ആപ്പ്ജില്ല

ശിവരാത്രിയിൽ ഉറക്കമിളക്കാം; ജീവിതത്തിൽ ഐശ്വര്യം നേടാം

സ്വന്തം ഭര്‍ത്താവിൻ്റെ രക്ഷക്കായി പാര്‍വ്വതി ദേവി അനുഷ്ഠിച്ച ത്യാഗമാണ് ഇതേ ദിനം ഭര്‍ത്താവിൻ്റെ ഐശ്വര്യത്തിനായി പങ്കാളിയും ആചരിക്കുന്നത്. ശിവരാത്രിയുടെ വ്രതം ആചരിക്കുന്നതാണ് പ്രധാനം. വ്രതത്തോടു കൂടിയുള്ള ഉപവാസവാണ് ഇതിനെ മറ്റ് വ്രതങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

Samayam Malayalam 4 Mar 2019, 12:12 pm
കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമായ ശിവരാത്രി. ഭഗവാൻ ശിവനിൽ നിന്ന് പ്രീതി ലഭിക്കാൻ ആഗ്രഹിക്കുന്നവര്‍ ഏറ്റവും അനുയോജ്യമായ ദിനം. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങൾ ഈ ദിവസം ആചരിക്കുന്നതിലൂടെ ഇല്ലാതാവുമെന്നാണ് വിശ്വാസം.
Samayam Malayalam Shivratri


ലോക രക്ഷക്കായി പാലാഴിമഥന സമയത്ത് പുറത്ത് വന്ന കാളകൂട വിഷം ഭഗവാൻ പരമേശ്വരൻ പാനം ചെയ്തു. ഇത് കണ്ട പാര്‍വ്വതി ദേവി ഭഗവാൻ്റെ ശരീരത്തിലേക്ക് വിഷം വ്യാപിക്കാതിരിക്കാൻ കഴുത്തിൽ മുറുകെ പിടിച്ചു. ഇതോടൊപ്പം വിഷം വെളിയിലേക്ക് വ്യാപിക്കാതിരിക്കാൻ ഭഗവാൻ മഹാവിഷ്ണു വായയും അടച്ചു പൂട്ടി. ഇതേസമയം പരമ ശിവനായി ദേവന്മാര്‍ പ്രാര്‍ത്ഥനയും ആരംഭിച്ചു. അങ്ങനെ പരമശിവൻ്റെ കണ്ഠത്തിൽ വിഷം അടിഞ്ഞുകൂടി നീല നിറമായി. സാക്ഷാൽ പരമേശ്വരൻ നീലകണ്ഠനായി മാറി. ആ രാത്രിയിൽ പരമശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാൻ പാര്‍വ്വതി ദേവി ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിൻ്റെ ഓര്‍മ്മക്കാണ് ശിവരാത്രി ആചരിക്കുന്നത്.

സ്വന്തം ഭര്‍ത്താവിൻ്റെ രക്ഷക്കായി പാര്‍വ്വതി ദേവി അനുഷ്ഠിച്ച ത്യാഗമാണ് ഇതേ ദിനം ഭര്‍ത്താവിൻ്റെ ഐശ്വര്യത്തിനായി പങ്കാളിയും ആചരിക്കുന്നത്. ശിവരാത്രിയുടെ വ്രതം ആചരിക്കുന്നതാണ് പ്രധാനം. വ്രതത്തോടു കൂടിയുള്ള ഉപവാസവാണ് ഇതിനെ മറ്റ് വ്രതങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഭഗവാൻ ശിവൻ കൂവള മാലകള്‍ അര്‍പ്പിക്കുക, ഉപവാസം അനുഷ്ടിക്കുക, രാത്രി ഉറക്കമിളക്കുക തുടങ്ങിയവയാണ് ഈ ദിനത്തിൻ്റെ പ്രത്യേകതകള്‍. ഇത് അനുഷ്ഠിക്കുന്നതിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നിറയുമെന്നാണ് വിശ്വാസം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ