ഇന്ത്യന്‍ ടെലികോം മേഖലയില്‍ വൻ ഞെട്ടലുണ്ടാക്കിയ ജിയോ ഇതാ 4ജി ലാപ്ടോപ്പും അവതരിപ്പിക്കുന്നു. ടെലികോം മേഖലയില്‍ അവതരിച്ച് മാസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ജിയോ സ്വന്തമാക്കിയത്. ഇത് ടെലികോം മേഖലയിലെ റിലയൻസ് ജിയോയുടെ എതിരാളികളെ ഞെട്ടിച്ചത് ഇനി ഇലക്ടോണിക്സ് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ജിയോ. ഡിടിഎച്ചും ബ്രോഡ്ബാന്‍ഡും ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുമെന്ന് മുൻപ് വാര്‍ത്ത വന്നിരുന്നു. അതിനിടെയാണ് ജിയോയില്‍ നിന്നു 4ജി ലാപ്ടോപ് എത്തുന്നത്. ആപ്പിളിന്റെ മാക്ബുക്കിനെ വെല്ലാനുള്ള കരുത്തുമാര്ജ്ജിച്ചു കൊണ്ടാണ് ജിയോ 4ജി ലാപ്ടോപ് രംഗ പ്രവേശനം നടത്തുക.
ജിയോ 4ജി ലാപ്ടോപിന് 13.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഉള്ളത്. 4ജി സിം ഇടാനുള്ള സ്ലോട്ടുമായാണ് ലാപ്ടോപ് എത്തുന്നത്. ഇതുവഴി 4ജി ഇന്റര്‍നെറ്റ് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കും. 4ജി സിം സ്ലോട്ടുമായി എത്തുന്ന ആദ്യ ലാപ്ടോപായിരിക്കും ജിയോയുടേത്. വീഡിയോ കോളുകള്‍ക്കായി എച്ച്ഡി ക്യാമറയും ലാപ്ടോപ്പിലുണ്ടാകും. ഇന്റര്‍ പെന്റ്റിയം ക്വാഡ് കോര്‍ പ്രൊസസര്‍, 4ജിബി റാം, 128 ജിബി എസ്എസ്ഡി സ്റ്റോറേജ്, 64 ഇഎംഎംസി സ്റ്റോറേജ്, ബ്ലൂടൂത്ത്, യുഎസ്ബി പോര്‍ട്ടുകള്‍, മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് തുടങ്ങിയ സൗകര്യങ്ങളും ജിയോ 4ജി ലാപ്ടോപിലുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ജിയോ 4ജി ലാപ്ടോപ് പ്രവര്‍ത്തിക്കുക.
12.2 എംഎം കനവും 1.2 കിലോഗ്രാം ഭാരവുമാണ് പുതിയ ലാപ്ടോപിന് ഉള്ളത്. ചൂട് ആകുന്നത് സ്വയം കുറക്കാനുള്ള സംവിധാനവും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ജിയോ 4ജി ലാപ്ടോപിന്റെ വെബ്സൈറ്റിലൂടെ ലാപ്ടോപ്പ് ബുക്ക് ചെയ്യാനാകും. 35,000 രൂപക്കും 45,000 രൂപക്കുമിടയിലായിരിക്കും വില. എന്നാല്‍ എന്നു മുതലാണ് ജിയോ ലാപ്ടോപ് വില്‍പ്പന ആരംഭിക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടില്ല.
Reliance Jio laptop with 4G VoLTE SIM, 13.3-inch screen may launch soon
With the initial work on the Jio 4G rollout almost over, Reliance is now reportedly working on a Jio-powered laptop for the Indian market. The laptop, which is likely to have a 13.3-inch screen size, will be aimed at travellers and users who need computer on the go.