ആപ്പ്ജില്ല

റമദാൻ രാവ്; ഹറമുകൾ നിറഞ്ഞ് വിശ്വാസികൾ

മദാന്‍ 29മത്തെ രാവില്‍ മക്ക മസ്ജിദുല്‍ ഹറാമില്‍ നടന്ന ഖത്തമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനച്ചടങ്ങില്‍

TNN 5 Jul 2016, 10:45 pm
മക്ക: റമദാന്‍ 29മത്തെ രാവില്‍ മക്ക മസ്ജിദുല്‍ ഹറാമില്‍ നടന്ന ഖത്തമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനച്ചടങ്ങില്‍ പങ്കെടുത്തത് 20 ലക്ഷം വിശ്വാസികള്‍. വിശ്വാസികളാല്‍ ഹറമിന്റെ അകവും പുറവും നിറഞ്ഞുകവിഞ്ഞിരുന്നു.
Samayam Malayalam eid al fitr celebrated by muslims worldwide
റമദാൻ രാവ്; ഹറമുകൾ നിറഞ്ഞ് വിശ്വാസികൾ


ഇരു ഹറം കാര്യാലയ മേധാവി ഡോ. ശെയ്ഖ് അബ്ദുറഹ്മാന്‍ അല്‍സുദൈസാണ് മസ്ജിദുല്‍ ഹറാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ ചടങ്ങിന് നേതൃത്വം നല്‍കിയത്. 30,000 ഉദ്യോഗസ്ഥരെയാണ് മസ്ജിദുല്‍ ഹറാമിലും മക്കയുടെ വിവിധ ഭാഗങ്ങളിലും സുരക്ഷയ്ക്കായി നിയോഗിച്ചത്.

തീര്‍ത്ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് മക്ക ഹറമിലും പരിസരത്തുമായി 3121 കാമറകള്‍ സ്ഥാപിച്ചിരുന്നു. മസ്ജിദുന്നബവിയില്‍ 10 ലക്ഷത്തോളം പേരാണ് ഖത്മുല്‍ ഖുര്‍ആന്‍ ദുആയില്‍ പങ്കെടുക്കാനെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ