ആപ്പ്ജില്ല

4KHDR സവിശേഷതയുമായി സോണി എക്സ്പീരിയ XZ പ്രീമിയം

ലൂമിനല് ക്രോം, ഡീപ്പ് സീ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലായിരിക്കും ലോകത്താകമാനമായി എക്സ്പീരിയ XZപ്രീമിയം ലഭ്യമാവുക.

TNN 20 May 2017, 3:44 pm
ലോകത്തിലെ പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ സോണി എക്സ്പീരിയ XZ പ്രീമിയം മോഡലുമായി വിപണി കൈയടക്കാനെത്തുന്നു. മൊബൈൽ വേൾഡ് കോൺഗ്രസിൽ അരങ്ങേറ്റം നടത്തിയ ഈ സ്മാർട്ട്ഫോൺ, എക്സ്പീരിയ സെഡ്5 പ്രീമിയം മോഡലിന് ശേഷം നിർമിച്ചിട്ടുള്ളതാണ്. 4 കെ എച്ച്ഡിആർ ഡിസ്പ്ലെ, അഡ്വാൻസ്ഡ് ക്യാമറ ടെക്നോളജി, ആകർഷമായ ഡിസൈൻ എന്നിവയോടെയാണ് ഈ ഫോൺ അവതരിക്കുന്നത്. ലൂമിനല് ക്രോം, ഡീപ്പ് സീ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലായിരിക്കും ലോകത്താകമാനമായി എക്സ്പീരിയ XZപ്രീമിയം ലഭ്യമാവുക.
Samayam Malayalam sony xperia xz premium sonys new flagship smartphone
4KHDR സവിശേഷതയുമായി സോണി എക്സ്പീരിയ XZ പ്രീമിയം


മെറ്റൽ ക്യാപുകളോട് കൂടിയ 'ഗ്ലാസ് ലൂപ്പ്' സർഫേസാണ് ഈ ഫോണിന്‍റെ ഏറ്റവും വലിയ സവിശേഷത. താഴെ വീണാലും എളുപ്പം പൊട്ടാത്ത ഗോറില്ല ഗ്ലാസ് 5 ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്‍റെ പിൻവശം മിററിനു തുല്യമെന്നതാണ് മറ്റൊരു സവിശേഷത. സ്ത്രീകളുടെ മേകപ്പ് ഈ മിറർ വഴി സാധ്യമാക്കാം. ലോകത്തിൽ വച്ചുതന്നെ 4കെ എച്ച്ഡിആർ ഡിസ്പ്ലെയും, ബ്രൈറ്റ്നസും, കളർ കോൺട്രാസ്റ്റും നൽകുന്ന ഒരെയൊരു ഫോണായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതൽ സവിശേഷതകളറിയാം.

സവിശേഷതകൾ

ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ

4 കെ എച്ച്ഡിആർ

5.5 ഡിസ്പ്ലെ

ലൂപ് ഡിസൈൻ

പ്ലെ സ്റ്റേഷൻ 4

19 എംപി ക്യാമറ

യൂഎസ്ബി ടൈപ്പ് സി സോക്കറ്റ്


Sony Xperia XZ Premium: Release date, price and specs of Sony's new flagship smartphone

Sony unveiled its latest flagship smartphone, the Xperia XZ Premium, at Mobile World Congress in Barcelona. A successor to the Xperia Z5 Premium, which launched in 2015, the XZ Premium is a plus-sized device with a 5.5-inch screen.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ