ആപ്പ്ജില്ല

അക്ഷയതൃതീയ: ഐശ്വര്യദായകം

അക്ഷയതൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം

TNN 7 May 2016, 1:44 pm
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല (അക്ഷയം) എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. ഐശ്വര്യ ദേവതയുടെ കടാക്ഷം കൊണ്ട് ഈ ദിവസം വാങ്ങിയ വസ്തു ക്ഷയിക്കില്ലെന്നും അത് ദിനം പ്രതി ഏറി വരുമെന്നുമാണ് വിശ്വാസം.
Samayam Malayalam akshaya tritiya
അക്ഷയതൃതീയ: ഐശ്വര്യദായകം




വര്‍ഷത്തിലെ ഏറ്റവും ശുഭകരമായ ദിവസമായാണ് ഈ ദിനം കണക്കാക്കപ്പെടുന്നത്. ഈ ദിവസത്തിന്‍റെ 24 മണിക്കൂറും ശുഭകരമാണെന്നാണ് വിശ്വാസം. കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളിൽ അന്നേദിവസം വിധവകളായ അന്തർജ്ജനങ്ങൾ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ

ഹിന്ദുക്കള്‍ക്ക് പുറമേ ജൈനമതവിശ്വാസികളും‍ അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. ഗുരുവായൂർക്ഷേത്രത്തിലും ഇന്നേ ദിവസം പ്രത്യേകതയുള്ളതാണ്.

അക്ഷയ തൃതീയ ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ലക്ഷമിയുടെ മുന്നില്‍ 5 തിരിയിട്ട നില വിളക്ക് കത്തിക്കുക. സന്ധ്യക്കും സ്‌തോത്ര ജപങ്ങളോടെ നിലവിളക്ക് തെളിയിച്ച് ലക്ഷമി സ്‌തോത്ര ജപങ്ങള്‍ ജപിക്കുക. ശത്രുക്കളെയോ വിരോധം ഉളളവരെയോ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ എല്ലാ വിരോധവും മാറി സമാധാനം ഉണ്ടാവും എന്നാണ് വിശ്വാസം. അക്ഷയ തൃതീയയെ സംബന്ധിച്ച് വിഷ്ണു ധര്‍മ്മ സൂത്രത്തിലും, മത്സ്യപുരാണത്തിലും, നാരദീയ പുരാണത്തിലും, ഭവിഷ്യോത്തരത്തിലും പരാമര്‍ശമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ