ആപ്പ്ജില്ല

അവിൽ നിവേദ്യവുമായി ഹനുമാനെ കാണാൻ!

മലപ്പുറം ജില്ലയിലെ ആലത്തിയൂരിലാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഐതിഹ്യ

TNN 12 Jul 2016, 10:55 pm
മലപ്പുറം ജില്ലയിലെ ആലത്തിയൂരിലാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവിൽ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വർഷങ്ങൾക്കു മുൻപേ (ക്രി.പി. 1000) വസിഷ്ഠ മഹർഷി ആയിരുന്നു. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികള്‍ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു.
Samayam Malayalam alathiyur hanuman temple is a famous temple in india
അവിൽ നിവേദ്യവുമായി ഹനുമാനെ കാണാൻ!


ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ്, ധനം എന്നിവ നല്‍കും എന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമൻ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാൻ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ക്ഷേത്രത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമപ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഹനുമാന്റെ ശ്രീകോവിൽ അല്പം വടക്കുമാറിയാണ്. ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.

തുഞ്ചത്ത് എഴുത്തച്ഛന്‍ ഈ ക്ഷേത്രത്തിലെ ഉപാസകനായിരുന്നുവെന്ന് പറയപ്പെടുന്നു. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ ഹനുമാന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ് ഇല കായ്ക്കാത്തതെന്ന് പഴമ. ഹനുമാന് കുഴച്ച പൊതി അവല്‍ നിവേദ്യം. ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട് പൊതിക്കണക്കാണ്. ഏതാണ്ട് മൂവായിരത്തോളം രൂപ ചെലവ് വരുന്നതാണ് ഈ വഴിപാട്. തുലാംമാസത്തിലെ തിരുവോണത്തിന് അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ് പ്രധാന ഉത്സവം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ