ആപ്പ്ജില്ല

യുവജനസമ്മേളനത്തിൽ മാർപ്പാപ്പയുടെ മുത്തം കണ്ണൂർക്കാരി അന്നക്കുട്ടിക്ക്...

അനേകായിരങ്ങൾക്ക് നടുവിൽ നിന്ന് തലയിൽ നീല തുണിയിട്ട് നിന്നിരുന്ന മൂന്നുവയസ്സുകാരി അന്നക്കുട്ടിയെ ഫ്രാ

TNN 31 Jul 2016, 7:42 pm
അനേകായിരങ്ങൾക്ക് നടുവിൽ നിന്ന് തലയിൽ നീല തുണിയിട്ട് നിന്നിരുന്ന മൂന്നുവയസ്സുകാരി അന്നക്കുട്ടിയെ ഫ്രാൻസിസ് മാ‍ർപ്പാപ്പ അടുത്തേക്ക് വിളിച്ചു. സുരക്ഷയ്ക്കായി മാ‍ർപ്പാപ്പയുടെ അരികത്തുള്ളവർ മാതാപിതാക്കളുടെ കൈകളിലിരുന്ന അന്നക്കുട്ടിയെ എടുത്ത് മാർപ്പാപ്പയുടെ അടുത്തെത്തിച്ചു. ഓമനത്തം തുളുമ്പുന്ന അന്നക്കുട്ടിയുടെ മുഖത്ത് മാർപ്പാപ്പ തലോടി. കരങ്ങളിൽ വാരിയെടുത്ത് മൂ‍ർദ്ധാവിൽ ഒരു ചുംബനം നൽകി.
Samayam Malayalam annakutty from kannur blessed by pope francis
യുവജനസമ്മേളനത്തിൽ മാർപ്പാപ്പയുടെ മുത്തം കണ്ണൂർക്കാരി അന്നക്കുട്ടിക്ക്...


കത്തോലിക്കാ സഭയുടെ ആത്മീയാചാര്യൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുഗ്രഹം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അദ്ദേഹത്തിന്‍റെ ഒരു ദർശനം പോലും പുണ്യമായി കരുതുന്നവരാണ് വിശ്വാസികൾ. അദ്ദേഹത്തെ ഒരു നോക്ക് കാണാനെത്തിയപ്പോൾ ലഭിച്ച ഈ അനുഗ്രഹത്തിന് നന്ദിപറയുകയാണ് യുകെയിൽ പത്ത് വർഷമായി കഴിയുന്ന കണ്ണൂർ സ്വദേശികളായ അന്നക്കുട്ടിയുടെ കുടുംബം. ഡെർബി നിവാസികളായ വിവിഷ് വർഗ്ഗീസിന്‍റേയും റീമയുടേയും മകളാണ് അന്നക്കുട്ടി. വിവീഷ് എംഎസ്സി നഴ്സിംഗ് വിദ്യാർത്ഥിയും ഭാര്യ റീമ ഡെർബി റോയൽ ഹോസ്പിറ്റലിൽ ജീവനക്കാരിയുമാണ്.

പോപ്പിന്‍റെ പോളണ്ട് ലോക യുവജനസമ്മേളനത്തിലെ സന്ദർശനത്തിനിടെയാണ് ഇവർ‍ അദ്ദേഹത്തെ കാണാനെത്തിയത്. അപ്പോഴാണ് അദ്ദേഹം അന്നക്കുട്ടിയെ വാരിയെടുത്തത്. പോപ്പ് എടുത്ത് ഉമ്മ വെച്ചശേഷം വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ നിരവധിപേര്‍ അന്നകുട്ടിയെ തൊട്ടുതലോടാനായും എത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ