്ള മാമ്പഴപ്പുളിശേരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം
Samayam Malayalam preparation of mambazhappulisseri
മാമ്പഴക്കാലത്തുണ്ടാക്കാം മാമ്പഴപ്പുളിശ്ശേരി


ആവശ്യമായ സാധനങ്ങൾ

അൽപ്പം പുളിയുള്ള പഴുത്ത മാങ്ങ- 4 എണ്ണം

തേങ്ങ- ഒരെണ്ണം (ചിരവിയത്)

ജീരകം- അര ടീസ്പൂൺ

മഞ്ഞൾപ്പൊടി- അൽപ്പം

ഉപ്പ്- ആവശ്യത്തിന്

പച്ചമുളക്- 4 എണ്ണം(അരിഞ്ഞത്)

കടുക് വറുക്കാൻ

കടുക്- ആവശ്യത്തിന്

ചെറിയ ഉള്ളി (അരിഞ്ഞത്)- ഒരു ടേബിൾ സ്പൂൺ

വറ്റൽ മുളക്- 5 എണ്ണം (അരിഞ്ഞത്)

എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം

മാമ്പഴം തൊലിയുരിഞ്ഞ് ആവശ്യത്തിന് വെള്ളം, ഉപ്പ്, അരിഞ്ഞുവെച്ച പച്ചമുളക് എന്നിവ ചേർത്ത് വേവിക്കുക. തേങ്ങ ചിരവിയതും ജീരകവും മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സിയിൽ നന്നായി അരയ്ക്കുക. ഇത് കൂടി മാങ്ങാ മിശ്രിതത്തിൽ ചേർത്ത് നന്നായി ഇളക്കുക. ചെറുതായി ചൂടാക്കിയ ശേഷം വാങ്ങി വയ്ക്കാം. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചുവന്നുള്ളി അരിഞ്ഞതും വറ്റൽ മുളക് അരിഞ്ഞതും ഇട്ട് ചൂടാക്കി കറിയിലേക്ക് ഒഴിക്കുക. രുചികരമായ മാമ്പഴക്കറി തയ്യാർ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്