ആപ്പ്ജില്ല

ജീവിതവും പ്രണയവും തുടിക്കുന്ന മിര്‍സ ഗാലിബിന്‍റെ വരികള്‍

ജന്മവാർഷികത്തിൽ കവി മിർസ ഗാലിബിന്‍റെ ജീവൻ തുടിക്കുന്ന വരികൾ...

TNN 27 Dec 2018, 1:07 pm
പ്രശസ്‍ത ഉര്‍ദു കവി മിര്‍സ ഗാലിബിന്‍റെ 221-ാം ജന്മവാര്‍ഷികമാണ് ഇന്ന്. മുഗള്‍ കാലഘട്ടത്തിലെ ജീവിതം വരികളുടെ കുറിച്ചിട്ട ഗാലിബ് എല്ലാക്കാലത്തും മനുഷ്യര്‍ക്ക് പ്രചോദനമാണ്.
Samayam Malayalam birthday of mirza ghalib poet
ജീവിതവും പ്രണയവും തുടിക്കുന്ന മിര്‍സ ഗാലിബിന്‍റെ വരികള്‍


ഗാലിബിന്‍റെ വരികളില്‍ ജീവിതവും, പ്രണയവും, വിഷാദവും നിഴലിക്കുന്നു. ഗാലിബിന്‍റെ ജന്മദിനത്തില്‍ ദര്‍ശനങ്ങള്‍ കൊണ്ടു നിറഞ്ഞ ഏതാനും വരികള്‍ വായിക്കാം...

"അസ്‍തമയത്തിലെ ഇരുട്ടില്‍ ഒരാള്‍ക്ക് ഭയം തോന്നില്ലേ,
പോയി പക്ഷികളോട് ചോദിക്കു, അവര്‍ക്ക് പോകാന്‍ വീടുപോലുമില്ല"



"ജീവിതമെന്ന ജയിലും വിഷാദമെന്ന ബന്ധനവും ഒന്നുതന്നെയാണ്.
മരണം വരുമ്പോള്‍ പിന്നെങ്ങനെ വിഷാദമില്ലാത്തവനാകാന്‍ കഴിയും"



"കൈകളിലെ രേഖകള്‍ക്കനുസരിച്ച് ജീവിക്കരുത്,
കൈകളില്ലാത്തവരെയും തേടി ഭാഗ്യമെത്താറുണ്ട്."



"ലോകത്തിന്‍റെ ആഹ്ളാദം എനിക്കൊന്നുമല്ല,
രക്തമെന്ന വികാരമല്ലാതെ എന്‍റെ ഹൃദയത്തില്‍ ഒന്നുമില്ല"



"ഈ വന്യതയേക്കാള്‍ ശൂന്യമായി മറ്റെന്തെങ്കിലുമുണ്ടോ എന്ന് ഞാന്‍ ഓര്‍ത്തു!
പിന്നീട് ഞാന്‍ ഓര്‍ത്തു. മറ്റൊന്നുണ്ട് - ഞാന്‍ വിട്ടുപോന്ന എന്‍റെ വീട്"



"പ്രണയത്തില്‍, ജീവിക്കുന്നതും മരിക്കുന്നതുമായി വ്യത്യാസമില്ല
പ്രണയിയെ കണ്ടു കണ്ട് ഒരുവന്‍ തന്‍റെ ജീവിതം ഇല്ലാതാക്കുന്നു."



കടപ്പാട്: സ്റ്റോറി പിക്

ആര്‍ട്ടിക്കിള്‍ ഷോ