ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഞായറാഴ്ച അഭിഷിക്തനാകും
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി ഡോ.ജോസഫ് കളത്തിപ്പറമ്പില്‍
TNN 16 Dec 2016, 3:42 pm
കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ ഞായറാഴ്ച അഭിഷിക്തനാകും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് വല്ലാർപാടം ബസിലിക്ക അങ്കണത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ. 3.30ന് ബസിലിക്ക കവാടത്തില്‍ നിയുക്ത മെത്രാപ്പോലീത്തയ്ക്കും വിശിഷ്ടാതിഥികൾക്കും സ്വീകരണം നൽകും.
100 കുട്ടികളുടെ അകമ്പടിയോടെ നിയുക്ത മെത്രാപ്പോലീത്തയെ വേദിയിലേക്ക് ആനയിക്കും. തിരുക്കർമ്മങ്ങളില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഭാരതത്തിന്റെ അപ്പസ്തോലിക ന്യൂൺഷ്യോയുടെ ചുമതലയുള്ള മോൺ. ഹെൻട്രി മെത്രാപ്പോലീത്ത നിയമനം സംബന്ധിച്ചുള്ള മാർപാപ്പയുടെ തീട്ടൂരം ലത്തീൻ ഭാഷയിൽ വായിക്കും. തുടർന്ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികനാകും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദി.മാർ ജോർജ്ജ് ആലഞ്ചേരി വചനസന്ദേശം നൽകും.